കോഴിക്കോട് യുവാവിന്റെ അപകട മരണം; വാഹനമോടിച്ച 2 പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും

കോഴിക്കോട് ബീച്ച് റോഡിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച രണ്ട് പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർവാഹന വകുപ്പ്. വാഹന ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. രണ്ടു പേർക്കും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് തന്നെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ആൽവിനെ ഇടിച്ച ബെൻസ് കാറിന് ടാക്സും അടച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇൻഷുറൻസ് ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ രേഖകൾ…

Read More

പാതിരാത്രി ചിത്രീകരണം പൂർത്തിയായി

മമ്മൂട്ടിചിത്രം പുഴുവിന് ശേഷം രതീന പി ടി സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി . സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു . ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാത്രീരാത്രിക്കുണ്ട് . ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാജി മാറാട് രചന നിർവഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത് . ആൻ…

Read More

ഒരു ബൈക്ക് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായ യമഹയുടെ ചിത്രീകരണം ആരംഭിച്ചു

പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് യമഹ. അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്രീ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു മാസങ്ങൾക്കു മുമ്പ് പൂജ നടന്നത്. . സുധീ ഉണ്ണിത്താന്റെ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ബാംഗ്ലൂർ,കായംകുളം,ഹരിപ്പാട് മുതുകുളം, മാവേലിക്കര, പരിസരപ്രദേശങ്ങളാണ് ലൊക്കേഷൻ. പ്രധാന അഭിനേതാക്കൾ….

Read More

സെക്രട്ടേറിയറ്റിൽ വനിതാ വ്‌ലോഗറുടെ വിഡിയോ ചിത്രീകരണം; വിവാദം, അനുമതിയില്ലെന്ന് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ അനുമതിയില്ലാതെ വനിതാ വ്‌ലോഗറുടെ വിഡിയോ ചിത്രീകരണം വിവാദത്തിൽ. സെക്രട്ടേറിയറ്റ് സ്‌പെഷൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്‌ലോഗർ ചിത്രീകരിച്ചത്. അനുമതിയില്ലാതെയാണ് ചടങ്ങ് ചിത്രീകരിച്ചതെന്നാണ് ആരോപണം. സെക്രട്ടേറിയറ്റിലെ വിഡിയോ ചിത്രീകരണത്തിന് ആഭ്യന്തര വകുപ്പാണ് അനുമതി നൽകേണ്ടത്. എന്നാൽ ഇങ്ങനെയൊരു അനുമതി നൽകിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രതികരിച്ചു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു യാത്രയയപ്പ് യോഗവും വ്‌ലോഗ് ചിത്രീകരണവും. വ്‌ലോഗർ നൽകിയ മൈക്ക് ഉപയോഗിച്ചാണ് പലരും സംസാരിച്ചത്. അതീവസുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ സുരക്ഷ കണക്കിലെടുത്താണ് വിഡിയോ ചിത്രീകരണത്തിന് ഒരു വർഷമായി ആർക്കും…

Read More

ലൈവ് സെക്സ് ഷോ; പോൺ താരങ്ങളെ മുംബൈയിൽ പൊലീസ് അറസ്റ്റ് ചെയ്തു

മൊബൈൽ ആപ്പിലൂടെ ലൈവ് സെക്സ് ഷോ പണം വാങ്ങി നടത്തിയ പോൺ താരങ്ങളെ മുംബൈയിൽ പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്ന രണ്ട് നടികളും ഒരു നടനുമാണ് പിടിയിലായത്. പ്രതിമാസം പണം അടച്ച് അശ്ലീല വീഡിയോസ് കാണാൻ പറ്റുന്ന പിഹു എന്ന ആപ്പിലാണ് ലൈവ് സെക്സ് ഷോ നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പൊലീസ് മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു….

Read More

ഡൽഹി ഐഐടി ശുചിമുറിയിൽ വിദ്യാർഥികളുടെ ദൃശ്യം പകർത്തി; ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ഡൽഹി ഐഐടിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. ഡൽഹി ഭാരതി കോളജിലെ വിദ്യാർഥികളുടെ പരാതിയെ തുടർന്നാണു നടപടി. ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ഐഐടിയിലെത്തിയ 10 വിദ്യാർഥിനികളാണ് പരാതിപ്പെട്ടത്. ശുചിമുറി ഉപയോഗിക്കുന്നതിനിടെ ഒളിക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി എന്നാണ് പരാതി. പരാതി നൽകിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് വിദ്യാർഥിനികള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ആരോപിച്ചു. തുടർന്നാണ് കിഷൻഘർ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. സംഭവത്തിൽ 20കാരനെ അറസ്റ്റ് ചെയ്തെന്നും ഐപിസി…

Read More

“നജസ്സ്”: ചലച്ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു

2019ൽ മികച്ച കഥക്കുളള സംസ്ഥാന പുരസ്കാരം നേടിയ വരി- ദ സെന്റൻസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീജിത്ത് പൊയിൽക്കാവ് കഥ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” നജസ്സ് ” എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു. ഒരു “അശുദ്ധ കഥ” എന്ന ടാഗ് ലൈനുള്ള ഈ ചിത്രത്തിൽ കുവിയെന്ന നായ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു. കൈലാഷ്, ടിറ്റോ വിൽസൺ, സജിത മഠത്തിൽ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, അമ്പിളി സുനിൽ, ദേവരാജ്, രമേഷ് കാപ്പാട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മലബാറിലെ…

Read More

യുവതാരങ്ങള്‍ ഒന്നിക്കുന്ന ‘കട്ടീസ് ഗ്യാങ്ങ്’; ചിത്രീകരണം പുരോഗമിക്കുന്നു

യുവതാരങ്ങളായ ഉണ്ണി ലാലു, സജിന്‍ ചെറുകയില്‍, അല്‍താഫ് സലീം, വരുണ്‍ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനില്‍ ദേവ് സംവിധാനം ചെയ്യുന്ന ‘കട്ടീസ് ഗ്യാങ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ഓഷ്യാനിക്ക് സിനിമാസിന്റെ ബാനറില്‍ സുഭാഷ് രഘുറാം സുകുമാരന്‍ നിര്‍മ്മിച്ച് രാജ് കാര്‍ത്തിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ പ്രമോദ് വെളിയനാട്, മൃദുല്‍, അമല്‍രാജ് ദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖില്‍ വി നാരായണന്‍ ഛായാഗ്രാഹണം…

Read More