അങ്കമാലിയിൽ വീടിന് തീപിടിച്ചു; അച്ഛനും അമ്മയും 2 കുട്ടികളും വെന്തുമരിച്ചു

അങ്കമാലിയിൽ വീടിനു തീപിടിച്ച് 4 മരണം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. വീടിന്റെ ഉടമസ്ഥനായ ബിനീഷ് ഭാര്യ അനു മക്കളായ ജെസ്മിൻ, ജോസ്ന എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. വീട്ടിൽ തീപടരുന്നത് കണ്ട് ജനക്കൂട്ടം ഓടിയെത്തുകയായിരുന്നു. തീ അണച്ചപ്പോഴേക്കും വീടിനുള്ളിലുള്ളവർ വെന്തുമരിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Read More

ഓടുന്ന കാറിന് തീപിടിച്ചു; കോഴിക്കോട് ഒരാൾ വെന്തുമരിച്ചു

കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീ പിടിച്ച് ഒരാൾ വെന്തുമരിച്ചു. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ഒരാൾ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ സീറ്റ് ബെൽറ്റ് കുടങ്ങിപ്പോയതിനാൽ ഇയാളെ രക്ഷിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.

Read More

ടേക്കോഫിന് തൊട്ടുമുൻപ് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു ; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു. ഷിക്കാഗോയിലെ ഒഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിമാനത്തിന്റെ എൻജിന് തീപിടിച്ചത്. സിയാറ്റിൽ-ടകോമയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 2091 ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടാക്സിവേയിൽ നിൽക്കുമ്പോഴാണ് ഒരു എൻജിനിൽ തീ പടർന്നത്. 148 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. അഗ്നിശമന സേനയും മെഡിക്കൽ സംഘവും വളരെ വേഗത്തിൽ സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും ചെയ്തു. മറ്റൊരു വിമാനത്തിൽ യാത്രക്കാരെ…

Read More

ഗെയിമിങ് സെന്ററിലെ തീപ്പിടിത്തം: കമ്പനി സഹഉടമയും മുഖ്യപ്രതിയുമായ ധവാൽ തക്കർ  പിടിയിൽ

രാജ്കോട്ട് ദുരന്തത്തിൽ ടിആർ.പി ഗെയിമിങ് സെന്റർ സഹഉടമയും മുഖ്യപ്രതിയുമായ ധവാൽ തക്കർ പിടിയിലായി. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ രാജസ്ഥാനിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. കേസിൽ നേരത്തെ പിടിയിലായ മൂന്ന് പ്രതികളെ കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തീപിടിത്തത്തിൽ സ്ഥാപനത്തിന്റെ രേഖകൾ കത്തിനശിച്ചെന്നാണ് പ്രതികളുടെ വാദം. അപകടത്തിൽ സ്വമേധയാ കേസെടുത്ത ഗുജറാത്ത് ഹൈക്കോടതി സ‌ർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അടുത്തദിവസം പ്രാഥമിക റിപ്പോർട്ട് നൽകും.  അതേസമയം, ഡിഎൻഎ…

Read More

രാജ്കോട്ട് ഗെയിമിങ് സെന്റർ തീപിടിത്തം; 2 പൊലീസുകാരടക്കം 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിച്ച സംഭവത്തിൽ രണ്ടു പൊലീസുകാരടക്കം 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംഭവത്തിൽ ഇരുവരുടെ ഭാഗത്തുനിന്ന് ഗുരുതര അശ്രദ്ധയുണ്ടായെന്ന് അധികൃതർ പറഞ്ഞു. എൻഒസി ഇല്ലാതെയാണ് ഗെയിമിങ് സെന്റർ പ്രവർത്തിച്ചിരുന്നതെന്നും വേണ്ടത്ര സുരക്ഷാ ചട്ടങ്ങൾ പാലിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊലീസ് ഇൻസ്പെക്ടർമാരായ വി.ആർ. പട്ടേൽ, എൻ.ഐ. റാത്തോഡ്, രാജ്കോട്ട് മുൻസിപ്പൽ കോർപറേഷൻ ടൗൺ പ്ലാനിങ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ജയ്ദീപ് ചൗധരി, അസിസ്റ്റന്റ് ടൗൺ പ്ലാനർ ആർ.എം.സി. ഗൗതം ജോഷി, രാജ്കോട്ട്…

Read More

ദില്ലി വിവേക് വിഹാർ ആശുപത്രിയിലെ തീപിടിത്തം; അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നൽകി ലെഫ്റ്റനന്‍റ് ഗവർണര്‍

ദില്ലി വിവേക് വിഹാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നൽകി ലെഫ്റ്റനന്‍റ് ഗവർണര്‍. അപകടത്തിന് ഉത്തരവാദി ആംആദ്മി പാ‍ർട്ടിയും സർക്കാരുമാണെന്നാണ് ബിജെപിയുടെ ആരോപണം. ദില്ലിയിൽ നവജാത ശിശുക്കൾക്കായുള്ള ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് കുഞ്ഞുങ്ങളാണ് മരണപെ്പട്ടത്. അഞ്ചു കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിവേക് വിഹാറിൽ ചട്ടങ്ങൾ പാലിക്കാതെ രണ്ട് നിലകളിലായി പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയോട് ചേർന്നുള്ള ഓക്സിജൻ സിലിണ്ടർ സംഭരണ കേന്ദ്രത്തിലെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീപിടിത്തം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നത്. നവജാത ശിശുക്കളുടെ…

Read More

ഗുജറാത്തിലെ ഗെയിമിങ് സെന്ററിലെ തീപിടിത്തം; മരണം 32ആയി

ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരണം 32ആയി. ഇതിൽ 12 പേർ കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തീപിടിത്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. എ.സിയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. ടിആർപി ഗെയിം സോണിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം ഉണ്ടായത്. താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിങ് സെന്ററിലാണ് അപകടം നടന്നത്. ഇതിന്റെ ഉടമ യുവരാജ് സിങ് സോളങ്കിക്കെതിരെ കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധന വേണ്ടി വന്നേക്കുമെന്നാണ് രാജ്കോട്ട് പോലീസ് കമ്മിഷണർ രാജു ഭാർഗവ…

Read More

കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം; ഡൽഹിയിൽ 6 നവജാത ശിശുക്കൾ വെന്തുമരിച്ചു

ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ഡൽഹിയിലെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. 16 അഗ്നിശമന സംഘങ്ങൾ ചേർന്നാണ് പുലർച്ചയോടെ തീയണച്ചത്. 2.30 ഓടെയാണ് തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചതെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. അതിനിടെ ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതിൽ…

Read More

സ്‌കൂളിന്റെ ഓടയിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം; ബിഹാറിൽ സ്‌കൂളിനു തീയിട്ട് നാട്ടുകാർ

ബിഹാറിലെ ദിഘ നഗരത്തിലെ സ്‌കൂളിന്റെ ഓടയിൽ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി തലേദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിൽ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. പുലർച്ചെ മുന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ രോഷാകുലരായ നാട്ടുകാർ ഇന്നു രാവിലെ സ്‌കൂളിനു തീയിട്ടു. സ്‌കൂളിൽ കടന്നുകയറി സാധനസാമഗ്രികൾ തല്ലിത്തകർത്തശേഷം തീയിടുകയായിരുന്നു. സ്‌കൂളിലെ ക്ലാസ് കഴിയുമ്പോൾ കുട്ടി ഉച്ചയ്ക്കുശേഷം അവിടെത്തന്നെ ട്യൂഷനു പോകാറുണ്ടെന്നു പിതാവ് ശൈലേന്ദ്ര റായ് പറഞ്ഞു. എന്നാൽ വൈകിട്ടു വരെ വീട്ടിലെത്തിയില്ല. കുട്ടിയുടെ അമ്മ…

Read More

ബിജെപിയുടെ ഡൽഹി സംസ്ഥാന ഓഫീസിൽ തീപിടുത്തം ; ഫയർഫോഴ്സ് എത്തി തീ അണച്ചു

ബിജെപി സംസ്ഥാന ഓഫീസില്‍ തീപ്പിടുത്തം. വൈകാതെ തന്നെ ഫയര്‍ ഫോഴ്സെത്തി തീയണച്ചതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിലാണ് തീപിടുത്തം. ഇന്ന് വൈകീട്ട് 4:30ഓടെയാണ് സംഭവം. ഓഫീസിന്‍റെ പിറകുവശത്ത് നിന്നാണ് തീപ്പിടുത്തമുണ്ടായത്. അതിനാല്‍ തന്നെ ഇവിടെ സൂക്ഷിച്ചിരുന്ന പല സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. എങ്കിലും കാര്യമായ നാശനഷ്ടമൊന്നും അപകടത്തിലുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ തന്നെ ധാരാളം പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല….

Read More