കണ്ണൂർ അപകടം; തീ ആളിപ്പടരാൻ കാരണം കാറിൽ സൂക്ഷിച്ച പെട്രോൾ

കണ്ണൂരിൽ ദമ്പതികൾ വെന്തുമരിച്ച കാർ അപകടത്തിന്റെ കാരണം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ് അന്വേഷണ സംഘം. കാറിനുള്ളിൽ രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നുവെന്നും ഷോർട്ട് സർക്യൂട്ട് വഴിയുണ്ടായ തീ കൂടുതൽ വേഗത്തിൽ പടർന്ന് പിടിക്കാനിത് ഇടയാക്കിയെന്നുമാണ് എംവിഡി കണ്ടെത്തൽ. ജെസിബി ഡ്രൈവർ കൂടി ആയിരുന്ന മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാർ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയിൽ വച്ചിരുന്നു. കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ ആളിപ്പടരാൻ കാരണമിതാണ്. എയർ പ്യൂരിഫയർ ഉണ്ടായിരുന്നതും അപകടത്തിന്റെ ആഘാതം കൂട്ടി….

Read More

പത്തനംതിട്ട നഗരമധ്യത്തിൽ തീപിടിത്തം; കടകൾ കത്തി, 6 പേർക്ക് പൊള്ളലേറ്റു

സെൻട്രൽ ജംക്‌ഷനിൽ മിനി സിവിൽ സ്റ്റേഷനു സമീപം ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. നാലു കടകൾക്കു തീപിടിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.  ആറുപേർക്ക് പൊള്ളലേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. തീയണയ്ക്കാനുള്ള ശ്രമത്തിനിടയിലും പൊട്ടിത്തെറിയുണ്ടായി. ഉച്ചയ്ക്ക് 1.50ന് നഗര മധ്യത്തിലെ നമ്പർ വൺ ചിപ്സ് കട എന്ന കടയിൽ നിന്നാണ് ആദ്യം തീ പടർന്ന് പിടിച്ചത്.  പിന്നീട് സമീപത്തെ എ വൺ ബേക്കറി, ചെരുപ്പ് കട, മൊബൈൽ ഷോപ്പ് എന്നിവയിലേക്കും തീ പടർന്നു. അഗ്നിശമനസേനയുടെ…

Read More