
മധ്യപ്രദേശില്‍ ബസ് പാലത്തിൽനിന്ന് താഴേക്ക് മറിഞ്ഞ് അപകടം; മരണം 22 ആയി
മധ്യപ്രദേശില്‍ നിയന്ത്രണംവിട്ട ബസ് പാലത്തില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 22 ആയി. പരിക്കേറ്റ 31 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇൻഡോറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. കലക്ടർ ശിവരാജ് സിങ് വെർമ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും…