
കൊല്ലം ഓയൂരിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷം; മാധ്യമങ്ങളെ അഭിനന്ദിച്ച് ഷെയിൻ നിഗം
കൊല്ലം ഓയൂരിൽ നിന്നും കാണാതായ ആറ് വയസുകാരിയെ കണ്ടെത്താൻ സഹായിച്ച മാധ്യമപ്രവർത്തകരെ അഭിനന്ദിച്ച് നടൻ ഷെയ്ൻ നിഗം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ലെന്ന് ഷെയ്ൻ നിഗം ഫേസ്ബുക്കിൽ കുറിച്ചു. ഷെയ്‌നിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം. ‘കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്….