ഡൽഹി ഷാദ്രയില്‍ തീപിടുത്തം; രണ്ട് കുട്ടികള്‍ അടക്കം നാല് മരണം

ഡൽഹി ഷാദ്രയില്‍ വമ്പൻ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ അടക്കം നാല് പേര്‍ മരിച്ചു.  പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കുട്ടികളെയും സ്ത്രീകളെയും മുതിര്‍ന്നവരെയും അടക്കം പത്തിലധികം പേരെ രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. മരിച്ചവര്‍ ഇവരിലുള്‍പ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പരുക്കേറ്റവരുടെ നിലയെ കുറിച്ചും വ്യക്തതയായിട്ടില്ല. ഷാദ്രയിലെ ഗീതാ കോളനിയിൽ ആണ് ഇന്ന് പുലര്‍ച്ചെയോടെ തീപിടുത്തമുണ്ടായത്.  വിവരമറിഞ്ഞ് അഞ്ചരയോടെ പൊലീസ് സംഭവസ്ഥലത്തെത്തി. ഇവരാണ് ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചത്. ആളുകളെ മുഴുവനായി പുറത്തെടുത്തുവെന്നാണ് വിവരം. പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. ഇപ്പോഴും…

Read More

മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കി; കുട്ടികൾ ഗുരുതരാവസ്ഥയിൽ, സംഭവം കൊല്ലത്ത്

കൊല്ലത്ത് മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കി. കരുനാഗപ്പള്ളി തൊടിയൂർ സായൂജ്യം വീട്ടിൽ അർച്ചന(33)യാണ് മരിച്ചത്. ഏഴും രണ്ടും വയസുള്ള കുട്ടികൾ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുടുംബപ്രശ്നമാണ് കാരണമെന്നാണ് റിപ്പോർട്ട്.

Read More

കുവൈറ്റിലെ അംഘാര സ്ക്രാപ് യാർഡിൽ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു

കുവൈറ്റിലെ അം​ഘാ​ര സ്‌​ക്രാ​പ്‌​യാ​ർ​ഡി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. ത​ഹ്‌​രീ​ർ, ജ​ഹ്‌​റ, ഹ​ർ​ഫി കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​രക്ഷാ സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ഗ്നി​രക്ഷാ സേ​നാം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം തീ ​വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ക​യും വൈ​കാ​തെ അ​ണ​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് അ​ഗ്നി​രക്ഷാ സേ​ന അ​റി​യി​ച്ചു.

Read More

ഒമാൻ മത്ര സൂഖിലെ വസ്ത്ര കടയിൽ തീപിടുത്തം; വസ്ത്രങ്ങൾ കത്തി നശിച്ചു

മ​ത്ര സൂ​ഖി​ല്‍ മ​ഹ്ദി മ​സ്ജി​ദി​ന് സ​മീ​പ​മു​ള്ള റെ​ഡി​മെ​യ്​​ഡ് വ​സ്ത്ര ക​ട​യി​ല്‍ അ​ഗ്നിബാ​ധ. ക​ട​യു​ടെ മു​ക​ള്‍ത​ട്ടി​ലു​ള്ള സ്റ്റോ​റേ​ജി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്ത്ര ശേ​ഖ​ര​ങ്ങ​ള്‍‌ ക​ത്തി ന​ശി​ച്ചു. സി​റി​യ​ന്‍ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി അ​ഗ്നി ബാ​ധ​യു​ണ്ടാ​യ​ത്. പു​ക പി​ടി​ച്ചും വെ​ള്ളം ചീ​റ്റി​യ​തി​നാ​ല്‍ ന​ന​ഞ്ഞ് കു​തി​ര്‍ന്നും വ​സ്ത്ര ശേ​ഖ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി. സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന സി​ലിണ്ട​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ഗ്നി വ്യാ​പ​നം ത​ട​യു​ക​യും സി​വി​ല്‍ ഡി​ഫ​ന്‍സ് കു​തി​ച്ചെ​ത്തി തീ ​അ​ണ​ച്ച​തി​നാ​ല്‍ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. ഷോ​ട്ട് സ​ര്‍ക്യൂ​ട്ടാണ് തീപി​ടി​ത്തത്തിനു…

Read More

മുംബൈയിലെ ചേരിയിൽ വൻ തീപിടിത്തം

മുംബൈയിലെ ചേരിയിൽ ഇന്ന് പുലർച്ചെ വൻ തീപിടിത്തമുണ്ടായി. ഭയന്ദർ ഈസ്റ്റിലെ ചേരി പ്രദേശത്താണ് വൻ തീപിടിത്തമുണ്ടായത്. നിരവധി കുടിലുകളും കടകളും നശിച്ചതായാണ് അധികൃതർ അറിയിക്കുന്നത്. ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആസാദ് നഗർ ചേരിയിൽ രാവിലെ ആറു മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ സഞ്ജയ് കട്കർ പറഞ്ഞു. തീപിടിത്തത്തെത്തുടർന്ന് കുടിലുകളിലെ താമസക്കാരും പരിസരത്തുള്ളവരും വീടുകളിൽ നിന്ന് ഇറങ്ങിയോടിയതായും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന കട്കർ വ്യക്തമാക്കി. 24 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി…

Read More

കായംകുളത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു

കായംകുളത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ബസിനു തീപിച്ചു. എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളിയിൽനിന്നു തോപ്പുംപടിക്കു പോയ ബസിനാണു തീപിടിച്ചത്. ബസ് പൂർണമായി കത്തിനശിച്ചു. തീപടരും മുൻപ് യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആർക്കും പരുക്കില്ല. മണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവർ ഇടപെട്ടത്.  ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. 

Read More

വാഹനങ്ങളിൽ തീ പിടിക്കുന്നതിന് സാധ്യത; ജാഗ്രത പാലിക്കണം: നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്

സംസ്ഥാനത്ത് വേനല്‍ ചൂട് കടുക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇന്ധന ലീക്കേജ്, ഗ്യാസ് ലീക്കേജ്, അനധികൃതമായ ആള്‍ട്ടറേഷനുകള്‍, ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈന്‍, അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബള്‍ബുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തുടങ്ങിയവയും വാഹനങ്ങളിലെ അഗ്‌നിബാധയ്ക്ക് കാരണമായേക്കാം. അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങള്‍ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. പരിഹാര മാര്‍ഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വാഹനങ്ങളുടെ മെയിന്റനന്‍സ് ചെയ്യുക. വാഹനം…

Read More

അമ്മയെ മകൻ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു

 തിരുവനന്തപുരം വെള്ളറടയിൽ അമ്മയെ മകൻ തീ കൊളുത്തി. വെള്ളറട സ്വദേശി നളിനി (60) താണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.നളിനിയെ മകൻ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീകത്തിക്കുകയായിരുന്നു. മോസസ് സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. 

Read More

തമിഴ്‌നാട്ടില്‍ എന്‍ജിനീയറായ 25കാരിയെ തീ കൊളുത്തി കൊന്നു; കാമുകന്‍ പിടിയില്‍

തമിഴ്‌നാട്ടില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ 25കാരിയെ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം കാമുകന്‍ തീകൊളുത്തി കൊന്നു. ചെന്നൈയ്ക്കുള്ള സമീപമുള്ള തലമ്പൂരിലാണ് സംഭവം. പ്രണയബന്ധം അവസാനിപ്പിച്ച് 25കാരി മറ്റു ചിലരുമായി സൗഹൃദം സ്ഥാപിക്കാന്‍ തുടങ്ങിയതാണ് കാമുകന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ആര്‍ നന്ദിനിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെ ജോലി ചെയ്തിരുന്ന വെട്രിമാരനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു. നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ്…

Read More

അങ്കമാലിയിൽ  തീപ്പിടിത്തം; കെട്ടിടത്തിൽ കുടുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം അങ്കമാലിയിൽ തീപിടുത്തതിൽ കുടുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി. കരയാമ്പറമ്പ് സ്വദേശി കെ എ ബാബുവാണ് മരിച്ചത്. ഇന്നലെ നടന്ന തീപ്പിടുത്തതിൽ ബാബു കെട്ടിടത്തിൽ കുടുങ്ങിപ്പോയിരുന്നു. കറുകുറ്റിയിൽ ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഇന്നലെ വൈകീട്ട് 3 മണിക്ക് തുടങ്ങിയ തീപിടുത്തം പുലർച്ചെ അഞ്ചു മണിയോടെയാണ് അണച്ചത്. ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബാബു.   തീപ്പിടിത്തമുണ്ടായ സമയത്ത് ബാബു ഇവിടെയുണ്ടായിരുന്നു. പിന്നീട് വീട്ടിൽ ചെന്നിട്ടില്ല. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ് ബാബു ഓഫീസിൽ…

Read More