സൗദിയിൽ ഫിനാൻഷ്യൽ കമ്പനികളുടെ എണ്ണത്തിൽ വൻ വർധനവ്
സൗദിയിൽ ഫിനാൻഷ്യൽ കമ്പനികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി ധനകാര്യ മന്ത്രാലയം. രാജ്യം ഫിനാൻഷ്യൽ ടെക്നോളജി മേഖലയിൽ വലിയ വളർച്ച കൈവരിച്ചു വരികയാണ്. ഈ മേഖലയിലെ നിക്ഷേപം എഴുന്നൂറ് കോടി റിയാൽ കടന്നതായി ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. റിയാദിൽ നടക്കുന്ന ഇന്റർനാഷണൽ ഫിനാൻഷ്യൽ ടെക്നോളജി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ഫിനാൻഷ്യൽ ടെക്നോളജി സ്ഥാപനങ്ങളുടെ എണ്ണത്തിൽ ഈ വർഷം ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. 2024 രണ്ടാം പാദം അവസാനത്തിലേക്ക് അടുത്ത് കൊണ്ടിരിക്കെ…