‘സർക്കാരിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ തുറന്ന് സമ്മതിക്കണം’: രഞ്ജി പണിക്കർ

ബ്രഹ്മപുരത്ത് അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ഇത്രയധികം മാലിന്യം സംസ്ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചുവെച്ചുവെന്നത് തന്നെ ഗുരുതര കുറ്റകൃത്യമാണ്. തീപിടിത്തമുണ്ടാകുമെന്ന ബോധ്യമില്ലാതിരുന്നുവെന്ന ഒരു വിഭാഗത്തിന്റെ വാദം മുഖവിലക്കെടുക്കാനാകില്ല. മുമ്പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. ബ്രഹ്മപുരം ഒരു സ്പന്ദിക്കുന്ന ടൈം ബോംബ് ആയിരുന്നു. തീപിടിത്തമുണ്ടായ ശേഷം പ്രശ്നം കൈകാര്യം ചെയ്യുന്നതിലും അധികൃതർക്ക് വീഴ്ച പറ്റി. അടിസ്ഥാന കാര്യങ്ങളിൽ അധികൃതർക്ക് ജാഗ്രത ഇല്ലാതെ പോയി. ബ്രഹ്മപുരത്ത് എന്താണ് സംഭവിച്ചതെന്നതിൽ കൃത്യമായ അന്വേഷണം വേണം. ഉത്തരവാദികൾ ജനങ്ങളോട്…

Read More

തീപിടിത്തം 75 ഏക്കറിൽ: വിഷപ്പുകയില്‍ മുങ്ങി കൊച്ചി

കോർപറേഷന്റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. പാലാരിവട്ടം, കലൂര്‍ സ്റ്റേഡിയം, മരട്, കുമ്പളം ഭാഗത്തും കനത്ത പുക വ്യാപിച്ചു. നഗരത്തിലെ വായുമലിനീകരണം പാരമ്യത്തിലെത്തി. പിഎം 2.5 വായുമലിനീകരണത്തോത് 105 മൈക്രോഗ്രാമായാണ് ഉയര്‍ന്നത്. 40 മൈക്രോഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണ്. ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലും ഉള്ളവർ വീടുകളിൽ തന്നെ കഴിയണമെന്ന് കലക്ടർ ഡോ. രേണുരാജ് നിർദേശിച്ചിട്ടുണ്ട്. മാലിന്യ കേന്ദ്രത്തിലെ തീ പൂര്‍ണമായും നിയന്ത്രിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായ 75 ഏക്കര്‍…

Read More

പുക മൂടി പ്രദേശം; ബ്രഹ്മപുരത്ത് തീയണയ്ക്കാൻ വ്യോമസേനയുടെ സഹായം തേടിയേക്കും

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം നിയന്ത്രിക്കാൻ വ്യോമസേനയുടെ സഹായം തേടുന്ന കാര്യം ആലോചിക്കുന്നു. ഇന്ന് ഉച്ചയോടെ തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്നു കലക്ടർ ഡോ. രേണുരാജ് അറിയിച്ചു. തീനാളങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നതു തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വഴി വ്യോമസേനയുമായി പ്രാഥമിക ചർച്ചകൾ നടത്തി. ബ്രഹ്മപുരത്തെ സ്ഥിതി ചർച്ച ചെയ്യാൻ വൈകിട്ട് മൂന്നിന് കലക്ടറേറ്റിൽ യോഗം ചേരും. വ്യാഴാഴ്ച വൈകിട്ട് നാലിനാണ് കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പടർന്നു…

Read More

തൃശൂർ കുട്ടനല്ലൂരിലെ കാർ ഷോറൂമിൽ വൻതീപിടിത്തം

തൃശൂർ കുട്ടനല്ലൂരിലെ കാർ ഷോറൂമിൽ വൻതീപിടിത്തം. അഗ്‌നിരക്ഷാസേനയുടെ ആറോളം യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമിക്കുന്നു. ഒരു ഘട്ടത്തിൽ തീ ആളിപ്പടർന്നിരുന്നു. ഭാഗികമായി തീ നിയന്ത്രണവിധേയമായി. എന്നാൽ കനത്ത പുക ഉയർന്നിട്ടുണ്ട്.. ചില വാഹനങ്ങൾ കത്തിനശിച്ചു. കൂടുതൽ വാഹനങ്ങൾ കത്തുന്നതിനു മുൻപ് അവ സ്ഥലത്തുനിന്നു മാറ്റാനായി. സർവീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. സുരക്ഷാ ജീവനക്കാരാണ് ആദ്യം തീ പടർന്നത് കണ്ടെത്തിയത്. ഇവർ ഉടൻതന്നെ വിവരം അറിയിച്ചതിനാൽ മറ്റു വാഹനങ്ങൾ പെട്ടെന്നു മാറ്റാനായി. അതേസമയം, സർവീസ് സെന്റർ കത്തിനശിച്ചു.

Read More

ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചി നഗരം പുകയിൽ മൂടി, തീയണയ്ക്കാൻ ശ്രമം

തീപിടിച്ച ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ പ്ലാസ്റ്റിക് മല കത്തുന്നത് തുടരുന്നു. ഇത് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളെ പുകയിൽ മുക്കി. ബ്രഹ്‌മപുരത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ പൂർണ്ണമായും പുക പടർന്നിരിക്കുകയാണ്. പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കൽ ശ്രമം നടത്തുന്നത്. ആവശ്യമെങ്കിൽ ഫയർഫോഴ്സിനെ സഹായിക്കാൻ നാവികസേന സന്നദ്ധത അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.45-ഓടെയാണ് തീ അനിയന്ത്രിതമായത്. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടർന്നു. 50 അടിയോളം ഉയരത്തിൽ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു….

Read More

പാലക്കാട് ടയർ ഗോഡൗണിൽ വൻ തീപിടിത്തം

പാലക്കാട് നഗരത്തിലെ മാർക്കറ്റ് റോഡിലെ ടയർ ഗോഡൗണിൽ വൻ തീപിടിത്തം. പിരിയാരി സ്വദേശി ആഷിഖിന്റെ ഉടമസ്ഥതയിലുള്ള ബിസ്മി ടയർ ഗോഡൗൺ പൂർണമായും രാത്രിയിൽ കത്തിനശിച്ചു. പതിനേഴ് അഗ്‌നിരക്ഷാസേന യൂണിറ്റുകൾ അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. മഞ്ഞക്കുളം പള്ളി റോഡിലെ ടയർ ഗോഡൗണിന് പിന്നിലായി രാത്രി പത്ത് മണിയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് സമീപത്തെ ഹോട്ടൽ ജീവനക്കാർ എത്തുമ്പോഴേക്കും തീ അകത്തേക്ക് പടർന്നിരുന്നു. ജില്ലയിലെ ഭൂരിഭാഗം അഗ്‌നിശമനസേന യൂണിറ്റുകളിൽ നിന്നും വാഹനങ്ങളെത്തി. അണയ്ക്കും തോറും ആളിപ്പടരുന്ന…

Read More

ഡൽഹിയിൽ നഴ്‌സിങ് ഹോമിൽ തീപിടിത്തം; 2 മരണം

ഡൽഹി ഗ്രേറ്റർ കൈലാഷിൽ മുതിർന്നവർക്കുള്ള നഴ്‌സിങ് ഹോമിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മരണം. ആറുപേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ 5.15നാണ് തീപിടിത്തമുണ്ടായത്.  തീ നിയന്ത്രണവിധേയമാക്കിയതായി പൊലീസും അഗ്‌നിശമന സേനയും അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Read More

ഷാർജയിലെ ഗോഡൗണിൽ ഇന്ന് തീ പടർന്നു ; ആളപായമില്ല

യു എ ഇ : ഷാർജയിലെ ഇൻഡസ്‌ട്രിയൽ ഏരിയയിൽ ഇന്ന് രാവിലെ ഉണ്ടായ തീ പിടുത്തം അരമിക്കൂറിനുള്ളിൽ നിയന്ത്രണവിധേയമാക്കി. ഇൻഡസ്ട്രിയൽ ഏരിയ 6 ലെ ഗോഡൗണിലാണ് രാവിലെ 7. 15 ന് തീപിടുത്തമുണ്ടായത്. ആളപായങ്ങൾ ഉണ്ടായില്ല. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഗോഡൗണിലെ തീപിടുത്തത്തെത്തുടർന്ന് ഷാർജ സിവിൽ ഡിഫൻസിലേക്ക് അറിയിപ്പ് ലഭിച്ച ഉടനെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകട സാധ്യതകൾ കണക്കിലെടുത്ത് ആംബുലൻസുകളും സംഭവ സ്ഥലത്തു എത്തിച്ചിരുന്നു. എന്നാൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തതിനെത്തുടർന്ന് ആംബുലൻസ്…

Read More