
ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം; ബ്രിജ് ഭൂഷനെതിരെ കേസെടുത്ത് പൊലീസ്
ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണത്തെത്തുടർന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരെ കേസെടുത്തു. സുപ്രീം കോടതി ഇടപെടലിനെത്തുടർന്നാണ് ഡൽഹി പൊലീസ് നടപടി. രണ്ട് എഫ്‌ഐആർ ആണ് ബ്രിജ് ഭൂഷനെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്തയാളെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയിൽ പോക്‌സോ നിയമപ്രകാരമാണ് ഒരു കേസ് ചുമത്തിയത്. ഈ വകുപ്പ് പ്രകാരം ജാമ്യം ലഭിക്കില്ല. ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതെന്നും വിഷയത്തിൽ മറുപടി നൽകാനും ഡൽഹി പൊലീസിനോട് സുപ്രീം കോടതി…