ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമ‍ർദ്ദമായി; ചെന്നൈയിൽ മൂന്ന് മരണം

ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോൾ അതിതീവ്ര ന്യൂനമ‍ർദ്ദമായി മാറി. ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയിൽ പ്രവേശിച്ച ഫിൻജാൽ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈയിൽ മഴക്കെടുതിയിൽ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കൽപെട്ട് അടക്കം 6 ജില്ലകളിലും…

Read More

ഫിൻജാൽ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു ; പിൻതുടർന്ന് ഐഎസ്ആർഒയുടെ സാറ്റ്ലൈറ്റുകൾ

തമിഴ്‌നാട്-പുതുച്ചേരി തീരം ലക്ഷ്യമാക്കി നീങ്ങുന്ന ഫിൻജാൽ ചുഴലിക്കാറ്റിനെ വിടാതെ പിന്തുടര്‍ന്ന് ഐഎസ്ആര്‍ഒ സാറ്റ്‌ലൈറ്റുകള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടത് മുതല്‍ ഇതിനെ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ് ഇസ്രൊയുടെ ഇഒഎസ്-06, ഇന്‍സാറ്റ്-3ഡിആര്‍ എന്നീ കൃത്രിമ ഉപഗ്രഹങ്ങള്‍. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാത കൃത്യമായി നിരീക്ഷിക്കുന്നതിനൊപ്പം മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കാനും ഐഎസ്ആര്‍ഒയുടെ സാറ്റ്‌ലൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ സഹായകമാകുന്നു. ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ സാറ്റ്‌ലൈറ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇസ്രൊ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ തമിഴ്‌നാട്-പുതുച്ചേരി തീരത്ത് കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ…

Read More

‘ഫിൻജാൽ ‘ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരതൊടും ; തമിഴ്നാടും , തെക്കൻ ആന്ധ്രാ തീരവും അതീവ ജാഗ്രതയിൽ

ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഉച്ചയ്ക്ക് ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. തമിഴ്നാട് -തെക്കൻ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. ചെന്നൈ അടക്കം 8 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള പല വിമാനങ്ങളും വൈകുന്നു. ചെന്നൈ മെട്രോ രാത്രി 11 വരെ…

Read More