ജനപ്രീതിയില്‍ ഒന്നാമൻ മമ്മൂട്ടിയോ മോഹൻലാലോ?; പുതിയ പട്ടിക

മലയാളത്തില്‍ ഏപ്രിലില്‍ ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളുടെ പട്ടിക പുറത്ത്. മമ്മൂട്ടി ഒന്നാം സ്ഥാനം നിലനിര്‍ത്തി. മാര്‍ച്ചിലും മമ്മൂട്ടിയായിരുന്നു ഒന്നാമത്. രണ്ടാം സ്ഥാനത്ത് മോഹൻലാലും തുടരുന്നതായി താരങ്ങളുടെ പട്ടിക പുറത്തുവിട്ട ഓര്‍മാക്സ് പുറത്തുവിട്ടു. മമ്മൂട്ടി നായകനായി ടര്‍ബോ എന്ന സിനിമയാണ് പ്രദര്‍ശനത്തിനെത്താനുള്ള . സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖാണ് എന്നതിനാലും തിരക്കഥ മിഥുൻ മാനുവല്‍ തോമസുമാണെന്നതിനാലും ആരാധാകര്‍  കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ടര്‍ബോ. ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.  ജീപ്പ് ഡ്രൈവറായ…

Read More

“ഒരു കട്ടിൽ ഒരു മുറി”; ജൂൺ 14-ന് പ്രദർശനത്തിനെത്തുന്നു

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ”ഒരു കട്ടിൽ ഒരു മുറി” ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ,…

Read More

” വടു “; ടി ജി രവി നായകൻ, കൂടെ ശ്രീജിത്ത് രവിയും

പ്രശസ്ത നടന്മാരായ ടി ജി രവി,മകൻ ശ്രീജിത്ത് രവി എന്നിവരെ നായകന്മാരാക്കി ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” വടു “. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെയും നീലാംബരി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, മുരളി നീലാംബരി എന്നിവർ ചേർന്നു നിർമ്മിക്കുന്ന ” വടു “. പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധ കേന്ദ്രമായിരുന്ന കുവി എന്ന നായയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച നജസ് എന്ന ചിത്രത്തിനു ശേഷം മനോജും മുരളിയും ശ്രീജിത്തും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം…

Read More

പ്രശസ്ത നാടക നടൻ എം സി കട്ടപ്പന അന്തരിച്ചു

പ്രശസ്ത നാടക നടൻ എം സി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ നിര്യാതനായി. 75 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. 1977-ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ പുണ്യതീർത്ഥം തേടി എന്ന പ്രൊഫഷണൽ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിലും അദ്ദേഹം അഭിനയിച്ചു. 2007-ൽ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന…

Read More

സനല്‍കുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു; പ്രതിഫലമായി ഒരു രൂപപോലും ലഭിച്ചിട്ടില്ല: ‘വഴക്ക്’ വിവാദത്തില്‍ മറുപടിയുമായി ടൊവിനോ

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വഴക്ക്’. ഈ സിനിമ റിലീസ് ചെയ്യാതിരിക്കാൻ നടൻ ടൊവിനോ തോമസ് ശ്രമിക്കുന്നുവെന്നു സനല്‍കുമാര്‍ ശശിധരൻ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി നടനും സിനിമയുടെ നിർമാതാവുമായ ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ടൊവിനോ വിവാദത്തില്‍ തന്റെ ഭാഗം വിശദീകരിച്ചത്. സനല്‍കുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും പണ്ടത്തെ സനല്‍കുമാറിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും എന്നാല്‍ ഇപ്പോഴത്തെ സനല്‍കുമാറിനെ തനിക്ക് മനസിലാവുന്നില്ലെന്നും ടൊവിനോ തോമസ് പറഞ്ഞു….

Read More

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്: നിവിൻ പോളി

വർഷങ്ങൾക്ക് ശേഷത്തിലെ നിതിൻ മോളി എന്ന കഥാപാത്രം ചെയ്തത് വിനീത് ശ്രീനിവാസൻ പറഞ്ഞതിനാൽ മാത്രമാണെന്ന് നടൻ നിവിൻ പോളി. കഥ കേട്ടപ്പോൾ താൻ കൺഫ്യൂസ്ഡ് ആയിരുന്നുവെന്നും, തന്റെ ആശങ്ക വിനീതിനോട് പറഞ്ഞപ്പോൾ ചില ഡയലോഗുകളിൽ മാറ്റം വരുത്താൻ അദ്ദേഹം തയ്യാറായെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ പറഞ്ഞു. നിവിൻ പോളിയുടെ വാക്കുകൾ  ഞാൻ കൺഫ്യൂസ്‌ഡ്‌ ആയിരുന്നു അതൊരു മീറ്ററിൽ ചെയ്യേണ്ട കഥാപാത്രമാണല്ലോ. അല്ലെങ്കിൽ ഭയങ്കര സ്ലാപ്പ്സ്റ്റിക്ക് ആയി തോന്നും. അത് കറക്റ്റ് അല്ലെങ്കിൽ ഒരു ഇമ്പാക്ട്…

Read More

ഇന്ത്യയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളുടെ പട്ടിക പുറത്ത്

ജനപ്രീതി നേടിയ താരങ്ങളുടെ മാര്‍ച്ച് മാസത്തിലെ പട്ടിക പുറത്തുവിട്ടു. ഇന്ത്യൻ നായകൻമാരില്‍ കൂടുതല്‍ ജനപ്രീതിയുള്ള താരം ഷാരൂഖ് ഖാനാണ്. ഓര്‍മാക്സ മീഡിയയാണ് പട്ടിക പുറത്തുവിട്ടത്. ഫെബ്രുവരി മാസത്തിലെ പട്ടികയില്‍ ഇടംനേടിയ താരങ്ങളുടെ സ്ഥാനങ്ങളില്‍ വലിയ വ്യത്യാസമൊന്നുമില്ലാത്ത പട്ടികയാണ് പുറത്തുവിട്ടതെങ്കിലും കൂടുതലും തെന്നിന്ത്യയില്‍ നിന്ന് ഉള്ളവരാണ്. മാര്‍ച്ച് മാസത്തില്‍ ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് പ്രഭാസ് ആണ്. കല്‍ക്കി 2898 എഡി എന്ന സിനിമയ്‍ക്ക് പുറമേ രാജാ സാബും പ്രഭാസിന്റേതായി ഒരുങ്ങുന്നു എന്നതിനാല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കാൻ സാധിക്കുന്നുണ്ട് എന്നതാണ്…

Read More

അബ്ദുൽ റഹീമിന്റെ മോചനവും യാചകയാത്രയും സിനിമയാക്കും; ലാഭം ചാരിറ്റിക്കെന്ന് ബോബി ചെമ്മണ്ണൂർ

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും ജീവിതവും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂർ. മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ ബ്ലസിയുമായി സിനിമയെ കുറിച്ച് സംസാരിച്ചു. പോസറ്റീവ് മറുപടിയാണ് ലഭിച്ചത്. ചിത്രത്തെ ബിസിനസ് ആക്കാൻ ഉദ്ദേശിക്കുന്നില്ല. സിനിമയിൽ നിന്നും ലഭിക്കുന്ന ലാഭം ബോച്ചേ ചാരിറ്റബൾ ട്രസ്റ്റിന്റെ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു. യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ…

Read More

കേരളാ സ്റ്റോറി പ്രദർശിപ്പിക്കാൻ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്: ചാണ്ടി ഉമ്മൻ

ഇടുക്കി രൂപത വിവാദ സിനിമയായ കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്. എന്നാൽ ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം കേരള സ്റ്റോറി സംപ്രക്ഷേണം ചെയ്യുന്നതിനു തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍  കൗമാരക്കാരായ കുട്ടികള്‍ക്കുവേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായിരുന്നു പ്രദര്‍ശനാണ് വിശദീകരണം . ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും നിലപാടെന്നും രൂപത…

Read More

അരികൊമ്പന്റെ കഥ പറയുന്ന ‘കല്ലാമൂല’; സിനിമയുടെ ഓഡിയോ പ്രകാശന കർമ്മം കഴിഞ്ഞു

എസ് 2 മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് ടു മീഡിയയും ഷിബു കൊടക്കാടനും ചേർന്ന് നിർമിച്ച് ശ്യാം മംഗലത്ത് കഥയും തിരക്കഥയും ഗാനരചനയും സംവിധാനവും ചെയ്ത ചിത്രമാണ് കല്ലാമൂല. ശ്യാം മംഗലത്തിന്റെ വരികൾക്ക് പ്രശാന്ത് മോഹൻ എം പി സംഗീതം നൽകിയിരിക്കുന്നു. പി.ജയചന്ദ്രൻ ,വിനീത് ശ്രീനിവാസൻ, രേഷ്മ പല്ലവി, കവിത ശ്രീ, എന്നിവർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. നടൻ ഹേമന്ത് മേനോൻ ഓഡിയോ പ്രകാശനകർമ്മം നിർവഹിച്ചു. പ്രകൃതിയുടെ മേലുള്ള മനുഷ്യൻറെ കടന്നാക്രമണങ്ങൾ ഇന്ന് ലോകമെങ്ങും വ്യാപകമായിരിക്കുന്നു. മനുഷ്യൻ…

Read More