ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം; സംഭവം ആലപ്പുഴയിൽ

ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. തിരുവമ്പാടി ജംക്‌ഷനു സമീപമുള്ള യെഡ് എന്ന ഷോറൂമിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. 43 സ്കൂട്ടറുകളിൽ തീപിടിച്ചു. മൂന്നു സ്കൂട്ടറുകൾ പൂർണമായി കത്തിനശിച്ചു. അഗ്നിശമനസേനയുടെ രണ്ടു യൂണിറ്റുകൾ എത്തി തീയണച്ചു. പുറത്തുനിന്ന് സർവീസിന് എത്തിച്ച സ്കൂട്ടറിന്റെ ലിഥിയം ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.

Read More

തൃശ്ശൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു, ഒരാള്‍ മരിച്ചു

തൃശ്ശൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ പെരിങ്ങാവ് സ്വദേശിയാണ് മരിച്ചത്. തൃശ്ശൂര്‍ ഗാന്ധിനഗറിലാണ് സംഭവം. സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷയില്‍നിന്ന് വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. ഓട്ടോയിലുണ്ടായിരുന്നയാള്‍ വെന്തുമരിക്കുകയായിരുന്നു. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആളൊഴിഞ്ഞ ഇടറോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിയമര്‍ന്നത്. സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ എത്തി തുടര്‍ നടപടി സ്വീകരിച്ചു. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല. ഇക്കഴിഞ്ഞ ഒക്ടോബറില്‍…

Read More

കർണി സേന അധ്യക്ഷനെ വെടിവെച്ച് കൊന്നു; രണ്ട് റൗണ്ടാണ് അക്രമികൾ വെടിവെച്ചത്

കർണി സേന അധ്യക്ഷനെ വെടിവച്ചു കൊന്നു. ജയ്പൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. കർണി സേന അധ്യക്ഷനായ സുഖ്ദേവ് സിംഗ് ഗോഗ മേദിക്കെതിരെ അക്രമികൾ രണ്ട് റൗണ്ട് വെടിവച്ചു. കൊലപാതക ശേഷം അക്രമികൾ രക്ഷപ്പെട്ടു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.

Read More

ചൈനയിൽ കൽക്കരി നിർമ്മാണ ശാലയിൽ അഗ്നിബാധ; 25 മരണം, നിരവധിപേര്‍ക്ക് പരിക്ക്

ചൈനയിൽ കൽക്കരി നിർമ്മാണ ശാലയിലുണ്ടായ തീ പിടുത്തത്തിൽ 25 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് അപകടത്തിൽ പരിക്കേറ്റതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വടക്കന്‍ ഷാന്ക്സി പ്രവിശ്യയിലെ ലവ്ലിയാംഗ് നഗരത്തിന് സമീപമാണ് അഗ്നിബാധയുണ്ടായത്. യോന്ജു കൽക്കരി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അഗ്നി പടർന്ന് പിടിച്ചത്. മേഖലയിലെ പ്രധാന കൽക്കരി നിർമ്മാതാക്കളാണ് യോന്ജു. കൽക്കരി നിർമ്മാണത്തിനിടെയാണ് തീപിടുത്തമുണ്ടായത്. അപകടമുണ്ടായതിന് പിന്നാലെ അവശ്യ രക്ഷാ സേന ഇവിടേക്കെത്തിയതായി ജില്ലാ ഭരണകൂടം വിശദമാക്കി. 63 പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചെങ്കിലും കൊല്ലപ്പെട്ടത് 25 പേർ മാത്രമാണോയെന്നതിന്…

Read More

തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു; 3 കടകളും ബൈക്കുകളും കത്തിനശിച്ചു

തിരുവനന്തപുരം കരമന തമലത്ത് ദീപാവലിക്കുവേണ്ടി ഒരുക്കിയ പടക്കക്കടയ്ക്ക് തീപിടിച്ച് 3 കടകൾ കത്തിനശിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെ ചന്ദ്രിക സ്റ്റോർ എന്ന കടയിലാണ് തീപിടിച്ചത്. കടയ്ക്ക് മുമ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും കത്തിനശിച്ചു. ആർക്കും കാര്യമായ പരിക്കില്ല. പടക്കക്കടയ്ക്ക് പുറമെ, ഇതിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പലചരക്ക് കടയും സ്റ്റേഷനറി കടയുമാണ് കത്തിയത്. മൂന്നു കടയും തമലം സ്വദേശി രാധാകൃഷ്ണൻ നായരുടേതാണ്. ഈ കടകളിൽ ശനിയാഴ്ച ലഭിച്ച ഒന്നരലക്ഷത്തോളം രൂപയും കത്തിപ്പോയി. സാധനങ്ങളുടെ നഷ്ടം മാത്രം 50 ലക്ഷം…

Read More

കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

 വെസ്റ്റ്ഹില്ലിൽ ബീച്ച് റോഡിൽ കോർപറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. പ്രദേശത്തൊന്നാകെ പുകയും ദുർഗന്ധവും നിറഞ്ഞു. വരയ്ക്കലിനു സമീപം തീരദേശ റോഡിലാണ് മാലിന്യ സംസ്കരണ കേന്ദ്രം. അഗ്നിരക്ഷാസേനയുടെ നാലു യൂണിറ്റ് എത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. അതിനിടെ, മാലിന്യകേന്ദ്രത്തിലെ മാലിന്യം ടിപ്പർലോറിയിൽ കയറ്റി വിവിധ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. തൊട്ടടുത്ത ശാന്തിനഗർ കോളനിയിൽ മാലിന്യം കൊണ്ടുവന്നു തള്ളാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തി.  ഇവിടെ ആറാം…

Read More

എലത്തൂർ ട്രെയിൻ തീവയ്‌പ് കേസ്; കുറ്റപത്രം സമർപ്പിച്ചു

എലത്തൂർ ട്രെയിൻ തീവയ്‌പു കേസിൽ പ്രതി ഷാറുഖ് സെയ്‌ഫി കേരളം തിരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാനെന്ന് എൻഐഎ. ട്രെയിൻ തീവയ്‌പ് കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലാണു വെളിപ്പെടുത്തൽ. എലത്തൂർ ട്രെയിൻ തീവയ്‌പു കേസിൽ നടന്നത് ജിഹാദി പ്രവർത്തനമെന്നും എൻഐഎ വെളിപ്പെടുത്തുന്നുണ്ട്. ഓൺലൈൻ വഴിയാണ് പ്രതി ഭീകര ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടത്. ഷാറുഖ് സെയ്‌ഫി ഒറ്റയ്‌ക്കാണ് ട്രെയിനിന് തീയിട്ടതെന്നും കുറ്റപത്രത്തിൽ എൻഐഎ വ്യക്തമാക്കി. ഏപ്രിൽ ആറിനാണു ഷാറൂഖിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയതിനു പിന്നാലെയാണ് കേസ് എൻഐഎ ഏറ്റെടുത്തത്. ഏപ്രിൽ രണ്ടിനു…

Read More

പത്തനംതിട്ടയിൽ ദമ്പതികളുടെ ഫ്ലാറ്റില്‍ തീപിടിത്തം; മകൻ പൊലീസ് കസ്റ്റഡിയിൽ

പുത്തൻപീടികയിൽ ഫ്ലാറ്റിനുള്ളിൽ തീപിടിത്തം. വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. ഇവരുടെ മകൻ ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്ലാറ്റിൽ തീയിട്ടതു ജുബിനാണെന്ന് പൊലീസ് പറ‍ഞ്ഞു. ഇയാൾ മദ്യലഹരിയിൽ തീയിട്ടിതാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ആളപായമില്ല. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.

Read More

പെൺകുട്ടിയെ ശല്യം ചെയ്തിതിനെ ചോദ്യം ചെയ്തു; പെൺകുട്ടിയുടെ വീട് തീയിട്ട് നശിപ്പിച്ച് യുവാവ്

എറണാകുളം കോതമംഗലത്ത് പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനോട് ഇതേ പറ്റി ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ വീട് തീയിട്ട് നശിപ്പിച്ചു.സംഭവത്തിൽ പൈങ്ങോട്ടൂർ സ്വദേശി ബേസിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് തൃക്കേപ്പടിയിലെ ശിവന്‍റെ വീടിനാണ് യുവാവ് തീയിട്ടത്. ആക്രമണ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നത് കൊണ്ട് തന്നെ വലിയ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. വീടിന്‍റെ പിൻഭാഗത്തെ പൂട്ട് പൊളിച്ച് അകത്തു കയറിയ ബേസിൽ വീടിന് തീവെയ്ക്കുകയായിരുന്നു. ബന്ധു വീട്ടിൽ വിവാഹ ചടങ്ങിന് പോയതിനാൽ വീട്ടിൽ…

Read More

പുണെയില്‍ ഹാര്‍ഡ്​വെയര്‍ കടയ്ക്ക് തീപിടിച്ചു; കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ പുണെയില്‍ ഇലക്ട്രിക്കല്‍ ഹാര്‍ഡ്‌വെയര്‍ കടയ്ക്ക് തീപിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ മരിച്ചു. കടയ്ക്കുള്ളിലെ താത്കാലിക മുറിയില്‍ താമസിച്ചിരുന്ന രാജസ്ഥാന്‍ സ്വദേശിയായ കടയുടമയും ഭാര്യയും രണ്ട് മക്കളുമാണ് വെന്തുമരിച്ചത്. പിംപ്രി ചിഞ്ച്‍വാഡ് ഭാഗത്തെ അപാര്‍ട്ട്മെന്‍റ് സമുച്ചയത്തിന് താഴെയുള്ള കടയില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രിക്കല്‍ ഉപകരണങ്ങളിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More