
യുവേഫ നേഷൻസ് : സെമിയില്‍ ഇറ്റലിയെ വീഴ്ത്തി സ്പെയിന്‍, ഫൈനലില്‍ എതിരാളികള്‍ ക്രൊയേഷ്യ
യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിൻ ക്രൊയേഷ്യയെ നേരിടും. ആവേശകരമായ രണ്ടാം സെമിയിൽ ഇറ്റലിയെ വീഴ്ത്തിയാണ് സ്പെയിൻ ഫൈനലിന് യോഗ്യത നേടിയത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പെയിന്‍റെ വിജയം. മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ ഇറ്റലിയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത യെറെമി പിനോ സ്പെയിന്‍റെ ആദ്യ ഗോൾ നേടി. 11-ാം മിനിറ്റിൽ ഇറ്റലി സ്പെയിനൊപ്പമെത്തി. പെനാൽറ്റി ബോക്സിൽ സ്പാനിഷ് പ്രതിരോധ താരം വരുത്തിയ പിഴവിന് ലഭിച്ച പെനാൽറ്റി ഇമ്മൊബൈൽ വലയിലെത്തിച്ചു. ഫ്രാറ്റെസിയുടെ ഗോളിലൂടെ ഇറ്റലി ലീഡ് ഉയർത്തിയെങ്കിലും VAR…