‘അച്ചടക്കവും കഴിവും കഠിനാധ്വാനവും കൊണ്ടാണ് വിജയ് ഉയരങ്ങളിലെത്തിയത്’; രജനികാന്ത്

നടൻ വിജയ്നോട് മത്സരമില്ലെന്ന് രജനികാന്ത്. വിജയ് തന്റെ കൺമുന്നിൽ വളർന്നവനാണെന്നും താൻ പറഞ്ഞ കാക്കയുടെയും കഴുകൻ്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും താരം പറഞ്ഞു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിലായിരുന്നു രജനികാന്തിന്റെ വെളിപ്പെടുത്തൽ. ‘കാക്കയുടെയും കഴുകൻ്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടു. വിജയ്‌യെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇത് നിരാശാജനകമാണ്. വിജയ് എൻ്റെ കൺമുന്നിലാണ് വളർന്നത്. ‘ധർമ്മത്തിൻ തലൈവൻ’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ 13 വയസ്സുണ്ടായിരുന്ന വിജയ്‌യെ…

Read More

അരിത ബാബുവിന്റെ ഫോണിലേക്ക് വിഡിയോ കോൾ വഴി അശ്ലീലദൃശ്യം; പൊലീസിൽ പരാതി നൽകും

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ ഫോണിലേക്ക് വിഡിയോ കോൾ വഴി അശ്ലീലദൃശ്യങ്ങൾ അയയ്ക്കുന്നതായി പരാതി. ഖത്തറിലെ ഫോൺ നമ്പറിൽ നിന്നാണു തുടർച്ചയായി വിഡിയോ കോൾ എത്തിയതെന്ന് അരിത ബാബു പറഞ്ഞു. വിളിക്കുന്നത് ആരാണെന്നു ചോദിച്ചപ്പോൾ പ്രതികരിക്കാതെ വിഡിയോ കോൾ ആവർത്തിക്കുകയായിരുന്നു. വിളിക്കുന്നയാളുടെ മുഖം ഫോൺ ക്യാമറയിൽനിന്നു മറച്ചു വിളി തുടർന്നു. വിളിച്ചയാളുടെ ഫോൺ നമ്പർ സുഹൃത്തുക്കൾക്കു കൈമാറി. അവർ വിളിച്ചപ്പോൾ ആളുടെ മുഖം പതിഞ്ഞു. കിട്ടിയ ദൃശ്യം അരിത ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു. ഇന്നു…

Read More