ഒമാനിൽ രണ്ടിടങ്ങളിൽ വീടിന് തീപിടിച്ചു ; മൂന്ന് പേർക്ക് പരിക്ക്

ഒമാനിൽ രണ്ടിടങ്ങളിലായി താമസ കെട്ടിടങ്ങൾക്ക് തീപിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ വീടിന് തീപിടിച്ചാണ് മൂന്ന് പേർക്ക് പരുക്കേറ്റത്.കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. വീടിന്‍റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. സിവിൽ ഡിഫൻസിന്‍റെ സമയോചിതമായ ഇടപെടൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിച്ചു. പരുക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മറ്റൊരു സംഭവത്തിൽ മസ്‌കത്ത് ഗവർണറേറ്റിലെ മത്ര വിലായത്തിൽ താമസ…

Read More

ഹൈദരാബാദിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യുവതിയും യുവാവും മരിച്ചു

ഹൈദരാബാദിനടുത്ത് ഖട്‍കേസറിൽ യുവാവും യുവതിയും കാറിന് തീ പിടിച്ച് വെന്തുമരിച്ചു. മെഡ്‍ചാൽ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ വിവരങ്ങൾ വ്യക്തമല്ല, മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം പൊലീസ് സംഘമടക്കമെത്തി പരിശോധിക്കുകയാണ്. കാറിൽ കുടുങ്ങിയ ഇരുവർക്കും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല. 

Read More

ബഹ്റൈൻ നയിമിയിലെ തീപിടുത്തം ; ഒൻപത് പേരെ രക്ഷപ്പെടുത്തി

ബഹ്റൈൻ ന​യി​മി​ലെ വെ​യ​ർ ഹൗ​സി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​രം ല​ഭി​ച്ച് അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി. ഒ​മ്പ​ത് പേ​രെ സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വെ​യ​ർ​ഹൗ​സി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സൗ​ക​ര്യ​ങ്ങ​ളും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും ത​ടി​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് അ​റി​യി​ച്ചു.

Read More

കൊല്ലത്ത് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം: പത്മരാജനെതിരെ വധശ്രമകുറ്റവും ചുമത്തും, അറസ്റ്റ് ഇന്ന്

കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ഭർത്താവ് പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും. ഇന്നലെ രാത്രി എട്ടരയോടെയാണ് ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് പെട്രോൾ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനില സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൈയ്ക്കും കാലിനും പൊള്ളലേറ്റ സോണി ചികിത്സയിൽ തുടരുകയാണ്. അനിലയുടെ സുഹൃത്തായ ഹനീഷിനെയാണ് കാറിൽ പ്രതീക്ഷിച്ചതെന്നും സോണിയെ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് പത്മരാജൻ…

Read More

ഷോർട്ട് സർക്യൂട്ട്: വാരാണസി റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗ് ഏരിയയിൽ തീപിടിത്തം; 200 വാഹനങ്ങൾ കത്തിനശിച്ചു

ഉത്തർപ്രദേശിലെ വാരാണസിയിലെ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗ് ഏരിയയിൽ തീപിടിത്തം. 200ലേറെ വാഹനങ്ങൾ കത്തിനശിച്ചു.  ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേന, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു. തീപിടിത്തത്തിന് പിന്നാലെ പ്രദേശത്താകെ വൻ പുകയും മൂടൽമഞ്ഞും പടർന്നു. 12 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഗവൺമെന്‍റ് റെയിൽവേ പൊലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), പൊലീസ് സംഘം എന്നിങ്ങനെ സംയുക്തമായാണ് തീയണച്ചത്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക…

Read More

ഉത്തര്‍പ്രദേശില്‍ ആശുപത്രിയിൽ വൻതീപിടുത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. സംഭവം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍…

Read More

ദുബൈയിലെ ഹോട്ടലിൽ തീപിടുത്തം ; പുക ശ്വസിച്ച് ശ്വാസം മുട്ടി രണ്ട് പേർ മരിച്ചു

ദുബൈയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടി രണ്ട് പേര്‍ മരിച്ചു. ദുബൈയിലെ നായിഫ് ഏരിയയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീപിടത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക ശ്വസിച്ചാണ് രണ്ടുപേര്‍ മരിച്ചതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ച് വെറും ആറ് മിനിറ്റിനുള്ളില്‍ തന്നെ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. ഉടന്‍ തന്നെ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള നടപടികളും ആരംഭിച്ചു. രണ്ടുപേരുടെ മരണത്തില്‍ ജനറല്‍…

Read More

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

കാസര്‍കോട് നീലേശ്വരത്ത് ഇന്നലെ നടന്ന വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ൧ 54 പേര്‍ക്കാണ് നീലേശ്വരം അപകടത്തില്‍ പൊള്ളലേറ്റത്. 98 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബി എന്‍ എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്. പ്രതികള്‍ക്കെതിരെ വധശ്രമം കൂടി ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ഡി…

Read More

കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസ് കത്തിനശിച്ചു

കൊച്ചിയിൽ കെ.എസ്.ആർ.ടി.സി എ.സി ലോഫ്ലോർ ബസ് കത്തിനശിച്ചു. എം.ജി റോഡിന് സമീപം ചിറ്റൂർ റോഡിൽ ഈയാട്ടുമുക്കിലാണ് അപകടം. യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സ് എത്തി തീയണച്ചു. തൊടുപുഴയിലേക്ക് പോകുകയായിരുന്നു ലോഫ്ലോർ ബസ്. തീപിടിക്കുന്നതിന് മുന്നേ ബസിൽ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതോടെ ബസ് നിർത്തി മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി. 23ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ ബസ് പൂർണമായും കത്തുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടർന്നത്. വാഹനത്തിലെയും മറ്റ് കടകളിലെയും അഗ്നിരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് തീയണക്കാൻ…

Read More

കാറിന് തീയിട്ടു ; ഏഷ്യക്കാരനായ പ്രവാസിക്ക് ഒരു വർഷം തടവ്

മ​റ്റൊ​രാ​ളു​ടെ വാ​ഹ​നം മ​നഃ​പൂ​ർ​വം ക​ത്തി​ച്ച​തി​ന് ഏ​ഷ്യ​ക്കാ​ര​നാ​യ പ്ര​വാ​സി​ക്ക് ജ​യി​ൽ​ശി​ക്ഷ. ഒ​രു വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച ഹൈ ​ക്രി​മി​ന​ൽ കോ​ട​തി ജ​യി​ൽ ശി​ക്ഷ​ക്ക് പു​റ​മെ, 180 ദീ​നാ​ർ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു. ശി​ക്ഷ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ രാ​ജ്യ​ത്തു​നി​ന്ന് നാ​ടു​ക​ട​ത്തും. പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് വാ​ഹ​ന​ത്തി​ന് തീ​യി​ട്ട​തി​ന്റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു. പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്റെ ചോ​ദ്യം​ചെ​യ്യ​ലി​ൽ, പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. കാ​റി​ന്റെ ട​യ​റി​ന​ടി​യി​ൽ​നി​ന്ന് ക​ത്തി​യ തു​ണി ക​ണ്ടെ​ത്തി. ഇ​തി​ൽ​നി​ന്ന് പ്ര​തി മ​നഃ​പൂ​ർ​വം തീ​ക​ത്തി​ച്ച​താ​ണെ​ന്ന് അ​ന്വേ​ഷ​ണ…

Read More