സുഭാഷ് ചന്ദ്ര ബോസിന്‍റെ  ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണത്തീയതി പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പൊലീസ്

സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണ തീയതി പരാമര്‍ശിച്ചതില്‍  ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പൊലീസ്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനിപുര്‍  പൊലീസ് രാഹുലിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റർ ചെയ്തത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുൽ ​ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്‍റെ മരണ തീയതി പരാമർശിച്ചത്.   1945 ഓഗസ്റ്റ് 18-ന് സുഭാഷ് ചന്ദ്ര ബോസ്…

Read More

‘കലോത്സവ റിപ്പോര്‍ട്ടിങിൽ ദ്വയാര്‍ത്ഥ പ്രയോഗം നടത്തി’; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കലോത്സവ റിപ്പോര്‍ട്ടിങിൽ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനാണ് കേസെടുത്തത്. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അറിയിച്ചു. കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം. ഇതു സംബന്ധിച്ച്…

Read More

സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്; അശ്ലീല കമന്റിട്ടയാളുടെ കമന്‍റിട്ടയാൾക്കെതിരെ പരാതി നൽകി പി പി ദിവ്യ

സോഷ്യൽ മീഡിയയിൽ അശ്ലീല കമന്‍റിട്ടയാൾക്കെതിരെ പരാതി നൽകി മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ. ഹണി റോസ് ന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ എന്ന് കുറിച്ച് കൊണ്ട് കമന്‍റിട്ടയാളുടെ വിവരങ്ങളും സ്ക്രീൻ ഷോട്ടുകളും ദിവ്യ പങ്കുവെച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർധിക്കുകയാണ്. സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലർക്ക് എന്ത് അശ്ലീലവും…

Read More

കരുവന്നൂർ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകൻ; ചികിത്സയ്ക്ക് പണമാവശ്യപ്പെട്ടിട്ട് നൽകിയില്ല

കരുവന്നൂർ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകൻ. ചികിത്സയ്ക്ക് പണം നിഷേധിച്ചെന്നാണ് മാടായിക്കോണം സ്വദേശിയായ നെടുപുറത്ത് ​ഗോപിനാഥന്റെ പരാതി. ബാങ്കിൽ 30 ലക്ഷത്തിലേറെ നിക്ഷേപമുണ്ട്. പത്ത് ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യമായി വേണ്ടത്. എന്നാൽ ബാങ്ക് 3 തവണയായി നൽകിയത് ഒന്നരലക്ഷം മാത്രമെന്ന് ​​ഗോപിനാഥന്റെ ഭാര്യ പ്രഭ വ്യക്തമാക്കി. 2015 ൽ ഉണ്ടായ അപകടത്തിൽ ​ഗോപിനാഥന്റെ തുടയെല്ല് പൊട്ടിയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് തുടയിൽ പഴുപ്പ് കയറി ​ഗുരുതരമായി. ശസ്ത്രക്രിയക്ക് പണമാവശ്യപ്പെട്ടിട്ടും ബാങ്ക് നൽകിയില്ലെന്ന് ഗോപിനാഥിന്റെ ഭാര്യ പ്രഭ പറഞ്ഞു. 

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു; മേക്കപ്പ് മാനേജർക്കെതിരെ കേസെടുത്തു

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മേക്കപ്പ് മാനേജർ സജീവിനെതിരെ കോട്ടയം പൊൻകുന്നം പൊലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തില്‍ ഇതുവരെ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും സര്‍ക്കാര്‍ കോടതിയെ…

Read More

നടിയെ ആക്രമിച്ച കേസ്; ആർ ശ്രീലേഖയ്ക്കെതിരെ അതിജീവിത കോടതി അലക്ഷ്യ ഹർജി നൽകി

നടിയെ ആക്രമണ കേസില്‍ മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്കെതിരെ അതിജീവിതയായ നടി കോടതി അലക്ഷ്യ ഹർജി നൽകി. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയായ നടിയുടെ ഹർജി. വിചാരണ കോടതിയിലാണ് നടി ഹർജി നൽകിയത്. നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം. ഹർജി ഇന്ന് കോടതി പരിഗണിച്ചേക്കും. അതേസമയം, നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും. വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്….

Read More

1000 കുടുംബങ്ങൾക്ക് വീട് നൽകുമെന്ന പ്രഖ്യാപനം; അൻവറിനും ഡിഎംകെ സ്ഥാനാർത്ഥിക്കുമെതിരെ പരാതി നല്‍കി എല്‍ഡിഎഫ്

പിവി അൻവറിനും ഡിഎംകെ സ്ഥാനാർത്ഥിക്കുമെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്. 1000 കുടുംബങ്ങൾക്ക് വീട്  നൽകുമെന്ന പ്രഖ്യാപനത്തിനെതിരെ എൽഡിഎഫ് മണ്ഡലം സെക്രട്ടറി എസി മൊയ്തീൻ ആണ് പരാതി നൽകിയത്. ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനവും അഴിമതിയും എന്നാണ് പരാതിയിൽ പറയുന്നത്. വാഗ്ദാനം നൽകി വോട്ട് തേടുന്നത് നിയമവിരുദ്ധമെന്നും എൽഡിഎഫിൻ്റെ പരാതിയിലുണ്ട്.

Read More

വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി

വയനാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി സമർപ്പിച്ചത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഭർത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റിൽ എത്തിയിരുന്നു. ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. വയനാടിനെ കൈവിടില്ലെന്നും ഏത് സങ്കടത്തിലും സന്തോഷത്തിലും ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി വോട്ടർമാരെ…

Read More

എന്തുകൊണ്ട് ഫലം വൈകുന്നു? ; ഹരിയാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി നൽകി കോൺ​ഗ്രസ്

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നീക്കവുമായി കോൺ​ഗ്രസ്. തെരഞ്ഞെടുപ്പ് ഫലസൂചനകൾ വെകിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ രണ്ടു മണിക്കൂറായി തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നുവെന്നാണ് പരാതി. നേരത്തെ, കമ്മീഷനെതിരെ കോൺഗ്രസ് വക്താവ് ജയറാം രമേശ് രം​ഗത്തെത്തിയിരുന്നു. കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുമേൽ ബിജെപി സമ്മർദ്ദം ചെലുത്തുകയാണോയെന്നും ജയറാം രമേശ് പ്രതികരിച്ചിരുന്നു. അതേസമയം, തോൽക്കുമ്പോൾ വോട്ടിംഗ് മെഷീനെ…

Read More

വിവാദ മലപ്പുറം പരാമർശം;  മുഖ്യമന്ത്രിയുൾപ്പെടെ 4 പേർക്കെതിരെ പരാതി നൽകി യൂത്ത് ലീ​ഗ്

 ദ ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി മുസ്ലിം യൂത്ത് ലീഗ്. ദി ഹിന്ദു എഡിറ്റർ, കെയ്സൺ എംഡി, അഭിമുഖം തയ്യാറാക്കിയ ഹിന്ദുവിലെ മാധ്യമ പ്രവർത്തക, മുഖ്യമന്ത്രി എന്നിവരടക്കം നാലുപേർക്കെതിരെയാണ് പരാതി. പിആർ ഏജൻസിയുടെ സഹായത്തോടെ, വിദ്വേഷ പ്രചാരണം നടത്തിയെന്നും കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് സംശയമെന്നും പികെ ഫിറോസ് പരാതിയിൽ പറയുന്നു.  അഭിമുഖത്തിലെ വിവാദ ഭാഗം, മലപ്പുറം ജില്ലയ്ക്കും ന്യൂനപക്ഷങ്ങൾക്കും എതിരായുള്ള പ്രചാരണങ്ങൾക്ക് ആക്കം കൂട്ടും. വ്യാജ പ്രചാരണങ്ങളുടെ വിശ്വാസ്യത…

Read More