സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്‌

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 44 ചിത്രങ്ങളാണ് അവസാനഘട്ട മത്സരത്തിനുണ്ടായിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം.ന്നാ താന്‍ കേസ്…

Read More

ആകാശ് പുരിയും വെട്രിയും നായകരാവുന്ന പാൻ ഇന്ത്യൻ ചിത്രം “അന്ത: അസ്തി പ്രാരംഭ:”; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥിൻ്റെ മകനും യുവതാരവുമായ ആകാശ് പുരി, തമിഴ് താരം വെട്രി എന്നിവർ നായകരാവുന്ന പാൻ ഇന്ത്യൻ ചിത്രം “അന്ത: അസ്തി പ്രാരംഭ:”യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രം കെ.ഷമീർ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷബീർ പത്താൻ ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ…

Read More

ധ്യാൻ ശ്രീനിവാസൻ നായകനായ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’; ചിത്രീകരണം പൂർത്തിയായി

മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ന്റെ ചിത്രീകരണം പൂർത്തിയായി. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെആകർഷകമാക്കുന്നു. തൊടുപുഴയിലെഗ്രാമമനോഹാരിതയാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ,…

Read More

‘നിര്‍മാതാവിനെ ആവശ്യമുള്ളപ്പോള്‍ റോള്‍ തരാം എന്നു പറഞ്ഞു വിളിക്കുന്നവരുണ്ട്’: ഷീലു എബ്രഹാം

പലര്‍ക്കും എന്നെ അഭിനയിക്കാന്‍ വിളിക്കാന്‍ മടിയാണെന്ന് ഷീലു എബ്രഹാം. ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് ചിന്തിക്കുക. ഷീലു നിര്‍മാതാവിന്റെ ഭാര്യയായതുകൊണ്ട് ജാഡയായിരിക്കും. ഭര്‍ത്താവു നിര്‍മിക്കുന്ന സിനിമയില്‍ മാത്രമാണ് അഭിനയിക്കുക എന്നാണ് ചിലര്‍ വിചാരിക്കുന്നത്. ഇതൊന്നുമല്ലാതെ നിര്‍മാതാവിനെ ആവശ്യമുള്ളപ്പോള്‍ റോള്‍ തരാം എന്നു പറഞ്ഞു വിളിക്കുന്ന ആളുകളുമുണ്ട്. ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യും. അത് ആ സിനിമ ഞങ്ങള്‍ നിര്‍മിക്കണമെന്ന നിര്‍ബന്ധമൊന്നുമില്ല. കനല്‍, ആടുപുലിയാട്ടം, മംഗ്ലീഷ് തുടങ്ങിയ സിനിമകളൊന്നും ഞങ്ങള്‍ നിര്‍മിച്ചവയല്ല. അതുകൊണ്ട് നിര്‍മാതാവിന്റെ ഭാര്യയായതു കൊണ്ടാണ്…

Read More

റാണി ചിത്തിര മാർത്താണ്ഡ ഉടൻ റിലീസ് …..!!

പേരിൽ കൗതുകം ഒളിപ്പിച്ച് ‘റാണി ചിത്തിര മാർത്താണ്ഡ’; വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്‍റ് വീഡിയോ ശ്രദ്ധ നേടുന്നു. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിര്‍മ്മിക്കുന്ന പുതിയ സിനിമയായ ‘റാണി ചിത്തിര മാർത്താണ്ഡ’യുടെ ടൈറ്റിൽ അനൗൺസ്മെന്‍റ് വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു. ജനറേഷൻ ഗ്യാപ്പ് എങ്ങനെയാണ് ഒരു അച്ഛന്‍റേയും മകന്‍റേയും അവരുമായി ബന്ധപ്പെട്ട ജീവിതങ്ങളിലും പല പല പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ദൃശ്യവത്കരിക്കുന്ന ഒരു റൊമാന്‍റിക് കോമഡി സിനിമയാണ്…

Read More

സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വെച്ചു’ റിലീസിനൊരുങ്ങുന്നു

ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായ എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ വി അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് “അച്ഛനൊരു വാഴ വെച്ചു”സാന്ദീപ് സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നർ ചിത്രമായ ‘അച്ഛനൊരു വാഴ വെച്ചു ” മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ ഇ ഫോർ എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു. നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ” അച്ഛനൊരു വാഴ വെച്ചു” എന്ന ചിത്രത്തിൽ മുകേഷ്,ജോണി ആന്റണി,ധ്യാൻ…

Read More

അങ്ങനെയാണ് ദിലീപേട്ടനുമായി ബന്ധമുണ്ടാകുന്നത്: കലാഭവന്‍ ഷാജോണ്‍ 

മലയാള സിനിമയിലെ ഹാസ്യതാരങ്ങളില്‍ പ്രമുഖനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ഷാജോണ്‍, കോമഡി, വില്ലന്‍, ക്യാരക്ടര്‍ വേഷങ്ങളിലൂടെ സിനിമയില്‍ സജീവ സാന്നിധ്യമായി. ദൃശ്യത്തിലെ വില്ലന്‍ വേഷം ഷാജോണിനു നല്‍കിയത് പുതിയൊരു ഇമേജാണ്. സംവിധായകനായും ഷാജോണ്‍ തിളങ്ങി.  ഇരുപത് വര്‍ഷം മുമ്പ് മൈ ഡിയര്‍ കരടിയില്‍ കലാഭവന്‍ മണിച്ചേട്ടന്റെ ഡ്യൂപ്പായിട്ടാണ് താന്‍ സിനിമയില്‍ വന്നതെന്ന് കലാഭവന്‍ ഷാജോണ്‍. മണിച്ചേട്ടന്‍ ഒരേ സമയം നിരവധി സിനിമയില്‍ ഓടിനടന്ന് അഭിനയിക്കുന്ന സമയമായിരുന്നു അത്. കരടിയുടെ മാസ്‌കിനുള്ളില്‍ ആരാണെന്ന് അറിയില്ലല്ലോ. അങ്ങനെയാണ്…

Read More

ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥൻ തിയേറ്ററിൽ തന്നെ, പുതിയ അപ്ഡേറ്റുമായി നിർമ്മാതാക്കൾ

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമാസ്വാദകർ കാത്തിരിക്കുന്ന ജനപ്രിയ നായകൻ ദിലീപിന്റെ ഫാമിലി പാക്ക്‌ഡ്‌ ഫൺ റൈഡർ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. റാഫിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ നിർമ്മാതാക്കളായ ബാദുഷ.എൻ.എം, ഷിനോയ് മാത്യൂ, രാജൻ ചിറയിൽ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവായ ബാദുഷ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് ഇപ്രകാരമാണ്, “വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ അപ്ഡേഷന് വേണ്ടി എല്ലാവരും കുറെ ദിവസങ്ങളായികാത്തിരിക്കുകയാണെന്ന് അറിയാം….

Read More

“ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് “ട്രെയിലർ പുറത്തിറങ്ങി

രാജീവൻ വെള്ളൂർ, രവിദാസ്, വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട്” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ സൈന പ്ലേ യിലൂടെ റിലീസ് ചെയ്തു. ജൂൺ രണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ബിജു, കിരൺ കൃഷ്ണ, വിദ്യ മുകുന്ദൻ, ബിജു പലേരി, സന്തോഷ് ശ്രീസ്ത, ശ്യാം കൺമണി, പാപ്പച്ചൻ ആലക്കോട്, അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരും അഭിനയിക്കുന്നു. നിലാ ക്രീയേറ്റീവ്…

Read More

‘ദ കേരള സ്റ്റോറി’ യൂറോപ്പിലും പ്രദര്‍ശിപ്പിക്കൂ; ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്

വിവാദ ചിത്രം ദ കേരള സ്റ്റോറി യൂറോപ്പിലും പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്. ട്വിറ്ററിലാണ് അദ്ദേഹം അണിയറ പ്രവര്‍ത്തകരോട് അഭ്യര്‍ഥനയുമായി രംഗത്ത് വന്നത്. നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ ചിത്രം ഡച്ച് പാര്‍ലമെന്റിലും പ്രദര്‍ശിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെതര്‍ലാന്റ്‌സിലെ പ്രതിപക്ഷ പാര്‍ട്ടിയായ പാര്‍ട്ടി ഫോര്‍ ഫ്രീഡത്തിന്റെ നേതാവാണ് ഗീര്‍ട്ട് വില്‍ഡേഴ്‌സ്. വിവാദങ്ങള്‍ക്കിടയിലും ദ കേരള സ്റ്റോറി പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനെതിരേ…

Read More