
റമദാനിൽ വിലക്കയറ്റം തടയാൻ നടപടിയുമായി സാമ്പത്തിക മന്ത്രാലയം
റമദാനിൽ അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാൻ നടപടിയുമായി യു.എ.ഇ സാമ്പത്തിക മന്ത്രാലയം. അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാൻ ദേശീയതലത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചു. സൂപ്പർ മാർക്കറ്റുകളും ചെറുകിട ഔട്ട്‌ലെറ്റുകളും പ്രഖ്യാപിച്ച പ്രമോഷനുകളും ഓഫറുകളും സംഘം നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. റമദാനോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ സൂപ്പർ മാർക്കറ്റുകൾ വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബൈ നൗ പേ ലേറ്റർ, പ്രൈസ് ലോക്‌സ് എന്നിവ കൂടാതെ ബാങ്ക് കാർഡുകൾ വഴിയുള്ള കിഴിവുകൾ, റാഫിൾ ഓഫറുകൾ, 5000 ദിർഹമിൻറെ ഗിഫ്റ്റ് വൗച്ചറുകൾ, കഴിഞ്ഞ…