യുവാക്കൾക്ക് തോക്കുകൾ നൽകി പരിശീലനം ; കർണാടകയിൽ ശ്രീ രാമസേനാംഗങ്ങൾക്ക് എതിരെ കേസ്

തോക്കുകൾ ഉൾപ്പെടെയുള്ള ആയുധ പരിശീലനം നടത്തിയ ശ്രീ രാമസേനാംഗങ്ങൾക്കെതിരെ കേസ്. കർണാടകയിലെ ബാഗൽഘോട്ടിലാണ് അനുമതി നേടാതെയുള്ള ആയുധ പരിശീലനം ശ്രീ രാമ സേന സംഘടിപ്പിച്ചത്. 2024 ഡിസംബർ 25 മുതൽ 29 വരെയായിരുന്നു തോഡൽബാഗി ഗ്രാമത്തിൽ വച്ച് ആയുധ പരിശീലനം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 180ലേറെ യുവാക്കളാണ് ക്യാംപിലുണ്ടായിരുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ലാത്തി അടക്കമുള്ള ആയുധ പരിശീലനങ്ങൾ നൽകിയ ക്യാപിലെ അവസാന ദിവസം എയർ റൈഫിൾ ഉപയോഗിക്കാൻ പരിശീലിക്കാൻ അവസരം…

Read More

അനധികൃതമായി തോക്ക് കൈവശം വെച്ച കേസ് ; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരൻ , ശിക്ഷാവിധി പിന്നീട്

അനധികൃതമായി തോക്ക് കൈവശം വെച്ച കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരൻ. ഡെലവേറിലേ ഫെഡറൽ കോടതിയിലെ ജൂറിയാണ് മൂന്ന് ചാർജുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. ശിക്ഷ പിന്നീട് വിധിക്കും. 2018ൽ തോക്ക് വാങ്ങുന്ന സമയത്ത് തെറ്റായ വിവരങ്ങൾ നൽകി, ലഹരി ഉപയോഗം മറച്ചുവെച്ചു, ലഹരി പദാർത്ഥം ഉപയോഗിച്ചിരുന്ന സമയത്ത് തോക്ക് കൈവശം വെച്ചു എന്നിവയാണ് കുറ്റങ്ങള്‍. തോക്ക് നിയമങ്ങളുടെ ലംഘനത്തിന് മൂന്ന് ഫെഡറൽ…

Read More

യുഎഇയിൽ ഓൺലൈൻ ആയുധ കച്ചവടം ഗുരുതര കുറ്റം; പിഴയും തടവും ശിക്ഷ

യുഎഇയിൽ ഓൺലൈൻ വഴി ആയുധ, സ്ഫോടക വസ്തു ഇടപാട് നടത്തുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ. നിയമലംഘകർക്ക് ഒരു വർഷം തടവും 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. തോക്കുകൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ പ്രചരിപ്പിക്കാനായി വെബ്സൈറ്റ് നിർമിക്കുകയോ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണെന്നും ഓർമിപ്പിച്ചു.

Read More