തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ തീപിടുത്തം ; 6 പേർ മരിച്ചു , ജോലി ചെയ്തിരുന്നത് 80 തൊഴിലാളികൾ

തമിഴ്നാട് വിരുദുന​ഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തറിയിൽ ആറ് പേർ മരിച്ചു. 35 മുറികളിലായി 80 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. വിരുദുന​ഗറിൽ ബൊമ്മൈപുരം ​ഗ്രാമത്തിലാണ് അപകടമുണ്ടായത്. സായിനാഥ് പടക്കനിർമ്മാണശാല എന്ന പേരിൽ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പല നിലകളിലായി 35 മുറികളാണ് ഇവിടെയുണ്ടായിരുന്നത്. ജോലി ചെയ്യുന്നതിനിടയിലാണ് രാവിലെ പൊട്ടിത്തറി ഉണ്ടായത്. നാല് മുറികൾ പൂർണമായും നശിച്ച നിലയിലാണ്. ആറ് മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യത്തിൽ സ്ഥിരീകരണമെത്തിയിട്ടില്ല. ശിവകാശിയിലെയും മാത്തൂരിലെയും അ​ഗ്നിശമന സേനാം​ഗങ്ങൾ…

Read More

യുപിയിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനം; 4 പേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. നൗഷേരയിലുണ്ടായ അപകടത്തിൽ 6 പേർക്കു പരുക്കേറ്റതായും പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ ഒരു വീട് തകർന്നു. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ കിടപ്പുണ്ടെന്നാണു സംശയിക്കുന്നത്. പടക്കങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തു ചൊവ്വാഴ്ചയാണു സ്ഫോടനമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽനിന്ന് 10 പേരെ പൊലീസ് പുറത്തെടുത്തു. ഇവരിലുൾപ്പെട്ട നാലു പേരാണു മരിച്ചത്. ബാക്കിയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read More

കർണാടകയിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; 2 മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെൽത്തങ്കടിയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു. 6 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാൾ മലയാളിയാണ്. സംഭവത്തിൽ ഫാമുടമ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പടക്കനിർമാണശാലയിൽ ജോലി ചെയ്യുകയായിരുന്ന സ്വാമി, വർഗീസ് എന്നിവരാണ് മരിച്ച മലയാളികൾ. മലപ്പുറം സ്വദേശിയായ ബഷീറിന്‍റെ ഫാമിലാണ് പടക്കനിർമാണശാല ഉണ്ടായിരുന്നത്. പടക്കം നിർമിച്ചിരുന്ന ചെറിയ കെട്ടിടം സ്ഫോടനത്തിൽ പൂർണമായും തകർന്നു. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ 9 പേർ ഉണ്ടായിരുന്നെന്ന് പൊലീസ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കപ്പല്‍ ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നതായി വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നൈജീരിയയിലെയും ഗിനിയയിലെയും എംബസികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ബന്ദികള്‍ ആയി കഴിയുന്നവരെല്ലാം സുരക്ഷിതര്‍ ആണെന്നും ആശങ്ക വേണ്ടെന്നും കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. അന്താരാഷ്ട്ര ചട്ടംപാലിച്ച് കൊണ്ട് തന്നെയാണ് ഇരുരാജ്യങ്ങളും മുന്നോട്ട് പോകുന്നത്. നിയമത്തിന്റെ വഴിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം മാത്രമാണ് ഇപ്പൊള്‍ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു. രണ്ട് തവണ ഇന്ത്യന്‍ എംബസി അധികൃതര്‍ സംഘത്തെ കണ്ടെന്നും വി. മുരളീധരന്‍…

Read More