ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട്: ഭരണസമിതി പിരിച്ചുവിടണമെന്ന് ജില്ലാ രജിസ്ട്രാറുടെ ശുപാർശ

സിനിമയിലെ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലെ സാമ്പത്തിക ഇടപാടുകൾ പുറത്തുനിന്നുള്ള ഓഡിറ്ററെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ജില്ലാ രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട്. ഗുരുതരമായ നിയമലംഘനം നടത്തിയ നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്നും ശുപാർശചെയ്തിട്ടുണ്ട്. കോമ്പറ്റീഷൻ കമ്മിഷനിലെ കേസിനായി വിവിധ ഇനത്തിൽ 60 ലക്ഷത്തോളംരൂപ ചെലവുവന്നതായാണ് ഭരണസമിതി ബോധിപ്പിച്ചത്. എന്നാൽ, ഇതിനുള്ള രേഖകൾ ഹാജരാക്കാനായില്ല. അഭിഭാഷകഫീസ് അക്കൗണ്ട് മുഖേന നൽകിയെന്നു പറയുന്നുണ്ടെങ്കിലും അക്കൗണ്ട് നമ്പറോ മറ്റ് പണക്കൈമാറ്റ രേഖകളോ ഹാജരാക്കിയിട്ടില്ല. പ്രവർത്തനറിപ്പോർട്ടിൽ പറയുന്ന തുകയിലും അന്വേഷണസംഘത്തിന് മുമ്പാകെ നൽകിയ തുകയിലും പൊരുത്തക്കേടുണ്ട്. പൊതുയോഗം…

Read More