പാലക്കാട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

പാലക്കാട് കൂട്ടുപാതയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എട്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കത്തിയതിനാല്‍ വലിയതോതില്‍ പുക ഉയരുന്നുണ്ട്. ഈ മാലിന്യം ജെ.സി.ബി. ഉപയോഗിച്ച് നീക്കംചെയ്ത് പുക ശമിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. മാലിന്യസംസ്‌കരണ ശാലയുടെ പിന്‍ഭാഗത്താണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭാ അധികൃതര്‍ പറഞ്ഞു. സാമൂഹികവിരുദ്ധര്‍ തീയിട്ടതാകാമെന്നാണ് സംശയിക്കുന്നത്. പോലീസില്‍ പരാതി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Read More

മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷം;  കേന്ദ്രമന്ത്രിയുടെ വസതിക്ക് തീയിട്ട് ജനം;

മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാകുന്നു. ആയിരത്തോളം വരുന്ന ജനക്കൂട്ടം ഇന്നലെ രാത്രി 11 മണിയോടെ വിദേശകാര്യ സഹമന്ത്രി ആര്‍.കെ.രഞ്ജന്റെ വസതിക്ക് തീയിട്ടു. ഇംഫാലിലെ കോങ്ബയിലുള്ള വസതിയാണ് അഗ്നിക്കിരയായത്. കാവല്‍ നിന്നിരുന്ന 22 സുരക്ഷാ ജീവനക്കാരെ ആള്‍ക്കൂട്ടം തുരത്തിയോടിച്ച ശേഷമാണ് വസതിക്കു തീയിട്ടത്. ആളപായമില്ല.  പെട്രോള്‍ ബോംബടക്കമെറിഞ്ഞ് അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് സുരക്ഷാ ജീവനക്കാര്‍ വെളിപ്പെടുത്തി. സംഭവ സമയത്ത് മന്ത്രി ഡല്‍ഹിയിലായിരുന്നു. 40 ദിവസത്തിലേറെയായി തുടരുന്ന അക്രമങ്ങളില്‍ ഇതുവരെ നൂറിലേറെപ്പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. നിരവധി ഗ്രാമങ്ങള്‍…

Read More

മുംബൈ – പൂനെ എക്‌സ്പ്രസ് വേയിൽ ഓയിൽ ടാങ്കറിന് തീപിടിച്ചു; നാല് മരണം

മുംബൈ – പൂനെ എക്‌സ്പ്രസ് വേയിൽ ഓയിൽ ടാങ്കറിന് തീപിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി മറിഞ്ഞാണ് തീ പിടിച്ചത്. അപകടത്തിൽ നാലുപേർ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ലോണാവാലയ്ക്ക് സമീപമാണ് സംഭവം. കുഡെ ഗ്രാമത്തിന് സമീപമുള്ള മേൽപ്പാലത്തിലാണ് ടാങ്കർ ലോറി മറിഞ്ഞ് എണ്ണ പരന്നൊഴുകിയത്. തുടർന്നുണ്ടായ തീപിടിത്തത്തിൽ ടാങ്കറിൻറെ ഡ്രൈവറും സഹായിയും മരിച്ചു. റോഡിലൂടെ സ്‌കൂട്ടറിൽ പോവുകയായിരുന്ന രണ്ട് പേരും മരിച്ചതാണ് വിവരം. നിരവധി പേർക്ക് പൊള്ളലേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. എണ്ണ റോഡിൽ പരന്നൊഴുകിയതോടെ…

Read More

കണ്ണൂർ ട്രെയിൻ തീവെപ്പ്; ഭിക്ഷ എടുക്കാൻ സമ്മതിച്ചില്ല, വിരോധം മൂത്ത് തീയിട്ടു: അറസ്റ്റ് ഉടൻ

റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ചിൽ തീയിട്ട സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തീയിട്ടത് കൊൽക്കത്ത സ്വദേശി പുഷൻജിത് സിദ്ഗറെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള പകയാണ് തീയിടാൻ കാരണമെന്നാണ് പ്രതിയുടെ മൊഴി. സ്റ്റേഷൻ പരിസരത്ത് ഭിക്ഷ എടുക്കാൻ സമ്മതിക്കാത്താണു തീയിടാൻ കാരണമെന്നും മൊഴിയിൽ പറയുന്നു. ബിപിസിഎല്‍  ഗോഡൗണിലെ ജീവനക്കാരന്‍റെ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയിലേക്ക് എത്തിച്ചത്. വിഷയത്തിൽ ഉത്തരമേഖല ഐജി ഉടൻ മാധ്യമങ്ങളെ കാണും.  ഇന്നലെ പുലർച്ചെ 1.25ന്, റെയിൽവേ ജീവനക്കാരനാണു…

Read More

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിക്ക് തീയിട്ടു; ബോഗി കത്തി നശിച്ചു

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന് (16306) തീയിട്ടു. പിന്നിലെ ജനറൽ കോച്ചാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലർച്ചെ 1.30-നാണ് തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന രാത്രി 2.20-ഓടെ തീ അണച്ചു. മറ്റു കോച്ചുകളെ ഉടൻ വേർപെടുത്തിയതിനാൽ തീ പടർന്നില്ല. പുലർച്ചെ 5.10-ന് പുറപ്പെടേണ്ട വണ്ടിയാണ്. ഏപ്രിൽ രണ്ടിന് രാത്രി 9.25-ന് ഏലത്തൂരിൽ ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവിൽ(16307) തീ വെച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. കണ്ണൂർ റെയിൽവേ യാർഡിലെ…

Read More

രക്ഷിതാക്കള്‍ വീടിനകത്ത് കിടന്നുറങ്ങുമ്പോള്‍ വീടിന് തീയിട്ട് ഏഴുവയസുകാരന്‍

രക്ഷിതാക്കള്‍ വീടിനകത്ത് കിടന്നുറങ്ങുമ്ബോള്‍ ഏഴുവയസുകാരൻ വീടിന് തീയിട്ടു. യു.എസിലെ വടക്കുപടിഞ്ഞാറൻ ചാള്‍സ്റ്റണിലെ ജാക്സണ്‍ കൗണ്ടിയിലാണ് സഭവം. കുട്ടിക്കെതിരെ തീവെപ്പിന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ തീപടര്‍ന്നതിന്റെ ചിത്രം പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ വീടിനകത്ത് കിടന്നുറങ്ങുമ്ബോള്‍ കുട്ടി വീടിനു തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടാനച്ഛൻ കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. അതിന്റെ ദേഷ്യത്തിലാണ് കുട്ടി രക്ഷിതാക്ക ഉറങ്ങുമ്ബോള്‍ വീടിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. വീടിനകത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കും ചെറിയ പൊള്ളലേറ്റെങ്കിലും ജീവഹാനിയുണ്ടാകാതെ രക്ഷപ്പെട്ടു. കുട്ടിയുടെ രണ്ടാനച്ഛനെ ബാല പീഡനത്തിന് അറസ്റ്റ്…

Read More

അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് അധികാരം നൽകും

അഗ്നിരക്ഷാ സേനയ്ക്ക് അധികാരം വരും. ഇതുൾപ്പെടെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് 1962 ലെ കേരള ഫയർ ഫോഴ്സ് നിയമം പരിഷ്കരിക്കുന്നത്. പരിഷ്കരിച്ച നിയമത്തിന്റെ കരട് രൂപം തയാറായി. സർക്കാർ പരിശോധിച്ച ശേഷം നിയമം മലയാളത്തിലേക്കു മൊഴി മാറ്റുന്നതിന് വകുപ്പിനു തിരികെ നൽകി. നിലവിൽ അഗ്നി രക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ അഗ്നിരക്ഷാ സേന തദ്ദേശ സ്ഥാപനങ്ങൾക്കു റിപ്പോർട്ട് നൽകുകയാണ് ചെയ്യുന്നത്. പല കടമ്പകൾ കടന്നാണ് നിയമലംഘനത്തിനെതിരെ നടപടിയുണ്ടാകുന്നത്. ഫ്ലാറ്റുകൾ, ഗോഡൗണുകൾ, ഫാക്ടറികൾ തുടങ്ങിയ അപകട സാധ്യതയുള്ള കെട്ടിടങ്ങളുടെ രൂപരേഖ…

Read More

സെക്രട്ടറിയേറ്റിൽ തീപിടിത്തം; മന്ത്രി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തി

സെക്രട്ടറിയേറ്റ് നോർത്ത് സാന്റ്വിച്ച് ബ്ലോക്കിൽ തീപിടിത്തം. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീപിടിച്ചത്. പി രാജീവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്നതിൽ വ്യക്തതയില്ല. എങ്ങനെയാണ് തീ പടർന്നതെന്നതിലും വ്യക്തതയില്ല.  

Read More

മലപ്പുറത്ത് വൻ തീപിടിത്തം; ഇരുനില കെട്ടിടം പൂർണമായി കത്തി നശിച്ചു

വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. മലപ്പുറം കക്കാട് ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ഓട്ടോ സ്‌പെയർ പാർട്ട്‌സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. ഇരുനില കെട്ടിടം പൂർണമായി കത്തി നശിച്ചു. ഓയിൽ ഉൾപ്പെടെ വിൽക്കുന്ന ഓട്ടോ സ്‌പെയർ പാർട്ട്‌സ് കടയ്ക്കാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയം കെട്ടിടത്തിൽ ആരുമുണ്ടായിരുന്നില്ല. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം.

Read More

ട്രെയിൻ തീവെയ്പ് കേസ്; ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. യുഎപിഎ ഉൾപ്പെടെ ചുമത്തിയ സാഹചര്യത്തിൽ ജാമ്യമനുവദിക്കാനുളള സാധ്യതയില്ല. എൻഐഎ ഇന്നുതന്നെ കോടതിയിൽ റിപ്പോർട്ട് നൽകി ഷാരൂഖിനെ ഏറ്റെടുക്കാനുളള നടപടികൾക്കും തുടക്കമിടും. പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ഷാരൂഖിനെ ജയിലിലേക്ക് മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഷാരൂഖ് ഉളളത്. ഈ മാസം 20 വരെയാണ് റിമാൻഡ് കാലാവധി.  എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ…

Read More