ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതിയുമായി നടി

മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടി, ജാഫര്‍ ഇടുക്കിയ്‌ക്കെതിരെ പരാതിയുമായി രംഗത്ത്. ഓണ്‍ലൈനായിട്ടാണ് നടി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. നടന്‍ ബാലചന്ദ്രമേനോനെതിരെയും യുവതി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി. ജാഫര്‍ ഇടുക്കി റൂമില്‍ വച്ച്‌ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാലചന്ദ്ര മേനോനെതിരെയും ജാഫര്‍ ഇടുക്കി തുടങ്ങിയ നടന്‍മാര്‍ക്കെതിരെയും ലൈംഗികാരോപണങ്ങളുന്നയിച്ച്‌…

Read More

നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചു; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി നല്‍കിയത്.   പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. ആംബുലന്‍സിൽ സുരേഷ് ഗോപി എത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ്…

Read More

വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറെ രോ​ഗി കയ്യേറ്റം ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറെ രോ​ഗി കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഇന്നലെയാണ് സംഭവം, ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സര്‍ജന്‍ ഡോ. അജ്ഞലിയ്ക്കാണ് രോ​ഗിയിൽ നിന്നും മർദനമേറ്റത്. ഡോക്ടർ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത പൊലീസ് പ്രതി ഷൈജുവിനെ തകഴിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. നെറ്റിയിൽ മുറിവുമായെത്തിയ ഷൈജു, മുറിവിൽ തുന്നലിടുന്നതിനിടെ ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. വീണ്ടും ഡോക്ടറെ ഇയാള്‍ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ…

Read More

അടിയന്തരമായി ഇടപെട്ട് ആ വാർത്ത തടയണം; മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി

wcc has filed a complaint to pinarayi vijayanമുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി വിമെൻ ഇൻ സിനിമാ കളക്‌ടീവ് അംഗങ്ങൾ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സ്വകാര്യമായ മൊഴികൾ ഒരു സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുസിസി മുഖ്യമന്ത്രിക്ക് സോഷ്യൽ മീഡിയയിലൂടെ പരാതി നൽകിയിരിക്കുന്നത്. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്ന് ഡബ്ല്യുസിസിപറയുന്നു. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെടുന്നു കത്തിന്റെ പൂർണരൂപം ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത് താങ്കൾ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ…

Read More

ടെലിഗ്രാം സഹസ്ഥാപകൻ ദുറോവിന് മേൽ കുറ്റം ചുമത്തി; ഫ്രാൻസ് വിടുന്നതിന് വിലക്ക്, ഉപാധികളോടെ ജാമ്യം

ടെലിഗ്രാമിന്റെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ പാവേൽ ദുറോവിനുമേൽ പ്രാഥമികകുറ്റം ചുമത്തി ഫ്രാൻസ്. സംഘടിതകുറ്റകൃത്യങ്ങളും അനധികൃത ഇടപാടുകളും നടത്താൻ ടെലിഗ്രാമിനെ അനുവദിച്ചെന്നതാണ് ചുമത്തിയ പ്രാഥമികകുറ്റം. കേസിൽ ദുറോവ് ക്രിമിനൽ അന്വേഷണം നേരിടണമെന്നും രാജ്യം വിടരുതെന്നും ബുധനാഴ്ച ഫ്രഞ്ച് കോടതി ഉത്തരവിട്ടു. 50 ലക്ഷംയൂറോ (ഏകദേശം 46 കോടിരൂപ) ജാമ്യത്തുകയ്ക്ക് ഉപാധികളോടെ ദുറോവിനെ വിട്ടയച്ചു. ആഴ്ചയിൽ രണ്ടുതവണ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. ടെലിഗ്രാമിനെ ക്രിമിനൽക്കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ച് ശനിയാഴ്ചയാണ് ദുറോവിനെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. നാലുദിവസത്തെ ചോദ്യംചെയ്യലിനുശേഷമാണ്…

Read More

നടിയുടെ പരാതി; സിദ്ദിഖിനെതിരെ കേസെടുത്തു, ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്

നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു. മ്യൂസിയം പൊലിസാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മാസ്‌കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ 2016ൽ നടൻ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. പരാതി പ്രത്യേക സംഘത്തിന് കൈമാറും. സിനിമയിൽ…

Read More

മുകേഷും ജയസൂര്യയും ഉൾപ്പെടെ ഏഴുപേർക്കെതിരേ പരാതി നൽകി മിനു മുനീർ

മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നീ നടൻമാർ ഉൾപ്പെടെ ഏഴുപേർക്കെതിരേ നടി മിനു മുനീർ പരാതി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നൽകിയിരിക്കുന്നത്. നടൻമാർ കൂടാതെ രണ്ട് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവുമാർക്കും പ്രൊഡ്യൂസറായിരുന്ന അഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തർക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നടൻമാർ ഉൾപ്പെടെയുള്ളവർക്കെതിരേ ആരോപണവുമായി മിനു മുനീർ രംഗത്തെത്തിയത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ജയസൂര്യയുടെ…

Read More

രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകി സിദ്ദിഖ്

ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. ഡിജിപിക്കാണ് പരാതി നൽകിയത്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു. രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു.

Read More

ശശി തരൂരിനെതിരെ മാനനഷ്ട കേസ് നൽകി രാജീവ് ചന്ദ്രശേഖർ

കോൺഗ്രസ് എം പി ശശി തരൂരിനെതിരെ മാനനഷ്ട കേസ് നൽകി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരെ നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് കേസ്.  ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് കേസ് നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്ദ്രശേഖർ വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്തതായി തരൂർ ഒരു മലയാളം വാർത്താ ചാനലിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് കേസ്.  എംപി എം എൽ എമാരുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കേണ്ടത് റൗസ് അവന്യൂ…

Read More

ചൈനീസ് സാമൂഹ്യമാധ്യമമായ ടിക്‌ടോക്കിനെതിരെ കേസെടുത്ത് യുഎസ്

കുട്ടികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് കമ്ബനിക്ക് അവസാനിപ്പിക്കാനായില്ല എന്നാരോപിച്ച്‌ ചൈനീസ് സാമൂഹ്യമാധ്യമമായ ടിക്‌ടോക്കിനെതിരെ യുഎസ് കേസെടുത്തതായി രാജ്യാന്തര മാധ്യമമായ സിഎന്‍എന്നിന്‍റെ റിപ്പോര്‍ട്ട്. 13 വയസില്‍ താഴെയുള്ള കുട്ടികള്‍ ആപ്പില്‍ ചേരുന്നത് തടയാന്‍ കമ്ബനിക്കായില്ലെന്നും ഈ കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തുന്നത് തുടരുകയാണെന്നുമുള്ള കാരണങ്ങള്‍ നിരത്തിയാണ് ടിക്‌ടോക്കിനെതിരെ അമേരിക്കന്‍ നീക്കം.  മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആപ്ലിക്കേഷനില്‍ ചേരാന്‍ അനുവദിക്കുന്നതിലൂടെ ടിക്‌ടോക്കും മാതൃകമ്ബനിയായ ബൈറ്റ്‌ഡാന്‍സും കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യത സംരക്ഷണ നിയമം ഇപ്പോഴും ലംഘിക്കുന്നതായി യുഎസ് നീതിന്യായ വകുപ്പ് ആരോപിക്കുന്നു. ഇതോടൊപ്പം…

Read More