ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ എട്ടാമത് ബജറ്റ് ; റെക്കോർഡ് നേട്ടത്തിന് ധനമന്ത്രി നിർമലാ സീതാരാമൻ

ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും. മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. ഇതോടെ തുടര്‍ച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകും നിര്‍മല സീതാരാമന്‍. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ എട്ട് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി…

Read More

കേന്ദ്ര ബജറ്റ് ഇന്ന് ; ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത് മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാമത് ബജറ്റ്

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയ‍ർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ്…

Read More

ക്ഷേമ പെൻഷൻ തട്ടിച്ച് 1458 സർക്കാർ ജീവനക്കാർ ; തുക പലിശ അടക്കം തിരിച്ച് പിടിക്കാൻ നിർദേശം നൽകി ധനമന്ത്രി കെ.എൻ ബാലഗോപാൽ

സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തി. ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ അടക്കമാണ്‌ പെൻഷൻ കൈപ്പറ്റുന്നത്‌. കോളേജ്‌ അസിസ്‌റ്റന്‍റ് പ്രൊഫസർമാർ ഉൾപ്പെടെ ക്ഷേമ പെൻഷൻ ഹയർ സെക്കണ്ടറിയിലെ ഉൾപ്പെടെ അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിർദേശം. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനമന്ത്രി കെ…

Read More

ഇന്ത്യയിലെ ഒമാൻ അംബാസഡർ ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ സലേഹ് അൽ ഷിബാനി ഇന്ത്യൻ ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഡൽഹിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. ഇന്ത്യയും, ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കൂടുതൽ ശക്തമായ വ്യാപാരബന്ധങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ചും, വാണിജ്യ മേഖലകളിലും തന്ത്രപ്രധാനമായ മേഖലകളിലും കൂടുതൽ ദൃഡമായ ബന്ധങ്ങൾ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ചും ഇരുവരും വിശകലനം ചെയ്തു.

Read More

എൻപിഎസ് പിൻവലിക്കില്ല ; യുപിഎസ് പൂർണമായും പുതിയ പദ്ധതി , ധനമന്ത്രി നിർമല സീതാരാമൻ

കേന്ദ്ര സർക്കാർ പുതുതായി ആരംഭിച്ച ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) പൂർണമായും പുതിയ പെൻഷൻ പദ്ധതി ആണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നിലവിലുള്ള പെൻഷൻ പദ്ധതിയായ എൻപിഎസും പഴയ പെൻഷൻ പദ്ധതിയായ ഒപിഎസും പിൻവലിക്കലല്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. പ്രതിപക്ഷം ഇതേക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു ഇതൊരു പുതിയ പാക്കേജാണ്. യുപിഎസ് എല്ലാ സർക്കാർ ജീവനക്കാരെയും തൃപ്തിപ്പെടുത്താൻ പോന്നതാണെന്നും മികച്ച രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നതെന്നും സർക്കാരിന് പോലും വലിയ ഭാരം ഉണ്ടാകില്ല…

Read More

ക്ഷേമ പെൻഷൻ വിതരണം നാളെ മുതലെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ

സാമൂഹികസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം നാളെ തുടങ്ങുമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി രൂപ അനുവദിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കുന്നതായിരിക്കും. അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ മാർച്ച്‌, ഏപ്രിൽ, മേയ്‌ മാസങ്ങളിലും പെൻഷൻ നൽകിയിരുന്നു.

Read More

ബി.ജെ.പിക്ക് 200-220 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കു: പറകാല പ്രഭാകര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 200-220 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍റെ ഭർത്താവും ബി.ജെ.പിയുടെ കടുത്ത വിമര്‍ശകനുമായ പറകാല പ്രഭാകര്‍. എന്‍ഡിഎക്ക് 272 സീറ്റുകളില്‍ താഴെ മാത്രമേ നേടാനാകൂവെന്നും ഒരു അഭിമുഖത്തില്‍ പ്രഭാകര്‍ വ്യക്തമാക്കി. ബി.ജെ.പി മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെങ്കില്‍ നരേന്ദ്ര മോദിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് ലോകചരിത്രം നോക്കുകയാണെങ്കില്‍ മിക്കവാറും എല്ലാ സ്വേച്ഛാധിപതികളും കൈവിലങ്ങുകളിലോ ശവപ്പെട്ടികളിലോ അവസാനിക്കുന്നു എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം…

Read More

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി; 150 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 150 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞമാസം ആദ്യം 100 കോടി രൂപ നൽകിയിരുന്നു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 2695 കോടി രൂപ പദ്ധതിക്കായി നൽകിയെന്നും ഇതിൽ കേന്ദ്ര സർക്കാർ വിഹിതം വർഷം 151 കോടി രൂപ മാത്രമാണെന്നും ധനകാര്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങൾക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആശുപത്രി ചികിത്സയാണ് കാരുണ്യ പദ്ധതിയിൽ ഉറപ്പാക്കുന്നത്. നിലവിൽ 41.96 ലക്ഷം…

Read More

സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി; കേന്ദ്രത്തിന് വിമർശനം

സിവിൽ സപ്ലൈസ് കോർപറേഷന് 203.9 കോടി രൂപ അനുവദിച്ചതായി സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചത്. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നൽകിയിരുന്നുവെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ…

Read More

ഭക്ഷ്യവകുപ്പിന് 70 കോടി രൂപ കൂടി അനുവദിച്ച് ധനമന്ത്രി; 1930 എന്നത് 2000 കോടി ആക്കി നൽകും

ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ. പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ ചേർത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദമാക്കി. ഇത്തവണ പണം കുറഞ്ഞിട്ടില്ല. 1930എന്നത് 2000 കോടി ആക്കി നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. മാത്രമല്ല, മാവേലി സ്റ്റോറുകളിൽ സബ്‌സിഡി സാധനങ്ങൾ ഉറപ്പായും എത്തിക്കും. വെറുതെ പറയുകയല്ല, അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രകടനപത്രികയിൽ പറഞ്ഞ ഒന്നിൽ നിന്നും…

Read More