
തീപിടിത്തം വർധിക്കുന്നു ; കുവൈത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി ഫയർഫോഴ്സ്
രാജ്യത്ത് തീപിടിത്തങ്ങൾ വർധിച്ചതോടെ സുരക്ഷാ മുന്നറിയിപ്പുമായി കുവൈത്ത് ഫയർഫോഴ്സ്. തീപിടിത്തം തടയുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ പാലിക്കാൻ സ്വദേശികളോടും പ്രവാസികളോടും ഫയർഫോഴ്സ് അഭ്യർഥിച്ചു.നിലവിൽ രാജ്യത്ത് താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് രേഖപ്പെടുത്തുന്നത്. ഇതിനാൽ തന്നെ ചെറിയ അശ്രദ്ധകൾ വൻ ദുരന്തങ്ങൾക്ക് കാരണമാകാം. വൈദ്യുതി പ്രധാന വില്ലൻ ഇലക്ട്രിക്ക് സർക്യൂട്ടുകളിൽനിന്നുള്ള തകരാറുകളാണ് തീപിടിത്തത്തിന്റെ പ്രധാന കാരണം. ഇലക്ട്രിക്കൽ സർക്യൂട്ടുകളുടെ അമിതഭാരം പലപ്പോഴും വൈദ്യുത തകരാറുകൾക്ക് കാരണമാകും. ആവശ്യം കഴിഞ്ഞാൽ വൈദ്യുതോപകരണങ്ങൾ ഓഫ് ചെയ്യണം. ഊർജ്ജ ഉപഭോഗം കുറക്കുന്നതിനും തീപിടിത്തത്തിലേക്ക് നയിച്ചേക്കാവുന്ന…