
പൊലീസുകാരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചു ; യുവതിക്ക് 2000 ദിർഹം പിഴ ശിക്ഷ
ടാക്സി ഡ്രൈവറുമായുള്ള തർക്കവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ വിഡിയോ ചിത്രീകരിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിൽ യുവതിയും സുഹൃത്തും കുറ്റക്കാരെന്ന് കണ്ടെത്തി ദുബൈ കോടതി. വനിത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മതമില്ലാതെ അവരുടെ വിഡിയോ ചിത്രീകരിച്ച കേസിൽ ഒന്നാം പ്രതിക്ക് 2000 ദിർഹം പിഴയും പൊലീസിനെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയായ സുഹൃത്തിന് മൂന്നു മാസം തടവും നാടുകടത്തലുമാണ് ശിക്ഷ. കസഖ്സ്താൻ സ്വദേശികളാണ് പ്രതികൾ. കഴിഞ്ഞ വർഷം ജനുവരിയിൽ അൽ ബർഷ പൊലീസ് സ്റ്റേഷനിലാണ് കേസിനാസ്പദ സംഭവം…