സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; കേരളപ്പിറവിക്ക് അനുവദിച്ചത് 27.12 കോടി രൂപ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്നതിനിടെ കേരളീയം പരിപാടിക്കായി 27 കോടി 12 ലക്ഷം അനുവദിച്ച് സർക്കാർ. അടിസ്ഥാന സൗകര്യ വികസനത്തിന് എന്ന പേരിൽ കിഫ്ബിയിൽ നിന്ന് വരെ പണമെടുത്താണ് തുക ചെലവഴിക്കുന്നത്. ഇതിന് പുറമെ സ്പോൺസര്‍മാരിൽ നിന്ന് പണം വാങ്ങി പരിപാടി വിജയിപ്പിക്കണമെന്നും സര്‍ക്കാര്‍ പറയുന്നു. കേരളത്തിന്റെ പാരമ്പര്യവും വികസന നേട്ടങ്ങളുമെല്ലാം പറയുന്നുണ്ടെങ്കിലും കേരളീയം പരിപാടിയുടെ പ്രധാന ഊന്നൽ ടൂറിസം മേഖലയിൽ ഉണ്ടാകുമെന്ന് പറയുന്ന മുന്നേറ്റമാണ്. കേരളീയത്തിന് മുന്നോടിയായി 27 കോടി 12 ലക്ഷം രൂപ…

Read More

ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു; ,സാമ്പത്തിക പ്രതിസന്ധിയെന്ന് നിഗമനം

എറണാകുളം ആലുവ കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ദമ്പതികളും മകനുമാണ് മരിച്ചത്. കുറുമശേരി സ്വദേശി ഗോപി, ഭാര്യ ഷീല , മകൻ ഷിബിൻ എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. ചെങ്ങമനാട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.സാമ്പത്തിക പ്രതിസന്ധി മൂലം വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read More

പണം കിട്ടുന്നില്ല; വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് മന്ത്രിമാർ

മന്ത്രിസഭായോഗത്തില്‍ പരാതിയുമായി മന്ത്രിമാര്‍. പണം കിട്ടാത്തത് വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി മന്ത്രിമാര്‍ പറഞ്ഞു. വകുപ്പുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ കഴിയുന്നില്ലെന്നും എത്രയും വേഗം പരിഹാരം കാണണമെന്നുമാണ് മന്ത്രിമാരുടെ ആവശ്യം. അതേസമയം സംസ്ഥാനത്ത് വലിയ സാമ്പത്തിക ഞെരുക്കമുണ്ടെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും മന്ത്രിസഭയില്‍ വ്യക്തമാക്കി. അതിനാല്‍ കരുതലോടുകൂടി പണം ചെലവഴിക്കാന്‍ നിര്‍ദേശം നല്‍കി. കേന്ദ്രവിഹിതം കൃത്യമായി ലഭിക്കാത്തതും തനത് വരുമാനം ഉണ്ടാകാത്തതുമാണ് സ്ഥിതി മോശമാകാന്‍ കാരണമായത്. സമ്പത്തിക ഞെരുക്കത്തെ നേരിടാന്‍ പണം കരുതലോടെ വേണം ചെലവഴിക്കാന്‍ എന്ന് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക്…

കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയെന്ന് ധനമന്ത്രി ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് മുന്നറിയിപ്പ്

കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും ഓണത്തിന് പ്രതീക്ഷിക്കുന്നത് 19,000 കോടിയുടെ ചെലവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാൻ മാധ്യമങ്ങൾ ഇടപെടണമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആർടിസിക്ക് എല്ലാ മാസവും പണം കൊടുക്കേണ്ട സ്ഥിതിയുണ്ടെന്നും ധനമന്ത്രി കൂട്ടിചേർത്തു. ഓണക്കിറ്റ് ഇത്തവണ മഞ്ഞകാർഡ് ഉടമകൾക്ക് മാത്രമായി പരിമതപ്പെടുത്തിയെങ്കിലും തുടർന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നുള്ള സുചനയാണ് ധനമന്ത്രിയുടെ പരാമർശങ്ങളിലൂടെ വ്യക്തമാകുന്നത്. സംസ്ഥാനത്തെ യുഡിഎഫ് എംപിമാരെയും മന്തി…

Read More

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ഓണക്കിറ്റ് വിതരണം പരിമിതപ്പെടുത്തിയേക്കും

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പരിമിതപ്പെടുത്തിയേക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയ സാഹചര്യത്തിലാണ് തീരുമാനം. ഇത്തവണ എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്താനാണ് തീരുമാനം. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥമിക ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കണമെങ്കില്‍ 558 കോടി രൂപ വേണ്ടിവരും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞവര്‍ഷം 90 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണം ചെയ്തപ്പോള്‍ സര്‍ക്കാരിന് 500 കോടി…

Read More