കെനിയയിലെ സ്‌കൂളില്‍ തീപിടിത്തം: 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം, നിരവധി കുട്ടികള്‍ക്ക് പൊള്ളലേറ്റു

കെനിയയില്‍ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി കുട്ടികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. നൈറി കൗണ്ടിയിലെ ഹില്‍സൈഡ് എന്‍ഡരാഷ പ്രൈമറി സ്‌കൂളിലാണ് സംഭവം. തീപിടിത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Read More

ദുബൈ ജബൽ അലിയിൽ നിർമാണ സ്ഥലത്ത് തീപിടുത്തം

ദു​ബൈ എ​മി​റേ​റ്റി​ലെ ജ​ബ​ൽ അ​ലി പ്ര​ദേ​ശ​ത്ത്​ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം വ​ൻ തീ​പി​ടി​ത്തം. പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട താ​മ​സ, വാ​ണി​ജ്യ സം​വി​ധാ​ന​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​റു​ത്ത പു​ക ഉ​യ​ർ​ന്ന്​ പ്ര​ദേ​ശ​ത്ത്​ മൂ​ടി​ക്കെ​ട്ടി​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന്​ ദു​ബൈ സി​വി​ൽ ഡി​ഫ​ൻ​സി​നെ ഉ​ദ്ധ​രി​ച്ച്​ ‘ദ ​നാ​ഷ​ന​ൽ’ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Read More

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തം ; മുന്നറിയിപ്പ് നൽകിയിട്ടും ഡൽഹി സർക്കാർ അവഗണിച്ചെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ

ഡൽഹി വിവേക് നഗറിൽ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ഡൽഹി സർക്കാരിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. ഇത്തരം ആശുപത്രികളുടെ സുരക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. എന്നാൽ ഇത് സർക്കാർ പാലിച്ചില്ലെന്ന് ചെയർപേഴ്സൺ പ്രിയങ്ക കനൂങ്കാ പറഞ്ഞു. അതേസമയം, നവജാതശിശുക്കളുടെ ആശുപത്രിയില്‍ തീപിടുത്തമുണ്ടായ സംഭവത്തിലെ പൊലീസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്. ആശുപത്രിയിൽ അടിയന്തര സാഹചര്യത്തിൽ പുറത്തിറങ്ങാൻ ഉള്ള വാതിലുകൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളെ പരിശോധിച്ചിരുന്ന ഡോക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി….

Read More

ഉത്തർപ്രദേശിൽ ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം ; 12 രോഗികളെ രക്ഷപ്പെടുത്തി , ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ടുകൾ

ഉത്തർപ്രദേശ് ബാഗ്പത്തിലെ ആസ്ത ആശുപത്രിയിൽ തീപിടുത്തം.12 രോഗികളെ രക്ഷപ്പെടുത്തി. ഡൽഹി-സഹാരൻപൂർ റോഡിലെ ബരാൗത്തിലെ ആസ്ത ആശുപത്രിയുടെ മുകള്‍നിലയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെയും രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ ഫയർഫോഴാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നതായി ചീഫ് ഫയർ ഓഫീസർ അമരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. എന്നാൽ മുകളിലത്തെ നിലയിൽ തീപിടുത്തമുണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ല.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ഫയർഎഞ്ചിനുകളാണ് സംഭവസ്ഥലത്തെത്തി…

Read More

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തം ; ഡോക്ടർക്ക് ലൈസൻസില്ല, കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

ഡൽഹി വിവേക് നഗറിൽ തീപിടിത്തം ഉണ്ടായ ആശുപത്രിയിൽ അടിയന്തര സാഹചര്യത്തിൽ പുറത്തിറങ്ങാൻ ഉള്ള വാതിലുകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. കുട്ടികളെ പരിശോധിച്ചിരുന്ന ഡോക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ഗുരുതരമായ വിവരങ്ങള്‍ പുറത്ത് വന്നതോടെ ചെറുകിട ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന കർശനമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. ഇതിനായി നടപടികൾക്ക് ആരോഗ്യ വകുപ്പ് ശുപാർശ നൽകി. ആശുപത്രി പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യം കെട്ടിടത്തിൽ ഇല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുനിസിപ്പൽ കോർപ്പറേഷൻ ചട്ടങ്ങളും പാലിച്ചില്ല. റെസിഡൻഷ്യൽ ഫ്ലാറ്റാണ് ആശുപത്രിയാക്കി മാറ്റിയത്. ലൈസൻസ്…

Read More

ഗുജറാത്തിലെ ഗെയിമിംങ് സെന്ററിലുണ്ടായ തീപിടുത്തം ; ഫയർ എൻഒസി അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചില്ല, വൻ സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തൽ

ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്‍റര്‍ തീപിടിച്ചുണ്ടായ ദുരന്തത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഗെയ്മിങ് സെന്‍റര്‍ നടത്തിപ്പിൽ കൂടുതൽ സുരക്ഷ വീഴ്ചകളെ കുറിച്ച് വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് വർഷം മുൻപ് തുടങ്ങിയ ഗോ കാർട്ടിങ്ങിനടക്കം ഫയർ എൻഒസി അപേക്ഷ നൽകിയിരുന്നെങ്കിലും അനുമതി ലഭിച്ചിട്ടില്ല. അഗ്നിസുരക്ഷ ഉപകരണങ്ങൾ വാങ്ങി എന്ന് ബിൽ സമർപ്പിച്ചായിരുന്നു അപേക്ഷ നൽകിയത്. ജീവനക്കാർക്ക് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പരിശീലനവും ലഭിച്ചിരുന്നില്ല. മൂന്ന് നില കെട്ടിടത്തിന്റെ വലിപ്പത്തിൽ രണ്ടു നിലയിൽ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെ താത്കാലിക…

Read More