
സിനിമ മേഖലയിലെ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ ; ആരോപണത്തിൽ ഉറച്ച് നിന്നാൽ കേസെടുക്കും
സിനിമാ മേഖലയിലെ ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ. നടിമാരുടെ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം നടത്തും. പരാതിയിൽ ഉറച്ചുനിന്നാൽ കേസെടുക്കാനാണ് നീക്കം. സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. പരാതിക്കാരുടെ മൊഴിയെടുക്കുകയും മൊഴിയിൽ ഉറച്ചു നിന്നാൽ കേസെടുക്കുകയും ചെയ്യും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. പരാതി ഉള്ളവർക്ക് സംഘത്തെ സമീപിക്കാം. അതനുസരിച്ച് കേസ് എടുക്കും. ഏഴ്…