
പ്രിയന്റെ ആദ്യ സിനിമയിൽ ഞാനായിരുന്നു നായകൻ… നൂറാമത്തെ സിനിമയിലും ഞാനായിരിക്കും നായകൻ: മോഹൻലാൽ
മലയാള സിനിമയിലെ ശ്രദ്ധേയ കൂട്ടുകെട്ടുകളിലൊന്നാണ് പ്രിയദർശൻ- മോഹൻലാൽ. പ്രിയദർശൻ സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രത്തിൽ തന്നെ മോഹൻലാൽ ആയിരുന്നു നായകൻ. 1984 ൽ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കൂത്തി ആദ്യ ചിത്രം. ഇപ്പോഴിതാ കരിയറിൽ 100 ചിത്രങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് പ്രിയദർശൻ. നൂറാം ചിത്രത്തിലും നായകനാവുന്നത് മോഹൻലാൽ ആയിരിക്കും. പ്രിയൻ നൂറാം ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് മോഹൻലാൽ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പ്രിയദർശൻ എന്നിലൂടെയാണു സിനിമയിലേക്കു വരുന്നത്. നവോദയയിലേക്ക് ഞാനാണ് പ്രിയനെ…