നിർത്തിയിട്ടിരുന്ന ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരണം ; 15 കാരൻ ഷോക്കേറ്റ് മരിച്ചു

സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഉപയോഗിക്കാത്ത റെയിൽവെ കോച്ചിന് മുകളിൽ കയറി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ 15കാരൻ ഷോക്കേറ്റ് മരിച്ചു.പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബർദ്‍വാൻ ജില്ലയിലെ ജ്ഞാൻദാസ് കൻദ്ര റെയിൽവെ സ്റ്റേഷനിലായിരുന്നു അപകടം. ട്രാക്കിന് മുകളിലുണ്ടായിരുന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റായിരുന്നു ദാരുണാന്ത്യം. ഈസ്റ്റ് ബർദ്‍വാനിലെ ഖാജിഗ്രാം സ്വദേശിയായ ഇബ്രാഹിം ചൗധരി (15) ആണ് മരിച്ചത്. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് റെയിൽവെ കോച്ചിന് മുകളിൽ കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ, തലയ്ക്ക് മുകളിലൂടെയുള്ള വൈദ്യുത വൈദ്യുതി ലൈൻ കുട്ടി ശ്രദ്ധിച്ചില്ല. ലൈനിൽ…

Read More

കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടം ; ഒരു മരണം , കേസെടുത്ത് പൊലീസ്

കോഴിക്കോട് അത്യന്ത്യം അപകടകരമായ റീൽസ് ചിത്രീകരണത്തിനിടെ യുവാവിന് ജീവൻ നഷ്ടമായി. ബീച്ച് റോഡിൽ അപകടകരമായ രീതിയിൽ കാർ ചേസിംഗ് വീഡിയോ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വടകര സ്വദേശിയായ 20 കാരനാണ് ജീവൻ നഷ്ടമായത്. വടകര കടമേരി സ്വദേശി ആൽവിൻ ടി കെ ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആൽവിൻ. അതിനിടെ കൂട്ടത്തിലുള്ള കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽവിന്‍റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Read More