ബ്രഹ്മപുരം തീ: സ്വമേധയാ കേസെടുത്ത് െഹെക്കോടതി; ഏഴാം ക്ലാസ് വരെ ഇന്നും അവധി

ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെത്തുടർന്നു വിഷപ്പുക വ്യാപിച്ച വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതി ഇടപെടൽ ആവശ്യപ്പെട്ടു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു കത്ത് നൽകിയതിനെത്തുടർന്നാണിത്. കേസ് ഇന്നു പരിഗണിക്കും. ഇന്നലെ തീ കുറഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽനിന്നു വൻതോതിൽ പുക ഉയരുകയാണ്. ആലപ്പുഴ ജില്ലയിലെ അരൂരിൽ വരെ ഇന്നലെ പുകയെത്തി. ഇന്നു തമിഴ്നാട്ടിലെ സൂലൂരിൽനിന്നെത്തുന്ന വ്യോമസേനാ ഹെലികോപ്റ്ററുകൾ വെള്ളം സ്പ്രേ ചെയ്തുതുടങ്ങുമെന്നു കലക്ടർ ഡോ. രേണുരാജ് അറിയിച്ചു. ഇന്നലെ നാവികസേനാ ഹെലികോപ്റ്ററുകളും രംഗത്തുണ്ടായിരുന്നു കൊച്ചി…

Read More