
എന്തുകൊണ്ട് ഇന്ത്യൻ സ്ത്രീകൾ വളകൾ ധരിക്കുന്നു..?; കൗതുകകരമായ കണ്ടെത്തലുകൾ
പാരമ്പര്യങ്ങളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ആഴത്തിൽ വേരൂന്നിയ രാജ്യമാണ് ഇന്ത്യ. ഇത്തരം ആചാരങ്ങൾ പാലിക്കുന്നവരാണ് ഏറെപ്പേരും. എന്നാൽ, ഇതിനെയെല്ലാം നിരാകരിച്ചു മുന്നോട്ടുപോകുന്നവർക്കും ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. പുരോഗമനചിന്താഗതിക്കാരിൽ ഇതിനെയെല്ലാം എതിർക്കുന്നവരുമുണ്ട്. ചില പാരന്പര്യങ്ങൾ കൗതുകമാകാറുണ്ട്. ഇന്ത്യയിൽ സ്ത്രീകൾ വളകൾ ധരിക്കുന്നതിൽ ചില ആചാരങ്ങളുണ്ടത്രെ, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകൾക്കിടയിൽ..! സമൃദ്ധമായ ദാമ്പത്യ ജീവിതത്തിന്‍റെയും നല്ല ഭർത്താവിന്‍റെയും പ്രതീകമായാണ് സ്ത്രീകൾ വളകൾ അണിയുന്നത്. പാരന്പര്യമായി ഇങ്ങനെ കണക്കാക്കുന്നുണ്ടെങ്കിലും കൗതുകകരമായ ചോദ്യം ഉയർന്നുവരുന്നു, ഇതിനു പിന്നിൽ എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ..? വളകൾ ഇന്ത്യൻ സ്ത്രീകളുടെ…