മകനെയും ചെറു മകനെയും തീ കൊളുത്തി കൊന്ന അച്ഛനും മരിച്ചു; മരുമകൾ ചികിത്സയിൽ

മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയിൽ പെട്രോൾ ഒഴിച്ച് തീയിട്ട്,മകനേയും ചെറുമകനേയും കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവും മരിച്ചു. തൃശൂർ കൊട്ടേക്കാടൻ ജോൺസൻ (67)ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺസൻ.തൃശൂർ ചിറക്കേക്കോട് കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കുടുംബ വഴക്കിനെത്തുടന്നാണ് പിതാവ്, മകനെയും മരുമകളെയും പേരക്കുട്ടിയെയും പെട്രോളൊഴിച്ച് തീകൊളുത്തിയത്. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ജോജിയും അദ്ദേഹത്തിന്റെ മകന്‍ ടെണ്ടുല്‍ക്കറും അന്ന് തന്നെ മരിച്ചിരുന്നു. മരുമകൾ ഇപ്പോഴും ചികിത്സയിലാണ്.

Read More

ചികിത്സയ്ക്കിടെ ഓക്സിജൻ മാസ്കിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

രാജസ്ഥാൻ കോട്ടയിലുള്ള സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ പ്രവേശിപ്പിച്ച 23 കാരനാണ് ചികിത്സയ്ക്കിടെ ഓക്സിജൻ മാസ്കിന് തീപിടിച്ച് മരിച്ചത്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ബുധനാഴ്ച രാത്രി വൈകി ശർമയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ശർമയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ സിപിആർ നൽകാൻ തുടങ്ങി. ഇതിനിടെ ഡിസി ഷോക്ക് മെഷീനിൽ നിന്ന് ഉയർന്ന തീ വൈഭവിന്റെ ഓക്സിജൻ മാസ്കിലേക്ക് പടരുകയായിരുന്നു. തീ ആളിപ്പടർന്നതോടെ വൈഭവിന്റെ മുഖത്തും നെഞ്ചിലും ഗുരുതരമായി…

Read More