കെട്ടിടങ്ങളെ ഫയർ അലറം അഗ്നിശമന സേനയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുമായി കുവൈത്ത്
അപകടം പോലെയുള്ള അടിയന്തിര സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള ഇടപെടൽ സാധ്യമാക്കാൻ കെട്ടിടങ്ങളുടെ ഫയർ അലാറം ജനറൽ ഫയർ ഫോഴ്‌സുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയുമായി കുവൈത്ത്. ഇതിനായി ജനറൽ ഫയർ ഫോഴ്‌സ് ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് സാങ്കേതിക സംഘത്തെ നിയോഗിച്ചു. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ഇതുവഴി സമൂഹ സുരക്ഷ വർദ്ധിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പബ്ലിക് റിലേഷൻ അൻഡ് മീഡിയ ഡിപ്പാർട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഖാരിബ് പറഞ്ഞു….