സാമ്പത്തിക സംവരണ വ്യവസ്ഥകൾ അംഗീകരിക്കില്ല; സീതാറാം യെച്ചൂരി

സുപ്രീം കോടതി സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വരുമാന പരിധിയായ എട്ട് ലക്ഷം വളരെ കൂടുതലാണ്. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത് മൂന്നര ലക്ഷമാണ്. എട്ട് ലക്ഷം പരിധിയായി സ്വീകരീച്ചാൽ അർഹിക്കാത്തവർക്കും സംവരണം ലഭിക്കാനിടയാകും. ഭൂമിയുടെ കാര്യത്തിലും ഇത് ബാധകമാണ്. സിപിഎം പാർലമെന്റിലും ഇക്കാര്യം എതിർത്തതാണ്. സംവരണത്തിന്റെ അനുപാതത്തിനെതിരെ എതിർപ്പുകൾ ഉയരുന്നത് സ്വാഭാവികമാണ്. വിധിയുടെ അടിസ്ഥാനത്തിൽ ജാതി സെൻസസിന് വേണ്ടി ആവശ്യം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.  കേന്ദ്ര…

Read More

മുന്നാക്ക സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി

തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103-ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. 103-ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച 103-ാം ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിഗണിച്ചത്. അഞ്ചിൽ നാല് ജഡ്ജിമാരും മുന്നാക്ക സംവരണം ശരിവച്ചു. ചീഫ് ജസ്റ്റിസ് ഉൾപ്പടെ…

Read More