സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ല, മൂന്ന് ദിവസം കൊണ്ട് കൊടുത്തുതീർക്കും, സാമ്പത്തിക സ്ഥിതിയിൽ ആശങ്കയില്ല: ധനമന്ത്രി

സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മിക്കവാറും പേർക്ക് പെൻഷൻ കിട്ടി കഴിഞ്ഞു. രണ്ടുമൂന്ന് ദിവസം കൊണ്ട് എല്ലാ ജീവനക്കാർക്കും ശമ്പളം കൊടുത്തുതീർക്കും. എന്നാൽ ശമ്പളം പിൻവലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവും. ഒറ്റയടിക്ക് 50000 രൂപ വരെ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ എന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ട്രഷറിയിൽ നിയന്ത്രണമുണ്ട്. ശമ്പളത്തിനും പെൻഷനും ഇത് ബാധകമാകും. എന്നാൽ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയില്ലെന്നും ധനമന്ത്രി പറഞ്ഞു. 13,608 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്….

Read More