
മുറിയിൽ അതിക്രമിച്ച് കയറി സിനിമാ പ്രവര്‍ത്തകരെ മർദ്ദിച്ചെന്ന് പരാതി; തലയ്ക്ക് പരിക്കേറ്റ ഒരാൾ ഐസിയുവിൽ
മുറിയിൽ കിടന്നുറങ്ങുകയായിരുന്ന സിനിമാ പ്രവർത്തകരെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി മർദ്ദിച്ചതായി പരാതി. സംഘടിച്ചെത്തിയ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തിയതായാണ് പരാതി. കോഴിക്കോട് സ്വദേശി റെജില്‍, തിരുവന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിനിമ ചിത്രീകരണത്തിന് മുന്നോടിയായി സെറ്റിടുന്നതിനെത്തിയ ആര്‍ട്ട് ജീവനക്കാരാണ് ആക്രമണത്തിന് ഇരയായത്. ഇതില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ജയസേനന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തേടി. തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അര്‍ധ രാത്രിയില്‍ റൂമിനുള്ളില്‍ അതിക്രമിച്ച്…