കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയെന്ന് ധനമന്ത്രി ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് മുന്നറിയിപ്പ്

കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും ഓണത്തിന് പ്രതീക്ഷിക്കുന്നത് 19,000 കോടിയുടെ ചെലവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാൻ മാധ്യമങ്ങൾ ഇടപെടണമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആർടിസിക്ക് എല്ലാ മാസവും പണം കൊടുക്കേണ്ട സ്ഥിതിയുണ്ടെന്നും ധനമന്ത്രി കൂട്ടിചേർത്തു. ഓണക്കിറ്റ് ഇത്തവണ മഞ്ഞകാർഡ് ഉടമകൾക്ക് മാത്രമായി പരിമതപ്പെടുത്തിയെങ്കിലും തുടർന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നുള്ള സുചനയാണ് ധനമന്ത്രിയുടെ പരാമർശങ്ങളിലൂടെ വ്യക്തമാകുന്നത്. സംസ്ഥാനത്തെ യുഡിഎഫ് എംപിമാരെയും മന്തി…

Read More

അദാനി പ്രതിസന്ധിയിൽ വീണ്ടും പ്രതികരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

അദാനി പ്രതിസന്ധിയിൽ വീണ്ടും പ്രതികരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ രം​ഗത്ത്. കേസിൽ സുപ്രീംകോടതിയിൽ നിലവിലുള്ള പൊതുതാൽപര്യ ഹർജി സംബന്ധിച്ചായിരുന്നു നിർമ്മല സീതാരാമന്റെ പ്രതികരണം. അദാനി കേസിൽ കോടതിയിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാട് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ നിയന്ത്രണ ഏജൻസികൾ പരിചയ സമ്പന്നരാണ്. അവരുടെ മേഖലയിൽ വിദഗ്ധരുമാണവർ. അവർ ഈ വിഷയം ഏറ്റെടുത്തിട്ടുണ്ടെന്നു ശ്രദ്ധയോടെ അവർ വിഷയം കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. അദാനി ഓഹരികളുടെ തകർച്ച പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാൻ…

Read More

ഇന്ധന സെസിൽ പ്രതിഷേധം; ധനമന്ത്രിയുടെ സുരക്ഷ കൂട്ടി

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു. ഇന്ധന സെസിൽ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത് . ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കിയിരുന്നു. നിയമ സഭ മാച്ചും ജില്ലകളിൽ കലക്ടറേറ്റ് മാർച്ചും സംഘടിപ്പിച്ച് പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. സമരങ്ങൾ മിക്കയിടത്തും അക്രമാസക്തമാകുകയും ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന സംഭവവും ആലുവയിൽ ഉണ്ടായി. ഇതേ തുടർന്നാണ് ധനമന്ത്രിക്ക് പൊലീസ് സുരക്ഷ കൂട്ടിയത്. ഇന്ധന സെസിൽ ഒരു പൈസ പോലും…

Read More

നികുതിയും സെസും കൂട്ടാൻ കാരണം അസാധാരണ പ്രതിസന്ധി, ഇന്ധനവില കൂട്ടിയതിനെ പർവതീകരിക്കുന്നു; ധനമന്ത്രി

ബജറ്റിൽ നികുതിയും സെസും വർധിപ്പിച്ചതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നത് ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താൻ കാരണം കേന്ദ്ര സർക്കാരാണ്.  നികുതിയും സെസ്സും കൂട്ടിയ സാഹചര്യം ജനങ്ങൾക്ക് ബോധ്യപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ധനമന്ത്രി സെസ് കൂട്ടിയതിനെ പർവ്വതീകരിക്കാൻ ശ്രമം നടക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു  ഫേസ്ബുക്ക് പോസ്റ്റ്  2023-24 ലേക്കുള്ള സംസ്ഥാന ബജറ്റ് ഇന്നലെ അവതരിപ്പിക്കുകയുണ്ടായി. ഭാവി കേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും…

Read More

ബിസിനസ് വാർത്തകൾ

രാജ്യത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ പാർലമെന്റിലെ ചിലർക്ക് അസൂയയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയുടെ കറൻസി മൂല്യത്തകർച്ചയെക്കുറിച്ചുള്ള ലോക്‌സഭയിലെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്. പക്ഷേ പ്രതിപക്ഷം ഇതിൽ പ്രശ്നം കണ്ടെത്തുന്നു. ഇന്ത്യയുടെ വളർച്ചയിൽ എല്ലാവരും അഭിമാനിക്കണം, എന്നാൽ ചിലർ ഇത് തമാശയായി കാണുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ………………………………….. കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും…

Read More

ധനമന്ത്രി തുടരുന്നതിൽ അപ്രീതി, പുറത്താക്കണമെന്ന് ഗവർണർ; കഴമ്പില്ലെന്ന് മുഖ്യമന്ത്രി

തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ ധനമന്ത്രി കെ.എൻ.ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അപ്രീതി രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. യുപിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്ന് ഗവർണറുടെ കത്തിൽ പറയുന്നു. രാജ്യദ്രോഹപരമായ പരാമർശമാണ് ഇതെന്നും ഗവർണർ വ്യക്തമാക്കി. എന്നാൽ ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്ന മറുപടി ഇന്നു രാവിലെ മുഖ്യമന്ത്രി…

Read More

‘സാമ്പത്തിക പ്രതിസന്ധിയില്ല, ബുദ്ധിമുട്ടുണ്ട്’; നിയന്ത്രണം ഉടനില്ലെന്ന് ധനമന്ത്രി

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകൾ തള്ളി ധനമന്ത്രി കെഎൻ ബാലഗോപാൽ. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും എന്നാൽ പ്രവർത്തനങ്ങൾ താളം തെറ്റുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകളില്ലെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രം ഭീമമായ തോതിൽ പണം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നും ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രം പണം തന്നില്ലെങ്കിൽ ഭാവിയിൽ സംസ്ഥാനത്തിനെ സാമ്പത്തിക ഞെരുക്കം ഉണ്ടാക്കും എന്നാൽ ഓവർ ഡ്രാഫ്റ്റിലേക്ക് പോകാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുമെന്നാണ്…

Read More