
പടക്ക നിരോധനം നടപ്പാക്കാത്തതിൽ ഡൽഹി പോലീസിന് സുപ്രീംകോടതി നോട്ടീസ് അയച്ചു
ഡൽഹിയിൽ പടക്ക നിരോധനം നടപ്പാക്കാത്തതിൽ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി ഡൽഹി പോലീസ് കമീഷണർക്ക് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സമ്പൂർണ പടക്ക നിരോധനം ഉറപ്പാക്കാൻ പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാനാണ് കമീഷണറോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് പടക്ക നിരോധനം പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപകമായ രീതിയിൽ നടപ്പാക്കിയിരുന്നില്ല എന്ന് പരാതിയുണ്ടായിരുന്നു. ഈ വർഷം ഡൽഹിയിലെ മലിനീകരണ തോത് എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഇത് കഴിഞ്ഞ രണ്ട് വർഷത്തേക്കാൾ വളരെ കൂടുതലാണ്. ദീപാവലിയോട് അനുബന്ധിച്ച് വൈക്കോൽ കത്തിക്കുന്ന കേസുകളും…