തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ തീപിടുത്തം ; 6 പേർ മരിച്ചു , ജോലി ചെയ്തിരുന്നത് 80 തൊഴിലാളികൾ

തമിഴ്നാട് വിരുദുന​ഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തറിയിൽ ആറ് പേർ മരിച്ചു. 35 മുറികളിലായി 80 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. വിരുദുന​ഗറിൽ ബൊമ്മൈപുരം ​ഗ്രാമത്തിലാണ് അപകടമുണ്ടായത്. സായിനാഥ് പടക്കനിർമ്മാണശാല എന്ന പേരിൽ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പല നിലകളിലായി 35 മുറികളാണ് ഇവിടെയുണ്ടായിരുന്നത്. ജോലി ചെയ്യുന്നതിനിടയിലാണ് രാവിലെ പൊട്ടിത്തറി ഉണ്ടായത്. നാല് മുറികൾ പൂർണമായും നശിച്ച നിലയിലാണ്. ആറ് മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യത്തിൽ സ്ഥിരീകരണമെത്തിയിട്ടില്ല. ശിവകാശിയിലെയും മാത്തൂരിലെയും അ​ഗ്നിശമന സേനാം​ഗങ്ങൾ…

Read More

ഉത്തർപ്രദേശ് ഝാൻസിലെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തം ; ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികൾ കൂടി മരിച്ചു

ഉത്തർപ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കൽ കോളേജിലെ ശിശു സംരക്ഷണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയേ തുടർന്ന കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 17ആയി. നവംബർ 14നുണ്ടായ അഗ്നിബാധയിൽ 39 നവജാത ശിശുക്കളേയാണ് മെഡിക്കൽ കോളേജിലെ നിയോനാറ്റൽ വിഭാഗത്തിൽ നിന്ന് രക്ഷിച്ചത്. ഇവരിൽ രണ്ട് പേരാണ് ശനിയാഴ്ച മരണത്തിന് കീഴടങ്ങിയതെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ ഡോ നരേന്ദ്ര സിംഗ് സെൻഗാർ വിശദമാക്കുന്നത്. അഗ്നിബാധയുണ്ടായ അതേ ദിവസം 10 നവജാത ശിശുക്കളാണ് മരിച്ചത്. ഏഴ് പേർ മറ്റ് അസുഖങ്ങളേ തുടർന്നാണ് മരിച്ചത്. ശനിയാഴ്ച…

Read More

ഉത്തർപ്രദേശ് ഝാൻസിലെ മെഡിക്കൽ കോളജിലുണ്ടായ തീപിടുത്തം ; 14 കുട്ടികൾക്ക് രക്ഷകയായത് ഡ്യൂട്ടി നേഴ്സിൻ്റെ അവസരോചിതമായ ഇടപെടൽ

ഉത്തർപ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളജിലെ കുട്ടികളുടെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ രക്ഷകയായത് ഡ്യൂട്ടി നഴ്‌സായ മേഘ ജെയിംസ്. തന്റെ ശരീരത്തിൽ തീ പടർന്നിട്ടും അത് വകവെക്കാതെ മേഘ രക്ഷപ്പെടുത്തിയത് 14 കുഞ്ഞുങ്ങളെയാണ്. ”ഒരു കുഞ്ഞിന് ഇഞ്ചക്ഷൻ നൽകുന്നതിനായി സിറിഞ്ച് എടുക്കാൻ പോയതായിരുന്നു ഞാൻ. തിരിച്ചുവന്നപ്പോൾ ഓക്‌സിജൻ സിലിണ്ടറിന് തീപിടിച്ചതായി കണ്ടു. ഞാൻ വാർഡ് ബോയിയെ വിളിച്ചു. അവൻ ഫയർ എക്‌സ്റ്റിംഗ്യൂഷറുമായി എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. പുക നിറഞ്ഞിരുന്നതിനാൽ ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ ചെരിപ്പിൽ…

Read More

ബഹ്റൈൻ ഇസ ടൗ​ണിലെ ഫ്ലാറ്റിൽ തീപിടുത്തം ; സിവിൽ ഡിഫൻസ് എത്തി തീ അണച്ചു

ഇ​സ ടൗ​ണി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. സി​വി​ൽ ഡി​ഫ​ൻ​സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​ശ്ര​ദ്ധ​യാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Read More

ബഹ്റൈൻ ഹൂറയിലെ കെട്ടിടത്തിൽ തീപിടുത്തം ; സിവിൽ ഡിഫൻസ് എത്തി തീ അണച്ചു , ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ടുകൾ

ബഹ്റൈനിലെ മ​നാ​മ ഹൂ​റ​യി​ലെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ് അ​ണ​ച്ചു. പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ലി​ഫ്റ്റി​ന്റെ എ.​സി​യി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Read More

യുഎഇയിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം

യുഎഇയിലെ ഷാര്‍ജയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. ഷാര്‍ജയിലെ ജമാല്‍ അബ്ദുല്‍ നാസിര്‍ സ്ട്രീറ്റിലുള്ള റെസിഡന്‍ഷ്യല്‍ ടവറിലാണ് തീപീടിത്തമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പടര്‍ന്നു പിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ നിരവധി സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍, ആംബുലന്‍സ്, പൊലീസ് എന്നിവ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങി. കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു. താമസക്കാരെ മുഴുവന്‍ കെട്ടിടത്തില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കാനായി. 13 നില കെട്ടിടത്തിന്‍റെ 11-ാമത്തെ നിലയിലാണ് തീ പടര്‍ന്നു തുടങ്ങിയതെന്നാണ് താമസക്കാര്‍ പറയുന്നത്. സംഭവത്തിന്‍റെ…

Read More

ഗുജറാത്തിലെ ഗെയിംഗ് സെന്ററിലുണ്ടായ തീപിടുത്തം ; ആറ് പേർക്കെതിരെ കേസ് , രണ്ട് പേർ അറസ്റ്റിൽ

ഗുജറാത്തിലെ​ ​രാജ്കോട്ടിലെ ​ഗെയിമിം​ഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ 27 പേർ മരിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കെതിരെ കേസെടുത്ത് പൊലീസ്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി രാജ്കോട്ട് കമ്മീഷണർ രാജു ഭാർഗവ അറിയിച്ചു. ദുരന്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഗാന്ധിനഗറിൽ നിന്നുള്ള ഫോറൻസിക് സംഘം ദുരന്തസ്ഥലത്ത് നിന്നും തെളിവുകൾ ശേഖരിക്കുകയാണ്. രാജ്‌കോട്ടിൽ ഗെയിമിങ് സെന്റ്ററിന് തീപിടിച്ചുണ്ടായ ദുരന്തത്തിൽ 12 കുട്ടികളുൾപ്പെടെ 27 പേരാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാ പ്രവർത്തനം തുടരുന്നതായും ദൗത്യ സംഘം വ്യക്തമാക്കിയിരുന്നു….

Read More

ബഹ്റൈനിലെ കെട്ടിടത്തിന് തീപിടുത്തം ; നാല് പേർ മരിച്ചു

ബഹ്റൈനിലെ അൽ ലൂസിയിൽ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. എട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 20ഓളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. രക്ഷപ്പെടുത്തിയവർക്ക് പ്രഥമ ശുശ്രൂഷ നൽകി. തീ അണയ്ക്കാൻ ഏഴ് അഗ്നിശമന വാഹനങ്ങളും 48 ജീവനക്കാരെയും വിന്യസിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

Read More

കോഴിക്കോട് ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡുകളിൽ വൻ തീപിടുത്തം; തീ അണയ്ക്കാൻ ശ്രമം തുടർന്ന് ഫയർഫോഴ്സ്

കോഴിക്കോട് ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം. തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുകയാണ്. ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. കൂടുതൽ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഓല ഷെഡുകൾക്കാണ് തീപിടിച്ചത്. ഇതിന് മുമ്പ് സമാനമായ സ്ഥലത്ത് തീപിടിത്തം ഉണ്ടായിട്ടുണ്ട്.

Read More