ദി സ്പോയിൽസ്” വീഡിയോ ഗാനം റിലീസായി

അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിമഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന “ദി സ്പോയിൽസ്” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. സുനിൽ ജി ചെറുകടവ് എഴുതിയ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകർന്ന് ശ്രീജിത്ത് എസ് ഐ പി എസ് ആലപിച്ച ” അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതു…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ഈ ചിത്രത്തിൽആര്യ…

Read More

സിനിമാ നിരൂപണം എന്ന പേരില്‍ വ്യക്തിഹത്യ ചെയ്യുന്നതിനോട് യോജിപ്പില്ല; ടൊവിനോ തോമസ്

നടീനടന്മാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും സിനിമ നിരൂപണം എന്ന പേരില്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ വിമർശനവുമായി നടൻ ടൊവിനോ തോമസ്. നിരൂപണം സത്യസന്ധമായി നടത്തുന്നവര്‍ വലിയ ഊര്‍ജം പകരുന്നുണ്ടെന്നും മോശമായത് ‘മോശമായി’ എന്നു പറയുമ്പോള്‍ അത് സ്വയം മെച്ചപ്പെടുത്താനുള്ള അവസരം കൂടിയാണ് നല്‍കുന്നത്. എന്നാൽ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലെന്ന് തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായ വാര്‍ത്താസമ്മേളനത്തിൽ ടോവിനോ പറഞ്ഞു. താരത്തിന്റെ വാക്കുകൾ  ‘സിനിമയെപ്പറ്റി അഭിപ്രായങ്ങള്‍ പറയുന്നതും പറയാതിരിക്കുന്നതും ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. പക്ഷേ നിരൂപണം എന്ന പേരില്‍ വ്യക്തിഹത്യ ചെയ്യുന്നതിനോട്…

Read More

മുഖ്യവേഷത്തിൽ പി.ആർ. ഒ: ഏ.എസ്. ദിനേശ്ച; ‘സ്‌നിഗ്ദ്ധം’ സൈന മൂവീസ്സിലൂടെ റിലീസ് ചെയ്തു

പ്രശസ്ത പി ആര്‍ ഒ എ എസ്സ് ദിനേശിനെ കേന്ദ്ര കഥാപാത്രമാക്കി ഫീല്‍ ഗുഡ് ഫിലിംസിനുവേണ്ടി രവി കേശവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സ്‌നിഗ്ദ്ധം’ എന്ന ഹ്രസ്വ ചിതം സൈന മൂവീസ്സിലൂടെ റിലീസായി. പ്രിയപ്പെട്ട മകള്‍ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം വീട് വിട്ടിറങ്ങിയപ്പോഴും ശേഷം മകളുടെ തകര്‍ന്ന ജീവിതാവസ്ഥയും നേരിടാന്‍ കഴിയാതെ മനസിന്റെ താളം തെറ്റിയ ഒരച്ഛന്റെ നേര്‍ക്കാഴ്ചകളാണ് ഈ ഹ്രസ്വചിത്രത്തില്‍ദൃശ്യവല്‍ക്കരിക്കുന്നത്. മാനസിക നിലതെറ്റിയ അച്ഛനായി ദിനേശും മകളായി അഖില അനോക്കിയും വേഷമിടുന്നു.നിഷ അരവിന്ദ്, ശീലശ്രീ, സുധി എബ്രഹാം,…

Read More

ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ; സിനിമാ കരിയർ അവസാനിപ്പിക്കുന്നുവെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ

സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു. ‘ഞാൻ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒടിടി വരെ…

Read More

സുധാ കൊങ്കരയുടെ പുതിയ ചിത്രം; സൂര്യ, ദുൽഖർ, നസ്രിയ, വിജയ് വർമ തുടങ്ങി വൻ താരനിര

സൂര്യ, നസ്രിയ, ദുൽഖർ, വിജയ് വർമ തുടങ്ങിയവരാണ് ‘സൂരറൈ പോട്ര്’ സംവിധായിക സുധാ കൊങ്കരയുടെ പുതിയ ചിത്രത്തിൽ അണിനിരക്കുന്നത്. ദേശീയ അവാർഡ് ജേതാക്കളായ സൂര്യയും സുധ കൊങ്ങരയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. ആദ്യമായിട്ടാണ് സൂര്യയും നസ്രിയയും ഒന്നിക്കുന്നത്. സൂര്യയുടെ 43-ാമത്തെ ചിത്രമായതിനാൽ സൂര്യ 43 എന്നാണ് ചിത്രത്തിനു താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ദുൽഖർ സൽമാനും വിജയ് വർമയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജി വി പ്രകാശ് ആണ് സംഗീതം. 2 ഡി എന്റർടെയ്ൻമെന്റ്‌സിന്റെ…

Read More

ആ ചിത്രത്തിന് സംഭവിച്ചത് എന്തെന്ന് ആറിയില്ല, പിന്നീട് ദിലീപും ഞാനും ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല; ലാൽ ജോസ്

ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് പലയിടങ്ങളിൽ ലാൽ ജോസ് സംസാരിച്ചിട്ടുണ്ട്. നടനെ ഇന്നത്തെ താരമാക്കി മാറ്റിയതിൽ ലാൽ ജോസ് ചിത്രങ്ങൾ വഹിച്ച പങ്കും ചെറുതല്ല. ലാൽ ജോസിന്റെ മീശമാധവൻ എന്ന ചിത്രത്തിന് ശേഷമാണ് ദിലീപിന്റെ താരമൂല്യം കുതിച്ചുയരുന്നത്. എന്നാൽ ദിലീപും ലാൽ ജോസും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് വർഷങ്ങളായി. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ലാൽ ജോസ്. 2013 ൽ പുറത്തിറങ്ങിയ ഏഴ് സുന്ദര രാത്രികൾ ആണ് ലാൽ ജോസ് സംവിധാനം ചെയ്ത അവസാന ചിത്രം. ഈ സിനിമയ്ക്ക് സംഭവിച്ചതെന്തെന്ന് ലാൽ…

Read More

‘വാഴ’: പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം; ചിത്രീകരണം ആരംഭിച്ചു

“ജയ ജയ ജയ ജയ ഹേ ” എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് മറ്റൊരു യുവ സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നു. “ഗൗതമിന്റെ രഥം “എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന “വാഴ “-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്-എന്ന ചിത്രത്തിനു വേണ്ടിയാണ് വിപിൻ ദാസ് രചന നിർവ്വഹിച്ചിരിക്കുന്നത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന “വാഴ” – ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്- എന്ന…

Read More

‘ഓർഡിനറിക്കു ശേഷം സിനിമ ചെയ്യേണ്ടെന്ന നിലപാടിലായിരുന്നു, ഒരു നവീകരണം വേണമായിരുന്നു’; ശ്രിത ശിവദാസ്

ഓർഡിനറി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നായികയാണ് ശ്രിത ശിവദാസ്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധനേടിയ ശ്രിത പിന്നീട് കുറച്ചു സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയെങ്കിലും പിന്നീട് അപ്രത്യക്ഷയാവുകയായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ അതിഥി വേഷത്തിൽ എത്തിയ ശ്രിത ഇപ്പോൾ വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. രണ്ടു സിനിമകളിൽ നായികയായി കൊണ്ടാണ് ശ്രിതയുടെ തിരിച്ചുവരവ്. ഇതിനിടെ ഇപ്പോഴിതാ സിനിമയിൽ നിന്നും ഇടവേളയെടുത്തതിനെ കുറിച്ചും തിരിച്ചുവരവിനെ…

Read More

കേരള രാജ്യാന്തര ചലച്ചിത്ര മേള ഡെലിഗേറ്റ് പാസുകളുടെ നിരക്ക് കൂട്ടും

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തുന്നതോടെ പാസ് നിരക്ക് 1000 രൂപയില്‍ നിന്നും 1200 രൂപയാകും.18% ആണ് ജിഎസ്ടി നിരക്ക്. വിദ്യാര്‍ഥികള്‍ക്കുള്ള നിരക്ക് 500 രൂപയില്‍ നിന്നും 600 രൂപയാകും. എല്ലാ ചലച്ചിത്രമേളയ്ക്കും ജിഎസ്ടി വരുമെന്നാണു സൂചന. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റ് പാസിനു ജിഎസ്ടി ചുമത്തുന്നുണ്ട്. ഓഗസ്റ്റില്‍ നടന്ന രാജ്യാന്തര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്നു. ഓഡിറ്റിങ്ങിനെ തുടര്‍ന്നുള്ള നിര്‍ദേശ പ്രകാരമാണ് ജിഎസ്ടി ഈടാക്കുന്നതെന്നും നിയമപരമായ കാര്യമാണിതെന്നും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍…

Read More

“സിക്കാഡ “; പാന്‍ ഇന്ത്യന്‍ സിനിമയുടെ സോംങ് ടീസർ റിലീസായി

ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന “സിക്കാഡ ” എന്ന പാന്‍ ഇന്ത്യന്‍ സിനിമയുടെ സോംങ് ടീസർ റിലീസായി. സര്‍വവൈവല്‍ ത്രില്ലര്‍ ശ്രേണിയിലേക്ക് കടന്നുവരുന്ന “സിക്കാഡ”മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് നിര്‍മിക്കുന്നത്. ഒട്ടേറെ ചിത്രങ്ങളുടെ സംഗീതസംവിധാനം നിര്‍വഹിച്ച ശ്രീജിത്ത്, സിക്കാഡയുടെ രചനയും സംഗീതസംവിധാനവും നിര്‍വഹിക്കുന്നത് ശ്രീജിത്ത് ഇടവന തന്നെയാണ്. നാലുഭാഷകളിലും വ്യത്യസ്തഗാനങ്ങളുമായാണ് സിക്കാഡ എത്തുക എന്ന പ്രത്യേകതയുമുണ്ട്. തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍,ഗോപകുമാര്‍…

Read More