വയനാട് സുൽത്താൻ ബത്തേരിയിൽ വനത്തിനുളളിൽ തീപിടുത്തം ; ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമം തുടരുന്നു

വയനാട്ടിൽ സുൽത്താൻ ബത്തേരി മൂലങ്കാവ് കാരശ്ശേരി വനത്തില്‍ തീപിടുത്തം. വനത്തിനുള്ളിൽ ജനവാസ മേഖലയോട് അടുത്തുകിടക്കുന്ന മുളങ്കാടുകൾക്കാണ് തീ പിടിച്ചിരിക്കുന്നത്. സമീപത്തെ റബർ തോട്ടത്തിലേക്കും തീപിടിച്ചിട്ടുണ്ടെന്നാണ് വിവരം. ബത്തേരിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സും പിന്നെ നാട്ടുകാരും വനവകുപ്പ് ഉദ്യോഗസ്ഥരും തീ പൂർണ്ണമായും അണക്കാനുള്ള തീവ്രശ്രമത്തിലാണ്. ജനവാസ പ്രദേശത്തുനിന്ന് അധികം അകലെയല്ലാതെ കാടിനുള്ളിലെ മുളങ്കൂട്ടങ്ങൾക്കാണ് തീ പടർന്നിരിക്കുന്നത്. മുൻപും ഈ മേഖലയിൽ സമാന രീതിയിൽ മുളംകൂട്ടങ്ങൾക്ക് തീ പിടിച്ചിരുന്നു. വനത്തിൽ ആനകളുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Read More

ഡൽഹി മുണ്ട്കയിലെ ഫാക്ടറിയിൽ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു

ഡല്‍ഹി മുണ്ട്കയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. 26 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. രാവിലെ 11:12 നാണ് അപകടം സംഭവിച്ചതായി വിവരം ലഭിച്ചത്. ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, തൊട്ടടുത്തുള്ള ഫാക്ടറികളിലേക്ക് തീ പടര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Read More

ഷാർജ അൽനഹ്ദയിലുണ്ടായ തീപിടുത്തം ; മരിച്ചവരിൽ രണ്ട് പേർ ഇന്ത്യക്കാരും

കഴിഞ്ഞ ദിവസം ഷാർജയിലെ അൽനഹ്ദയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയർ മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശിനി സംറീൻ ബാനു (29) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഷാർജ അൽനഹ്ദയിലെ 39 നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ അഞ്ചുപേർ മരിച്ചുവെന്നാണ് പൊലീസിന്‍റെ കണക്ക്. ദുബൈ വേൾഡ് ട്രേഡ് സെന്‍ററിന് കീഴിലെ ഡി.എക്സ്.ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായിരുന്നു മരിച്ച സത്യദാസ്. എ.ആർ. റഹ്മാൻ ഉൾപ്പെടെ പ്രമുഖരുടെ സംഗീത കച്ചേരികൾക്ക് സൗണ്ട്…

Read More

കാറിന് തീപിടിച്ചു; തീ അണച്ച് സിവിൽ ഡിഫൻസ് വിഭാഗം

ബഹ്റൈനിലെ ബു​ഹൈ​റി​ന്​ സ​മീ​പം നാ​ഷ​ന​ൽ ആ​ക്​​ഷ​ൻ ചാ​ർ​ട്ട​ർ ​ഹൈ​വേ​യി​ൽ വാ​ഹ​ന​ത്തി​ന്​ തീ​പി​ടി​ച്ചു. കൃത്യസമയത്ത് സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം എ​ത്തി തീ​യ​ണ​ച്ചതോടെ അപകടം ഒഴിവായി. തീ​പി​ടി​ത്ത കാ​ര​ണ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന്​ ബ​ന്ധ​​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Read More

കോട്ടയം മെഡിക്കല്‍ കോളജിന് മുന്നിലെ കടയിൽ വൻ തീപിടിത്തം

കോട്ടയം മെഡിക്കൽ കോളേജിന് സമീപം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശത്ത് കടയിൽ  വൻ തീപിപിടിത്തം. ബസ് സ്റ്റാൻഡിനു  എതിർവശത്തുള്ള കെട്ടിട സമുച്ചയത്തിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കടയിലാണ്  തീപിടിത്തം ഉണ്ടായത്. കോട്ടയം അഗ്നി രക്ഷാ സേനയിലെ 4 യൂണിറ്റ് എത്തി രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ന് രാവിലെ 9.45-ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യസാധനങ്ങൾ എല്ലാം വിൽക്കുന്ന കടയാണിത് . എളുപ്പത്തിൽ തീ പടരാനുള്ള സാധനങ്ങളാണ് കടയിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ തീ ആളിപ്പടരുകയായിരുന്നു. 2…

Read More

റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ചു; യുവാവ് അറസ്റ്റിൽ: ഒരാൾക്കായി തിരച്ചിൽ

ഡൽഹിയിൽ റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ച രണ്ടു യുവാക്കൾക്കെതിരെ കേസ്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി ഡൽഹി പൊലീസ് അറിയിച്ചു. നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിലാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.  ഡൽഹിയിലെ നിഹാൽ വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചയാണ് സംഭവം. പൊലീസിന്റെ ബാരിക്കേഡ് കത്തിച്ച് റീലുണ്ടാക്കുകയായിരുന്നു യുവാക്കൾ. ഈ റീൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ റീലുണ്ടാക്കാൻ ബാരിക്കേഡ് കത്തിച്ച ഒരു യുവാവ് അറസ്റ്റിലായി. സംശയിക്കുന്ന മറ്റേയാൾക്ക് വേണ്ടി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ബാരിക്കേഡ് കത്തിച്ച് പകർത്തിയ…

Read More

ഭസ്മ ആരതിയ്ക്കിടെ തീപിടിത്തം; മധ്യപ്രദേശിലെ മഹാകാളീശ്വർ ക്ഷേത്രത്തിലെ 13 പുരോഹിതർക്ക് പരിക്ക്

മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാളീശ്വർ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ 13 പുരോഹിതർക്ക് പരുക്കേറ്റു. ഹോളി ദിനത്തിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്രതീക്ഷിത അപകടമാണ് ക്ഷേത്രത്തിനുള്ളിൽ സംഭവിച്ചതെന്ന് ജില്ലാ കലക്ടർ നീരജ് സിങ് പറഞ്ഞു. സംഭവത്തിൽ മജിസ്ടീരിയിൽ അന്വേഷണം നടക്കും. പരുക്കേറ്റവർക്ക് മതിയായ ചികിത്സ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ പുരോഹിതൻ സഞ്ജയ് ഗുരുവിന് അടക്കം പൊള്ളലേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Read More

തൃശൂർ പമ്പിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

തൃശൂർ ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോട് കൂടിയായിരുന്നു സംഭവം. ഇരിങ്ങാലക്കുട -ചാലക്കുടി സംസ്ഥാനപാതയിൽ മെറിന ആശുപത്രിക്ക് സമീപത്തുളള പെട്രോൾ പമ്പിൽ ഷാനവാസ് സ്‌കൂട്ടറിലെത്തി കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.  ഷാനവാസിന്റെ ആവശ്യം പമ്പിലെ ജീവനക്കാരൻ നിരസിക്കുകയും കാൻ കൊണ്ടുവന്നാൽ പെട്രോൾ നൽകാമെന്ന് പറയുകയും ചെയ്തിരുന്നു. തുടർന്ന് തൊട്ടടുത്ത വാഹനത്തിൽ പെട്രോൾ അടിക്കാൻ…

Read More

കുവൈത്തിൽ രണ്ടിടത്ത് തീപിടുത്തം; കൃത്യമായ ഇടപെടൽ നടത്തി അഗ്നിരക്ഷാ സേന

ജ​ലീ​ബി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് വ​ൻ നാ​ശ​ന​ഷ്ടം. അ​പ​ക​ട​ത്തി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നും അ​റി​യി​ച്ചു. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ സ​ബാ​ഹി​യ മേ​ഖ​ല​യി​ലെ വീ​ടി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. വീ​ട്ടി​ലെ മു​റി​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച ഫി​ർ​ദൂ​സി​ൽ വീ​ടി​ന്റെ അ​ടു​ക്ക​ള​യി​ൽ പാ​ച​ക​വാ​ത​ക ചോ​ർ​ച്ച​യു​ടെ ഫ​ല​മാ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു​പേ​ർ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചി​രു​ന്നു. അ​ടു​ക്ക​ള​യി​ൽ പാ​ച​ക​വാ​ത​കം ചോ​ർ​ന്ന് തീ ​പ​ട​രു​ക​യും പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

വീടിന് തീപിടിച്ച് 60കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

എറണാകുളം നെട്ടൂരിൽ വീടിന് തീപിടിച്ച് 60കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. നെട്ടൂർ സ്വദേശിയായ മോളി ആന്റണിക്കാണ് പൊള്ളലേറ്റത്. ഇവരെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം തീപിടിത്തത്തിന്റഎ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഇവരുടെ വീടിന് തീപിടിച്ചത്. മോളി ആന്റണിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

Read More