
രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തുടക്കം
രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തുടക്കം.വെള്ളിയാഴ്ച വൈകിട്ട് നാലരക്ക് തിരുവനന്തപുരം നിശാഗന്ധി യിലാണ് ഉദ്‌ഘാടന ചടങ്ങ് .അറുപതിലധികം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദർശനത്തിന് മേള പ്രദർശന വേദിയാകും.സ്വീഡിഷ് സംവിധായകൻ താരിഖ് സാലിയുടെ ബോയ് ഫ്രം ഹെവൻ , അമർ സചിദേവിന്റെ ഓപ്പിയം ,ഫ്രഞ്ച് ചിത്രം ബോത്ത് സൈഡ്സ് ഓഫ് ദി ബ്ലേഡ് ,കൊറിയൻ ചിത്രമായ ബ്രോക്കർ തുടങ്ങിയവയാണ് കന്നിപ്രദര്ശനത്തിന് ഒരുങ്ങുന്നത് . ഇന്ത്യയിലെ ഓസ്കർ പ്രതീക്ഷയായ ഗുജറാത്തി ചിത്രം ചെല്ലോ ഷോ , ബംഗാളി ചിത്രമായ നിഹാരിക, പഞ്ചാബി…