
സുൽത്താൻ അൽ നിയാദി ബഹിരാകാശ ദൗത്യത്തിന്റെ അവസാന ഘട്ടത്തിലേക്ക്
യു.എ.ഇയുടെ ബഹിരാകാശ യാത്രികൻ സുല്‍ത്താന്‍ അല്‍ നിയാദി ദൗത്യത്തിന്റെ അവസാന ഘട്ടത്തിലേക്ക്. ദൗത്യം പൂര്‍ത്തിയാക്കി നിയാദി അടുത്തമാസം ഭൂമിയിലെത്തും. അടുത്തമാസം മൂന്നിന് നിയാദി ബഹികാകാശ നിലയത്തിലെത്തി ആറുമാസമാകും. ആഗസ്റ്റ് അവസാനവാരമോ സെപ്റ്റംബര്‍ ആദ്യത്തിലോ നിയാദി ഭൂമിയിലേക്ക് മടങ്ങിയെത്തും. തിരിച്ചെത്തുന്ന തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജന്‍ എന്ന നേട്ടം ഇതിനകം അല്‍ നിയാദി സ്വന്തമാക്കി കഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് നിയാദി ബഹിരാകാശ നിലയത്തിലെത്തിയത്….