കലാശപ്പോരിനൊരുങ്ങി വനിതാ പ്രീമിയര്‍ ലീ​ഗ്; കിരീട പോരാട്ടത്തിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും

വനിതാ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് കലാശപ്പോരാട്ടം. ദില്ലിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി. ആദ്യകിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി ഇക്കുറി ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ എട്ട് കളിയില്‍ ഡല്‍ഹി ആറിലും ജയിച്ചു. പ്ലേ ഓഫില്‍ ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് ജയന്റ്‌സിനെ തോല്‍പിച്ചത്. നേര്‍ക്കുനേര്‍ കളിയിൽ ഡല്‍ഹിക്കാണ് സമ്പൂര്‍ണ ആധിപത്യം. ബാംഗ്ലൂരിനെതിനെയുള്ള നാല്…

Read More

വനിതാ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യന്‍സിനെ തകർത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ; ആര്‍സിബി ഫൈനലിൽ

വനിതാ പ്രീമിയർ ലീ​ഗിൽ എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു റണ്‍സിന് തകർത്തുകൊണ്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഫൈനല്‍ പ്രവേശനം. ആര്‍സിബി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം മറിക്കടക്കാൻ സാധിച്ചില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന മുംബൈക്ക് ആറു റണ്‍സ് മാത്രമേ സ്വന്തമാക്കാനായുള്ളൂ. അങ്ങനെ ആറു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്ത മുംബൈക്ക് ആര്‍സിബിയുടെ മുന്നിൽ കീഴടങ്ങേണ്ടി വന്നു. ആര്‍സിബിക്കായി അവസാന ഓവര്‍ എറിഞ്ഞ ആശ ശോഭനയുടെ ബൗളിങ്ങാണ് ടീമിനെ തുണച്ചത്. നേരത്തേ ടോസ്…

Read More

എൻഡിഎയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനം ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനമാകും. നാളെയാകും പ്രഖ്യാപനം എന്നാണ് സൂചന. വൈകീട്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പ്രമുഖരുടേതും, ജയ സാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചേക്കും. കേരളത്തില്‍ 6 എപ്ലസ് മണ്ഡലങ്ങളുള്‍പ്പടെ 8 സീറ്റുകളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ചർച്ചകള്‍ക്കായി ഇന്ന് ദില്ലിയിലെത്തും….

Read More

വിദേശസർവ്വകലാശാലയുടെ കാര്യത്തിൽ അന്തിമതീരുമാനമായില്ലെന്ന് ആർ ബിന്ദു, ആരും വേവലാതിപ്പെടേണ്ട, മാധ്യമങ്ങള്‍ക്ക് മറ്റു ചില താത്പര്യങ്ങള്‍

ഉന്നത വിദ്യാഭ്യാസവകുപ്പുമായി ചർച്ച ചെയ്യാതെ വിദേശസർവ്വകലാശാലക്ക് അനുമതി പരിഗണിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി ആർ ബിന്ദുവിന് അതൃപ്തി. വകുപ്പ് അറിയാതെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുന്നോട്ട് വെച്ച നിർദ്ദേശമാണ് ബജറ്റിൽ പരിഗണിച്ചത്. വിദേശ സർവ്വകലാശാലയുടെ കാര്യത്തിൽ അന്തിമതീരുമാനമായില്ലെന്ന് ആർ ബിന്ദു പ്രതികരിച്ചു. വിദേശ സര്‍വകലാശാല വിഷയത്തില്‍ ആരും വേവലാതിപ്പെടേണ്ടന്നും മന്ത്രി പറഞ്ഞു.ബജറ്റിലെ പ്രഖ്യാപനം വിവാദമാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ മറ്റുചില താല്‍പര്യങ്ങളാണുള്ളത്. വിദേശ സര്‍വകലാശാലകളുടെ വാണിജ്യ താത്പര്യമടക്കം പരിശോധിച്ച ശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കൂ. നിലവിലെ…

Read More

അണ്ടർ 20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ ഫൈനലിൽ

അവിസ്മരണീയ തിരിച്ചുവരവിലൂടെ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍. രണ്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 256 വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുന്‍നിര തകര്‍ന്നപ്പോഴും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് സച്ചിന്‍ ദാസ് (96), ഉദയ് സഹാരണ്‍ (81) എന്നിവരുടെ പക്വതേയറിയ ഇന്നിംഗ്‌സായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിസ്റ്റണ്‍ ലസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയ – പാകിസ്ഥാന്‍…

Read More

ലോക്സഭ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർപട്ടിക പുറത്ത്

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി എഴുപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി മുന്നൂറ്റി ഇരുപത്തിയാറ് വോട്ടർ മാരാണ് (2,70,99,326) ആകെയുള്ളത്. അഞ്ച് ലക്ഷത്തി എഴുപത്തി നാലായിരത്തി ഒരുനൂറ്റി എഴുപത്തിയഞ്ച് (5,74,175) പേരാണ് പുതിയ വോട്ടർമാർ.   ഏറ്റവും അധികം വോട്ടർമാർ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാത്തവർക്ക് തെരഞ്ഞെടുപ്പിന് മുമ്പ്  വരെ അവസരം ഉണ്ട്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി…

Read More

കീരീടത്തിൽ മുത്തമിടാൻ ഇന്ത്യ; സെമിയിൽ ഇറങ്ങിയ ടീമിൽ മാറ്റമില്ല

ഏകദിന ക്രിക്കറ്റ് ലോകകപ്പ് കനക കിരീടത്തില്‍ മൂന്നാം മുത്തം തേടി ടീം ഇന്ത്യ മൈതാനത്തേക്ക്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ന്യൂസിലന്‍ഡിന് എതിരായ സെമിയിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. സ്‌പിന്നര്‍ ആര്‍ അശ്വിനെ ഇറക്കി പരീക്ഷണത്തിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മുതിര്‍ന്നില്ല. സെമിയിലെ അതേ ടീമുമായാണ് ഓസ്‌ട്രേലിയയും ഇറങ്ങുന്നത്. തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്നിലാണ് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ഓസീസ് കലാശപ്പോര്. പ്ലേയിംഗ്…

Read More

ഷമി ഹീറോ, ന്യൂസിലൻഡിനെ 70 റൺസിന് തോൽപിച്ചു, ഇന്ത്യ ഫൈനലിൽ

ഏകദിന ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസിലാൻഡിനെ 70 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. ഏഴ് വിക്കറ്റ് നേട്ടവുമായി തകർത്താടിയ മുഹമ്മദ് ഷമിയുടെ മികവിലാണ് ഇന്ത്യ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിന്റെ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ മുന്നോട്ടുവെച്ച 398 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള ന്യൂസിലാൻഡിന്റെ ശ്രമം 48.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് വരെയെത്തി. ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുന്ന ഷമിയാണ് വാംഖഡെ സ്‌റ്റേഡിയത്തിൽ വിക്കറ്റ് വേട്ട തുടങ്ങിയത്. ഓപണർമാരായ ഡിവോൺ കോൺവേ(13)യെയും…

Read More

ഏഷ്യൻ ഗെയിംസ് ; പുരുഷ ക്രിക്കറ്റിൽ പാക്കിസ്ഥാനെ തകർത്ത് അഫ്ഗാനിസ്ഥാൻ ഫൈനലിൽ, എതിരാളികൾ ഇന്ത്യ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമി ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് അഫ്ഗാനിസ്ഥാൻ. 4 വിക്കറ്റിനാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്. ഇതോടെ അഫ്ഗാനിസ്താൻ ഒരു മെഡൽ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 115 റൺസിൽ ഒതുക്കിയ അഫ്ഗാൻ 4 വിക്കറ്റും 13 പന്തും ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഫൈനലിൽ ഇന്ത്യയാണ് അഫ്ഗാൻ്റെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ തകർപ്പൻ ബൗളിംഗിലൂടെ പിടിച്ചുകെട്ടാൻ അഫ്ഗാനിസ്താനു സാധിച്ചു. മിർസ ബൈഗിനെ നേരിട്ടുള്ള ത്രോയിലൂടെ ഷഹീദുള്ള റണ്ണൗട്ടാക്കിയതോടെയാണ് അഫ്ഗാൻ വിക്കറ്റ് വേട്ട…

Read More

ഏഷ്യാ കപ്പ് ഫൈനൽ ; ശ്രീലങ്കയെ എറിഞ്ഞിട്ട് മുഹമ്മദ് സിറാജ്, തകർന്നടിഞ്ഞ് ശ്രീലങ്ക

ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് വൻ ബാറ്റിംഗ് തകർച്ച. ഒരു ഓവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ 6 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ പൂട്ടിക്കെട്ടിയത്. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 13 ഓവറില്‍ 8ന് 40 എന്ന നിലയിലാണ്. തന്റെ രണ്ടാം ഓവറില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയെ തകര്‍ത്തത്. മറ്റ് രണ്ട് വിക്കറ്റ് കൂടി വീഴ്ത്തി സിറാജ് അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. ജസ്പ്രിത് ബുമ്രയ്ക്കും ഹാർദിക്…

Read More