ജയിലർ ഒരു ശരാശരി ചിത്രം മാത്രമോ ?; രജനീകാന്തിന്റെ പരാമർശവും ഇന്റർനെറ്റിൻറെ പ്രതികരണവും

ജയിലർ സിനിമയുടെ വിജയാഘോഷവേളയിൽ തന്റെ സിനിമയെ ‘ശരാശരി’ എന്ന് വിശേഷിപ്പിച്ച രജനീകാന്തിന്റെ പരാമർശം ശ്രദ്ധ നേടിയിരുന്നു. ഇന്റർനെറ്റ് അതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ആഗസ്റ്റ് 10 ന് റിലീസ് ചെയ്ത രജനികാന്തിന്റെ ജയിലർ, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി മാറുകയും നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും ചെയ്തു. അടുത്തിടെ, ജയിലറിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചിത്രത്തിന്റെ വിജയം ആഘോഷിച്ചു. ഈ വേളയിലാണ് തന്റെ പ്രസംഗത്തിനിടെ, ഗലാറ്റ ഡോട്ട് കോമിന്റെ റിപ്പോർട്ട് അനുസരിച്ച്, ‘റീ-റെക്കോർഡിംഗ് പൂർത്തിയാകുന്നതിന്…

Read More

‘ലാ ടൊമാറ്റിനാ’ എന്ന് ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ലാ ടൊമാറ്റിനാ’ എന്ന് ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. സന്ദീപ് സുധ എഴുതിയ വരികൾക്ക് അർജ്ജുൻ വി അക്ഷയ സംഗീതം പകർന്ന് ആലപിച്ച ” അകമിഴി തേടും…”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സെപ്തംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഒരു യൂടൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ്…

Read More

മഹിമ മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍റെ ‌‌ നാ​യി​ക; ‘800’റിൻ്റെ ചി​ത്രീ​ക​ര​ണം

ശ്രീ​ല​ങ്കൻ‍​ ​ ക്രി​ക്ക​റ്റ് ​താ​രം​ ​മു​ത്ത​യ്യ​ ​മു​ര​ളീ​ധ​ര​ന്റെ​ ​ജീ​വി​ത​ക​ഥ​ ​പ​റ​യു​ന്ന 800 എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. നായിക മ​ഹി​മയാണ്. 2010ൽ പുറത്തിറങ്ങിയ കാ​ര്യ​സ്ഥ​ന്‍ എ​ന്ന ദിലീപ് ചിത്രത്തിലൂടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ താ​ര​മാ​ണ് മ​ഹി​മ. 2012ല്‍ ​സ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴ് ച​ല​ച്ചി​ത്ര​രം​ഗ​ത്ത് അ​ര​ങ്ങേ​റി. തു​ട​ര്‍​ന്നു 14 ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു. ഇ​തി​നി​ടെ, മാ​സ്റ്റ​ര്‍​പീ​സ്, മ​ധു​ര​രാ​ജ എ​ന്നീ മ​മ്മൂ​ട്ടി ചി​ത്ര​ങ്ങ​ളി​ലും മഹിമ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഓണക്കാലത്തു തിയറ്റിൽ എത്തിയ ആ​ര്‍​ഡി​എ​ക്‌​സ് എ​ന്ന സി​നി​മ‍യിലെ അഭിനയം മഹിമയുടെ…

Read More

പ്രാവിന് ആശംസകൾ അറിയിച്ച് മമ്മൂട്ടി; ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവ് ചിത്രത്തിന് വിജയാശംസകൾ നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടി. തന്റെ പ്രിയപ്പെട്ട സുഹൃത്തായ രാജശേഖരന്റെ ആദ്യ സിനിമാ സംരഭത്തിന് ആശംസകൾ വീഡിയോ സന്ദേശത്തിലൂടെ നൽകുകയായിരുന്നു. നാളെയാണ് കേരളത്തിൽ ചിത്രം റിലീസാകുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തു വന്ന ട്രെയിലറിനും ഗാനങ്ങൾക്കും വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ബിജിബാൽ ആണ് ചിത്രത്തിലെ മനോഹര ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം…

Read More

ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ രഞ്ജിത്ത് പരസ്യമായി മാപ്പു പറയണമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന വ്യാഴാഴ്ച, വേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കെതിരേ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണിത്. രഞ്ജിത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സംഘടനയുടെ ചെയര്‍മാന്‍ കെ.പി. അനില്‍ദേവ് പറഞ്ഞു. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ നിര്‍വഹിക്കും. എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്…

Read More

സിനിമ, സീരിയൽ നയം ആറ് മാസത്തിനുള്ളിൽ കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാൻ

ടെലിവിഷൻ, സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾപരിഹരിക്കാൻ സിനിമ, സീരിയൽ നയം ആറ് മാസത്തിനുള്ളിൽ കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാൻ. ഒരുപാട് പ്രശ്‌നങ്ങൾ ഉള്ള മേഖല ആയതിനാൽ നിയമം നടപ്പാക്കുന്നതിന് കുറെ പരിമിതികളുണ്ട്. ഹേമ കമ്മീഷന്റെ തുടർച്ചയായുള്ള ഈ നയം മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. സിനിമ, ടെലിവിഷൻ സീരിയൽ രംഗത്ത് അവസാനിപ്പിക്കേണ്ടതായ കുറെ സ്ത്രീ വിരുദ്ധ നിലപാടുണ്ടെന്നുള്ളത് സത്യമാണെന്നും മന്ത്രി കൂട്ടിചേർത്തു.

Read More

തരംഗമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ; ട്രെൻഡിങ്ങിൽ ഒന്നാമൻ

മമ്മൂട്ടി കമ്പനിയുടെ കണ്ണൂർ സ്‌ക്വാഡിന്റെ ട്രയ്ലർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മണിക്കൂറുകൾക്കുള്ളിൽത്തന്നെ 1.4 മില്യൺ കാഴ്ചക്കാരും എഴുപത്തി മൂവ്വായിരത്തില്പരം ലൈക്കുകളുമായി ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രയ്ലർ. കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ കൊമേർഷ്യൽ ചിത്രം തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്നു. സിനിമാ നിരൂപകരും ഏറെ സ്വീകാര്യത നൽകി സ്വീകരിച്ച ട്രെയ്ലറിൽ കണ്ണൂർ സ്‌ക്വാഡ്…

Read More

ജാഫര്‍ ഇടുക്കി പ്രധാന കഥാപാത്രമാകുന്ന ‘മാംഗോ മുറി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാഫര്‍ ഇടുക്കി, അര്‍പ്പിത് (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാംഗോ മുറിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. വിനീത് ശ്രീനിവാസനും ബേസില്‍ ജോസഫും ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. വളരെ വ്യത്യസ്ഥമായ പ്രമേയവും അതിനനുസരിച്ച പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പുതുമുഖം സ്വിയ ആണ് ചിത്രത്തില്‍ നായികയാവുന്നത്. സംവിധായകന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും…

Read More

വിജയേന്ദ്രപ്രസാദും കിച്ച സുധീപും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കിച്ച സുധീപിന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് കന്നഡ പ്രൊഡക്ഷൻ കമ്പനിയായ ആർ സി സ്റ്റുഡിയോസ്. മഗധീര, ബാഹുബലി, ആർആർആർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കഥയും തിരക്കഥയുമൊരുക്കിയ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ആർ ചന്ദ്രുവാണ് സംവിധാനം. ആർ ചന്ദ്രു ഒരുക്കുന്ന ചിത്രങ്ങൾക്ക് വ്യത്യസ്തയും പുതുമയും ഉറപ്പാണെന്നും ഈ ചിത്രത്തിനും ഒരുപാട് പ്രത്യേകതകൾ ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ ഈ വർഷം സെപ്റ്റംബറിൽ അവതരിപ്പിക്കും. വിജയേന്ദ്ര പ്രസാദ് എഴുതിയ…

Read More

‘കെട്ടുകാഴ്ച’ ഒരുങ്ങുന്നു; സുരേഷ് തിരുവല്ലയുടെ പുതിയ ചിത്രം

കുപ്പിവള, ഓർമ്മ, നാളേയ്ക്കായ് എന്നീ ചിത്രങ്ങൾക്കു ശേഷം സുരേഷ് തിരുവല്ല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കെട്ടുകാഴ്ച’. ചിത്രത്തിന്റെ തിരി മൂകാംബികയിൽ തെളിഞ്ഞു. പുതുമുഖം അർജുൻ വിജയ് ആണ് നായകൻ. സലിംകുമാർ , ഡോ.രജിത്കുമാർ, മുൻഷി രഞ്ജിത്, രാജ്മോഹൻ, എന്നിവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തിൽ അണിചേരുന്നു. ബാനർ – സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം – സുരേഷ് തിരുവല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിജയൻ പള്ളിക്കര, ഛായാഗ്രഹണം – ഇന്ദ്രജിത്ത്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ,…

Read More