താരങ്ങളില്‍ മുന്നിൽ മലയാളികളുടെ പ്രിയ നടൻ പ്രഭാസ്

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. വിജയ്ക്ക് ഒന്നാം സ്ഥാനം നഷ്‍ടമായതാണ് താരങ്ങളുടെ പട്ടികയിലെ പ്രധാന പ്രത്യേകതയായി കാണാവുന്നത്. ബാഹുബലിയിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട താരമായ പ്രഭാസാണ് ഒന്നാമത് എന്നുമാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഒക്ടോബറിലും മൂന്നാം സ്ഥാനത്താണെന്നാണ് താരങ്ങളുടെ പട്ടിക വ്യക്തമാക്കുന്നത്. ഒക്ടോബര്‍ മാസത്തെ ഇന്ത്യൻ നായക താരങ്ങളുടെ ജനപ്രീതി അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് പുറത്തുവിട്ടത്. ഓര്‍മാക്സ് മീഡിയയാണ് ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ദ രാജാ സാബടക്കം നിരവധി ചിത്രങ്ങള്‍ പ്രഭാസിന്റേതായി റിലീസാകാനുണ്ട്. പ്രഭാസിന് നിരന്തരം വാര്‍ത്തകളില്‍…

Read More

‘ടോക്സിക്കി’ന്റെ ചിത്രീകരണത്തിനായി അനധികൃതമായി മരംമുറി; നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു

കന്നഡ നടൻ യഷ് നായകനായ സിനിമ ‘ടോക്സിക്കി’ന്റെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചു മാറ്റിയെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. നടി കൂടിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിനായി പടുകൂറ്റൻ സെറ്റ് ഒരുക്കുന്നതിന് ജാലഹള്ളി എച്ച്എംടി കോംപൗണ്ടിലെ 599 ഏക്കർ പീനിയ പ്ലാന്റേഷനിൽനിന്ന് നൂറിലധികം മരങ്ങൾ വെട്ടിമാറ്റിയതിനെതിരെയാണ് നടപടി. സിനിമയുടെ നിർമാതാക്കളായ കെവിഎൻ മാസ്റ്റർ മൈൻഡ് ക്രിയേഷൻസ്, എച്ച്എംടി ജനറൽ മാനേജർ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസ്. എച്ച്എംടിയുടെ അനുമതിയോടെയാണ് ചിത്രീകരണം….

Read More

കുട്ടികളുടെ ചിത്രം ”മോണോ ആക്ട് ” പ്രദർശനം ആരംഭിച്ചു

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ഒടിടി പ്ലാറ്റഫോമിൽ, പുരസ്‍കാരങ്ങളിലൂടെ ശ്രദ്ധ നേടിയ കുട്ടികളുടെ ചിത്രം ”മോണോ ആക്ട് ” പ്രദർശനം ആരംഭിച്ചു . ഗിരിധർ, അലൻഡ റോയ്, കലാഭവൻ നിഷാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോയ് തൈക്കാടൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത കുട്ടികളുടെ സിനിമയാണ് “മോണോ ആക്ട്”. ദ്രാവിഡപുത്രി എന്ന ചിത്രത്തിന് ശേഷം റോയ് തൈക്കാടൻ സംവിധാനം ചെയ്ത ചിത്രത്തിന് സത്യജിത് റേ അവാർഡ് (മികച്ച കുട്ടികളുടെ ചിത്രം), ഫിലിം ക്രിട്ടിക്സ് സ്പെഷല്‍ ജൂറി…

Read More

സിനിമ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 

മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ്. ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 2022 ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.  മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനുള്ള ചിത്രങ്ങളാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം….

Read More

ഒരു ബൈക്ക് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായ യമഹയുടെ ചിത്രീകരണം ആരംഭിച്ചു

പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് യമഹ. അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്രീ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു മാസങ്ങൾക്കു മുമ്പ് പൂജ നടന്നത്. . സുധീ ഉണ്ണിത്താന്റെ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ബാംഗ്ലൂർ,കായംകുളം,ഹരിപ്പാട് മുതുകുളം, മാവേലിക്കര, പരിസരപ്രദേശങ്ങളാണ് ലൊക്കേഷൻ. പ്രധാന അഭിനേതാക്കൾ….

Read More

‘രജനികാന്ത് കുതിരപ്പുറത്ത് കയറ്റിയതും ഞാൻ തെന്നി വീണു, പിന്നാലെ കുതിര വലിച്ചോണ്ട് ഓടി, സെറ്റിലുള്ളവർ ഞെട്ടി’; അംബിക പറയുന്നു

മലയാള സിനിമയിലും തമിഴിലുമൊക്കെ സൂപ്പർതാരങ്ങളുടെ നായികയായിരുന്നു നടി അംബിക. ഇപ്പോഴും അഭിനയത്തിൽ സജീവമായിരിക്കുന്ന നടി തന്റെ അഭിനയ ജീവിതത്തിനിടയിൽ ഉണ്ടായ ചില അപകടങ്ങളെപ്പറ്റി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. സിനിമാ ചിത്രീകരണത്തിനിടെ മൈസൂരിൽ വച്ച് തനിക്ക് ഉണ്ടായ അപ്രതീക്ഷിത അപകടത്തെക്കുറിച്ചായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തിൽ അംബിക പറഞ്ഞത്. ഇതിനൊപ്പം രജനികാന്തിനൊപ്പം അഭിനയിച്ച അവിസ്മരണീയ നിമിഷങ്ങളെ കുറിച്ചും സഹോദരി രാധയെ കുറിച്ചും നടി സംസാരിച്ചു. കേരളത്തിൽ ജനിച്ചു വളർന്ന അംബികയും സഹോദരി രാധയുമൊക്കെ തെന്നിന്ത്യയിലെ മുതിർന്ന നായികമാരായി വളർന്നവരാണ്. 1979…

Read More

വഴിയിൽ തടഞ്ഞ് കൂളിങ് ഫിലിം വലിച്ചുകീറരുത്: പൊലീസിനോടും എംവിഡിയോടും മന്ത്രി ഗണേഷ് കുമാർ

ഹൈക്കോടതി ഉത്തരവ് പ്രകാരം വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ച് എൻഫോഴ്സ്മെന്‍റിൽപ്പെട്ടവരും പൊലീസുകാരും വാഹനങ്ങൾ വഴിയിൽ പിടിച്ചുനിർത്തി കൂളിങ് ഫിലിമുകൾ വലിച്ചു കീറുന്ന പതിവുണ്ട്. അത് അപമാനിക്കുന്നതുപോലുള്ള പ്രവൃത്തിയാണ്. അതിനാൽ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  മുൻപിലത്തെ ഗ്ലാസിൽ 70 ശതമാനവും സൈഡിലെ ഗ്ലാസിൽ 50 ശതമാനവും സുതാര്യത എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതിനാൽ ആളുകളെ തടഞ്ഞുനിർത്തി ഫിലിം…

Read More

‘റോഡിൽ വച്ച് കൂളിങ് പേപ്പർ വലിച്ചുകീറരുത്’; ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കാമെന്ന് കെ.ബി.ഗണേഷ് കുമാർ

വാഹനങ്ങളിൽ നിയമപരമായ രീതിയിൽ കൂളിങ് പേപ്പർ ഉപയോഗിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്നും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഇത് കൃത്യമായി പാലിക്കണമെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വഴിയിൽ വാഹനം തടഞ്ഞുനിർത്തി കൂളിങ് ഫിലിം വലിച്ചുകീറുന്ന നടപടികൾ മുൻപ് ഉണ്ടായിട്ടുണ്ടെന്നും ഇത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണെന്നും മന്ത്രി പറഞ്ഞു. മുൻ ഗ്ലാസിൽ 70 ശതമാനവും സൈഡ് ഗ്ലാസിൽ 50 ശതമാനവും വിസിബിലിറ്റി മതി എന്നാണു കോടതി പറഞ്ഞിരിക്കുന്നത്. ഇതു…

Read More

മേപ്പടിയാനിൽ ഒരു തേങ്ങയുമില്ലെന്നു തോന്നി: നിഖില വിമൽ

യുവനായികമാരിൽ ഏറ്റവും ശ്രദ്ധേയമായ താരമാണ് നിഖില വിമൽ. തൊട്ടതെല്ലാം പൊന്നാക്കിയ താരം എന്നാണ് നിഖിലയെക്കുറിച്ച് ചലച്ചിത്രലോകം പറയുന്നത്. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ സിനിമയിൽനിന്ന് താൻ മാറാനുണ്ടായ സാഹചര്യങ്ങൾ വെട്ടിത്തുറന്നു പറയുകാണ് നിഖില. “മേ​പ്പ​ടി​യാ​നി​ൽ അ​ഭി​ന​യി​ക്കാ​ന്‍ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു. സ​ത്യമായി​ട്ടും അതിൽ ഒന്നുമുള്ളതായി എനിക്കു തോന്നിയില്ല. ആ​ദ്യ​മാ​യി എ​ന്നോ​ട് ക​ഥ പ​റ​യാ​ന്‍ വ​ന്ന​പ്പോ​ള്‍ ജീ​പ്പി​ല്‍ വ​രു​ന്നെ​ന്നും ജീ​പ്പി​ല്‍ പോ​കു​ന്നെ​ന്നും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സ്‌​ക്രി​പ്റ്റ് ചോ​ദി​ച്ച​പ്പോ​ൾ സ്‌​ക്രി​പ്റ്റ് കു​ത്തി​വ​ര​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ത​രാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പ​റ​ഞ്ഞു. അ​പ്പോ​ള്‍ എ​നി​ക്ക് മ​ന​സി​ലാ​യി അ​തി​ന​ക​ത്ത് ഒ​രു…

Read More

ഷെയിൻ നിഗം ചിത്രത്തിന്റെ ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം

ഷെയിൻ നിഗം നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരു സംഘം ആളുകൾ ആക്രമണം നടത്തി. സിനിമയുടെ പ്രൊഡക്ഷൻ മാനേജരെ ക്രൂരമായി മർദ്ദിച്ചു. ടി.ടി ജിബുവിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം സ്ഥലത്തെത്തി ആക്രമണം നടത്തുകയായിരുന്നു. അബ ഹംദാൻ, ഷബീർ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ജിബുവിനെ വലിച്ചുകൊണ്ടു പോകുകയായിരുന്നു. റോഡരികിൽ വച്ചാണ് മർദ്ദനം. ലോഹവള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി കൈക്ക്…

Read More