
ഖത്തറിൽ ചൂട് ശക്തിപ്രാപിക്കുന്നു ; തീപിടുത്തത്തിന് സാധ്യത , ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ചൂട് ശക്തിപ്രാപിക്കുമ്പോൾ കെട്ടിടങ്ങളിലും താമസകേന്ദ്രങ്ങളിലും തീപിടിത്ത സാധ്യത മുന്നിൽകണ്ട് മുൻകരുതൽ സ്വീകരിക്കാൻ നിർദേശിച്ച് ഖത്തർ സിവിൽ ഡിഫൻസ് വിഭാഗം.കഴിഞ്ഞ ദിവസം, വെസ്റ്റ് ബേയിലെ അൽ അബ്റാജ് ഏരിയയിൽ ബഹുനില പാർപ്പിട സമുച്ചയത്തിന് തീപിടിച്ച സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച മുൻകരുതൽ നിർദേശം ആവർത്തിച്ചത്. കെട്ടിടങ്ങളിലെ അഗ്നിശമന, സുരക്ഷ ഉപകരണങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ കെട്ടിട ഉടമകളോട് അഭ്യർഥിച്ചു. ഭാവിയിൽ സമാനമായ തീപിടിത്തങ്ങൾ ഒഴിവാക്കാൻ കെട്ടിടത്തിലുടനീളം അലാറം, അഗ്നിശമന ഉപകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനം തുടർച്ചയായി പരിശോധിക്കണമെന്ന്…