‘രാജിവെക്കുന്ന സാഹചര്യം ഇപ്പോഴില്ല’; ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ലെന്ന് രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി ഭരണ സമിതിയിൽ ഭിന്നതയെന്ന റിപ്പോർട്ടുകൾ തള്ളി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടുകൾ തള്ളിയത്. ആരും സമാന്തര യോഗം ചേർന്നിട്ടില്ലെന്നും താൻ രാജിവെക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്നും രഞ്ജിത് പറഞ്ഞു. ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്ന അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് വ്യക്തമാക്കിയ രഞ്ജിത്ത് കുക്കു പരമേശ്വരനുമായി തർക്കങ്ങളുണ്ടായെന്ന റിപ്പോർട്ടുകളും നിഷേധിച്ചു. കുക്കു പരമേശ്വരൻ 1984 മുതൽ സുഹൃത്താണ്. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രനെതിരെ വിമർശനവുമായി സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ. സർവ്വകലാശാല വിസി നിയമനത്തിലെ സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ നോമിനി വേണമെന്ന വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് വിമർശനം. …………………………………… വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ച് നിർമ്മാണം ത്വരിതപ്പെടുത്തും. പോർട്ട് പരിപൂർണമായും കമ്മീഷൻ ചെയ്യാൻ 2024…

Read More